ബില്ല് കർഷകരുടെ ജീവിതം മെച്ചപ്പെടുത്തും; പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണം; നരേന്ദ്ര മോദി
ദില്ലി: വിവാദമായ കര്‍ഷ ബില്ലില്‍ പാര്‍ലമെന്റില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിലൂടെ കര്‍ഷകര്‍ക്ക് പുതിയ സ്വാതന്ത്രം ലഭിച്ചുവെന്നും ചിലര്‍ ബില്ലിനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടുകയാണ്. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ ബില്ല് കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. ബില്ല് കര്‍ഷകര്‍ക്ക് സുരക്ഷാ കവചം ഒരുക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.
പതിറ്റാണ്ടുകളായി ഈ രാജ്യം ഭരിച്ചവര്‍ ബില്ലിന്റെ കാര്യത്തില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ കര്‍ഷകരോട് കള്ളം പറയുകയാണ്. കര്‍ഷകര്‍കര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. ഏറെ നാളായി കര്‍ഷകര്‍ കാത്തിരുന്ന പരിഷ്കരണമാണ് ഇത്. എന്നാല്‍ ഇതിനിടയിലും അസത്യം പറഞ്ഞ് രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരെ വഴി തെറ്റിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Recommended Video
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നല്കുന്ന രീതി ഭാവിയിലും തുടരും. എന്നാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നല്ക്കുന്ന പദ്ധതി എടുത്തു കളയുകയാണെന്ന വ്യാജപ്രചരണം പ്രതിപക്ഷം അഴിച്ചു വിടുകയാണ്. തങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നത് ചില ആളുകള്‍ക്ക് ഇഷ്മാവില്ലെന്ന് കര്‍ഷകര്‍ തന്നെ മനസ്സിലാക്കുന്നു. ഇടനിലക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്നും കര്‍ഷകര്‍ നോക്കിക്കാണുകയാണ്- മോദി പാര്‍ലമെന്റില്‍ പറഞ്ഞു.
-
'ടീം ഇന്ത്യ' സ്പിരിറ്റോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications