കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനും സര്‍ക്കാരിനും രണ്ട് നിലപാടില്ലെന്ന് യെച്ചൂരി, ഭിന്നതയില്ല!!

Google Oneindia Malayalam News

ദില്ലി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിക്കും സര്‍ക്കാരിനും രണ്ട് നിലപാടില്ല. സിപിഎം നേതൃത്വത്തിലും ഇത് സംബന്ധിച്ച് ഭിന്നതയില്ല. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളത് ഒരു നിലപാട് മാത്രമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും പാര്‍ട്ടി ഇടപെടാറില്ലെന്നും യെച്ചൂരി വ്യക്തമാക്കി. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടി. പരിശോധിച്ച ശേഷം അദ്ദേഹത്തിന് മറുപടി നല്‍കും. അന്വേഷണത്തില്‍ കുറ്റക്കാരെ കണ്ടെത്തിയാല്‍ നടപടി ഉണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.

1

സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ഒമര്‍ അബ്ദുള്ളയോ രക്ഷിക്കാനാണോ? വിവാദം, നിയമനടപടിക്കൊരുങ്ങി ഒമര്‍!!സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കം ഒമര്‍ അബ്ദുള്ളയോ രക്ഷിക്കാനാണോ? വിവാദം, നിയമനടപടിക്കൊരുങ്ങി ഒമര്‍!!

ഇതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന കാര്യങ്ങള്‍ വന്നതോടെ വിഷയം എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നു. ഈ മാസം 28നാണ് യോഗം. ഇതിന് മുമ്പ് എല്ലാ സിപിഎം മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം പാര്‍ട്ടി നേതൃത്വം വിളിപ്പിച്ചിരിക്കുകയാണ്. ഈ മാസം 23നാണ് യോഗം. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കുന്നില്ലെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളിലുണ്ട്. മറ്റ് പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ആരോപണങ്ങളുണ്ട്. പാര്‍ട്ടി നിയമിച്ച് പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന് നേരെ വരെ ബിജെപിയുടെ ആരോപണമുണ്ടായിരുന്നു. സിപിഎം പ്രമുഖരായ നേതാക്കള്‍ എല്ലാ സിപിഎം മന്ത്രിമാരുടെയും പഴ്‌സണല്‍ സ്റ്റാഫിലുണ്ട്. മന്ത്രിമാരുടെ ഓഫീസിനെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കാനാണിത്. എന്നാല്‍ ഇവരൊന്നും മാനദണ്ഡലങ്ങള്‍ പാലിക്കുന്നില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ഇതിനിടെയാണ് ചെന്നിത്തല യെച്ചൂരിക്ക് കത്തയച്ചത്. സംസ്ഥാന സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും നേരിടുന്ന ആരോപണങ്ങളില്‍ യെച്ചൂരിയും കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് ഇപ്പോള്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. മന്ത്രിസഭയെ പോലും കാഴ്ച്ചക്കാരാക്കി അതിരുകടന്ന അധികാരമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈകാര്യം ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!സച്ചിന്റെ വാതിലടയുന്നു... കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്, കഴിവില്ലെന്ന് ഗെലോട്ട്, 35 കോടി കോഴ!!

English summary
no difference of opinion in cpm and kerala government says sitaram yechury
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X