കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷാ കൊവിഡ് മുക്തനായെന്ന വാര്‍ത്ത നിഷേധിച്ച് ആഭ്യന്തര മന്ത്രാലയം; പുതിയ പരിശോധന നടന്നിട്ടില്ല

Google Oneindia Malayalam News

ദില്ലി: അമിത് ഷായുടെ കൊവിഡ്-19 പരിശോധനഫലം നെഗറ്റീവായെന്ന് വാര്‍ത്ത നിഷേധിച്ച് കേന്ദ്ര ആഭ്യന്തരം മന്ത്രാലയം. അമിത് ഷായ്ക്ക് പുതുതായി ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും മന്ത്രാലയും അറിയിച്ചു. അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ആഭ്യന്തരം മന്ത്രലായത്തിന്‍റെ വിശദീകരണം വന്നതിന് പിന്നാലെ തിവാരി ട്വീറ്റ് നീക്കം ചെയ്തു. ഈ മാസം രണ്ടിനായിരുന്നു അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയുടെ കാര്യം അമിത് ഷാ തന്നെയായിരുന്നു അറിയിച്ചത്. കേന്ദ്രസർക്കാരിൽ കൊവിഡ് ഏകോപന ചുമതല വഹിച്ചിരുന്നത് അമിത് ഷായാണ്.

തന്‍റെ ആരോഗ്യ നിലയില്‍ ഭയപ്പെടേണ്ടതായ ഒന്നുമില്ലെന്നും താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അമിത് ഷാ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഗൂര്‍ഗോണിലുള്ള മേദാന്ത ആശുപത്രിയിലായിരുന്നു അമിത് ഷാ ചിക്തസയില്‍ കഴിഞ്ഞിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അഞ്ചാം തിയതി നടന്ന രാമക്ഷേത്ര ശിലാസ്ഥാപനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

amit-shah5

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 64399 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗബാധിതരുടെ എണ്ണം 21 ലക്ഷം കവിഞ്ഞു. ഇതില്‍ 14.8 ലക്ഷം പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 861 പേരാണ് കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 43379 ആയി.

'കരിപ്പൂരില്‍ സന്ദര്‍ശനവും 10 ലക്ഷവും; പെട്ടിമുടിയോട് നീതി കേട്', പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം'കരിപ്പൂരില്‍ സന്ദര്‍ശനവും 10 ലക്ഷവും; പെട്ടിമുടിയോട് നീതി കേട്', പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം

കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത; മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്

English summary
Amit Shah tests negative for COVID, says Manoj Tiwari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X