കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്ല് കർഷകരുടെ ജീവിതം മെച്ചപ്പെടുത്തും; പ്രതിപക്ഷം നടത്തുന്നത് വ്യാജ പ്രചാരണം; നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: വിവാദമായ കര്‍ഷ ബില്ലില്‍ പാര്‍ലമെന്‍റില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിലൂടെ കര്‍ഷകര്‍ക്ക് പുതിയ സ്വാതന്ത്രം ലഭിച്ചുവെന്നും ചിലര്‍ ബില്ലിനെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടുകയാണ്. ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ ബില്ല് കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നു. ബില്ല് കര്‍ഷകര്‍ക്ക് സുരക്ഷാ കവചം ഒരുക്കുന്നുവെന്നും മോദി അവകാശപ്പെട്ടു.

പതിറ്റാണ്ടുകളായി ഈ രാജ്യം ഭരിച്ചവര്‍ ബില്ലിന്‍റെ കാര്യത്തില്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ കര്‍ഷകരോട് കള്ളം പറയുകയാണ്. കര്‍ഷകര്‍കര്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. ഏറെ നാളായി കര്‍ഷകര്‍ കാത്തിരുന്ന പരിഷ്കരണമാണ് ഇത്. എന്നാല്‍ ഇതിനിടയിലും അസത്യം പറഞ്ഞ് രാഷ്ട്രീയ എതിരാളികള്‍ കര്‍ഷകരെ വഴി തെറ്റിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 narendra-modi

Recommended Video

cmsvideo
India celebrate modi's birthday as national unemployment day | Oneindia Malayalam

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത് പോലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നല്‍കുന്ന രീതി ഭാവിയിലും തുടരും. എന്നാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നല്‍ക്കുന്ന പദ്ധതി എടുത്തു കളയുകയാണെന്ന വ്യാജപ്രചരണം പ്രതിപക്ഷം അഴിച്ചു വിടുകയാണ്. തങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നത് ചില ആളുകള്‍ക്ക് ഇഷ്മാവില്ലെന്ന് കര്‍ഷകര്‍ തന്നെ മനസ്സിലാക്കുന്നു. ഇടനിലക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്നും കര്‍ഷകര്‍ നോക്കിക്കാണുകയാണ്- മോദി പാര്‍ലമെന്‍റില്‍ പറഞ്ഞു.

ഗുരുതരമായ പിഴവ് ; എയര്‍ ഇന്ത്യ എക്സ്പ്രസിന് വിലക്കേര്‍പ്പെടുത്തി ദുബായ്, സര്‍വീസുകള്‍ ഷാര്‍ജയിലേക്ക്ഗുരുതരമായ പിഴവ് ; എയര്‍ ഇന്ത്യ എക്സ്പ്രസിന് വിലക്കേര്‍പ്പെടുത്തി ദുബായ്, സര്‍വീസുകള്‍ ഷാര്‍ജയിലേക്ക്

 നീറ്റ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടന്നെന്ന് വ്യാജ പ്രചാരണം; ചിത്രം മറ്റൊരു പരീക്ഷ കേന്ദ്രത്തിലേത് നീറ്റ് പരീക്ഷയില്‍ കൂട്ട കോപ്പിയടി നടന്നെന്ന് വ്യാജ പ്രചാരണം; ചിത്രം മറ്റൊരു പരീക്ഷ കേന്ദ്രത്തിലേത്

English summary
Opposition is spreading fake propagands against news farmers bill says Narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X