കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിന് മോഹം പ്രധാനമന്ത്രിയാകാന്‍?

Google Oneindia Malayalam News

ദില്ലി: ആപ്പ് കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം അഴിമതി തടയലോ ദില്ലിയില്‍ ഭരണം തിരിച്ചുപിടിക്കലോ ഒന്നുമല്ല. പ്രധാനമന്ത്രിക്കസേരയാണ്. പ്രധാനമന്ത്രി കസേര കിട്ടാന്‍ വേണ്ടിയാണ് കെജ്രിവാള്‍ ദില്ലി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ഒരു ചുവടുവെപ്പായിട്ടാണ് കെജ്രിവാള്‍ ദില്ലിയില്‍ മുഖ്യമന്ത്രിയായത് പോലും - ആം ആദ്മി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ച വിമത എം എല്‍ എ വിനോദ് കുമാര്‍ ബിന്നിയാണ് കെജ്രിവാളിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുന്നത്.

<strong>Read Also: ദില്ലിയില്‍ കെജ്രിവാളിനെതിരെ മുന്‍ ആപ്പ് എംഎല്‍എ മത്സരിക്കും!</strong>Read Also: ദില്ലിയില്‍ കെജ്രിവാളിനെതിരെ മുന്‍ ആപ്പ് എംഎല്‍എ മത്സരിക്കും!

വണ്‍ ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനോദ് കുമാര്‍ ബിന്നി. 2013 തിരഞ്ഞെടുപ്പില്‍ ലക്ഷ്മി നഗര്‍ മണ്ഡലത്തില്‍ നിന്നാണ് ബിന്നി മത്സരിച്ചു ജയിച്ചത്. കെജ്രിവാളിനെതിരെ അഭിപ്രായം പറഞ്ഞതിനും അച്ചടക്കം ലംഘിച്ചതിനും ബിന്നിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഇത്തവണ കെജ്രിവാളിനെതിരെ മത്സരിക്കാനാണ് ബിന്നിയുടെ തീരുമാനം.

kejriwal

ഞാന്‍ കെജ്രിവാളിനെ വിശ്വസിച്ചു. ദൈവത്തെപ്പോലെയാണ് ഞാന്‍ അദ്ദേഹത്തെ വിശ്വസിച്ചത്. കെജ്രിവാളിനെ കരുതിയാണ് ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ കെജ്രിവാളിന്റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതുകൊണ്ടാണ് ജനങ്ങള്‍ക്ക് മുന്നില്‍ കെജ്രിവാളിനെ തുറന്നുകാട്ടാന്‍ ഞാന്‍ തീരുമാനിച്ചത്. സത്യസന്ധന്‍ എന്നാണ് ജനങ്ങള്‍ അയാളെ കരുതുന്നത്. എന്നാല്‍ അത് തെറ്റാണ്.

ആം ആദ്മി പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. കെജ്രിവാളും മനീഷ് സിസോദിയയും ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ കെജ്രിവാള്‍ പൂര്‍ണ പരാജയമായിരുന്നു. കെജ്രിവാളിന്റെ യഥാര്‍ഥ മുഖം ജനങ്ങള്‍ക്ക് മനസിലായി. ഇത്തവണ കെട്ടിവെച്ച കാശ് പോലും കെജ്രിവാളിന് തിരിച്ചുകിട്ടില്ല - ബിന്നി പറഞ്ഞു.

English summary
Arvind Kejriwal became a household name for his struggle against corruption and later shocked everyone last year after taking oath as the second youngest chief minister of Delhi. The Aam Aadmi Party convenor became a celebrity overnight after taking over as Delhi CM, but as per his once close associate and former Delhi MLA Vinod Kumar Binny, Kejriwal is a big dramatist and whatever he does is based on a pre-written 'script'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X