ചൂടും കൊതുകുകടിയും; ഉറങ്ങാനാകാതെ കെജ്രിവാള്
ദില്ലി: ജയിലില്‍ കനത്ത ചൂടും കൊതുകുകടിയും മൂലം ഉറങ്ങാനാകാതെ ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള് വലഞ്ഞു. ബി ജെ പി നേതാവ് നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിന് രണ്ടാം ദിവസമാണ് അസഹ്യമായ കൊതുകുകടി കാരണം ഉറക്കം പോയത്. ഒരു സീലിംഗ് ഫാന്‍ മാത്രമാണ് കെജ്രിവാള് കഴിയുന്ന നാലാം നമ്പര്‍ സെല്ലില്‍ ഉള്ളത്.
വെറും തറയില്‍, ജയില്‍ അധികൃതര്‍ നല്കിയ പായ വിരിച്ചായിരുന്നു കെജ്രിവാളിന്റെ ഉറക്കം. ആദ്യ ദിവസം തടസ്സമൊന്നും പറയാതെ ജയില്‍ ഭക്ഷണം കഴിച്ച കെജ്രിവാള് തറയില്‍ കിടന്നുറങ്ങിയിരുന്നു. ഡയബറ്റിക് രോഗിയായ കെജ്രിവാളിന് കോടതി നിര്‍ദേശ പ്രകാരം മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. സെല്ലില്‍ ടി വി ഇല്ല. ദിനപ്പത്രം കിട്ടും. തിഹാര്‍ ജയിലില്‍ നാലാം നമ്പര്‍ സെല്ലിലാണ് കെജ്രിവാള് കഴിയുന്നത്.

ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ്രിവാളിനെ വെളളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യത്തുക കെട്ടിവെക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കെജ്രിവാളിനെ കോടതി മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ വെള്ളിയാഴ്ചയും ജാമ്യത്തുക കെട്ടിവെക്കാന്‍ കെജ്രിവാള് തയ്യാറാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭാര്യ സുനിത കെജ്രിവാള്, മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ തിഹാര്‍ ജയിലില്‍ അരവിന്ദ് കെജ്രിവാളിനെ സന്ദര്‍ശിച്ചു. കെജ്രിവാളിനെ ജയിലില്‍ അടച്ചതിന് ശേഷം തിഹാര്‍ ജയിലിന് മുന്നിലും ദില്ലിയിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. കെജ്രിവാളിന്റെ ജയിലില്‍ പോക്കിനെ നാടകം എന്ന് വിളിക്കുന്നതില്‍ സുനിത കെജ്രിവാള് തന്റെ അതൃപ്തി അറിയിച്ചു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications