ഈ വെല്ലുവിളിക്കിടയിലും നിങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷം: സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തലോണില്‍ മോദി
ദില്ലി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത് വെല്ലിവിളിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വെല്ലുവിളിക്കിടെയിലും നിങ്ങളെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സാഹചര്യങ്ങളിൽ ഇത്തരം ഒരു മത്സരം മത്സരം നടത്തുക എന്നതാണ് നിങ്ങൾ പരിഹരിച്ച ആദ്യ വെല്ലുവിളി. അതേകുറിച്ച് അറിയാന്‍ എനിക്ക് താല്‍പര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ അന്വേഷകരെ അല്ല, തൊഴില്‍ സൃഷ്ടാക്കളെയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം സൃഷ്ടിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉളളടക്കവും മാറ്റം വരുത്തുക എന്നതിനാണ് പുതിയ നയത്തിലൂടെ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
ഉപഗ്രഹത്തിന്റെ സഹായത്തോടെ മഴ പ്രവചനത്തിന്‍റെ ഒരു മോഡൽ തയ്യാറാക്കുമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍. ഈ ചുവടുവെയ്പ് കർഷകരെ വളരെയധികം സഹായിക്കുമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ മറുപടി. നമ്മുടെ സൗകര്യങ്ങൾ ഫലപ്രദവും സംവേദനാത്മകവും ആളുകൾക്ക് സഹൃദവുമാക്കുന്നതിന്, കൃത്രിമ ഇന്റലിജൻസ് ഒരു വലിയ സഹായകരമാവുമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറയുന്നു.

Recommended Video
കടല്‍ ഭിത്തി നിര്‍മ്മാണത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നുള്ള ഒരു ടീമിന്‍റെ പദ്ധതി പ്രധാനമന്ത്രി സസൂക്ഷമം കേട്ടു. ഈ പരിഹാരമാര്‍ഗ്ഗം സ്ഥാപനവൽക്കരിക്കാൻ സഹായിക്കുന്ന പരിശീലന മൊഡ്യൂളും ടീം വികസിപ്പിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. രാജ്യത്തെ ഏറ്റവും ദരിദ്രവും വിദൂരവുമായ ഭാഗങ്ങളെ സഹായിക്കുന്ന ഡാറ്റാ ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയറിൽ നവീകരണത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഒരു രൂപയ്ക്ക് സർക്കാർ സാനിറ്ററി പാഡ് നൽകുന്നു. പുനരുപയോഗിക്കാവുന്ന സാനിറ്ററി പാഡിനെ കുറിച്ചുള്ള ചിന്ത്ര പെൺകുട്ടികൾക്ക് വളരെയധികം സഹായകമാകും. ഇത്രയധികം ചിന്തിച്ചതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നുമെന്നുമായിരുന്നു പുനരുപയോഗിക്കാവുന്നതും ജൈവ നശീകരണപരവുമായ സാനിറ്ററി നാപ്കിനുകൾക്കായുള്ള ആശയം മുന്നോട്ടുവെച്ച പെണ്‍കുട്ടിയോടുള്ള മോദിയുടെ മറുപടി.
എറണാകുളത്ത് ഇരിക്കുന്ന നിങ്ങൾ നോർത്ത് ഈസ്റ്റിലെ ആളുകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നു. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ആശയത്തിന് ഇത് ശക്തി നൽകുന്നു, കുറഞ്ഞ കണക്റ്റിവിറ്റിയുടെ പ്രശ്നങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒരു പരിഹാരം വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള മോദിയുടെ പ്രതികരണം ഇത്തരത്തിലായിരുന്നു.
സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ രാജ്യവ്യാപകമായി നടത്തുന്ന മത്സരമാണ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍. ആദ്യ റൗണ്ടിൽ മാത്രം 4.5 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.












Click it and Unblock the Notifications