കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു

Google Oneindia Malayalam News

ദില്ലി: കര്‍ഷക ബില്ലിനെതിരായി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന പ്രതിഷേധത്തെ അപലപിച്ച് രജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. സഭയില്‍ ഇന്നലെ നടന്ന കാര്യങ്ങള്‍ ഏറെ വേദനിപ്പിക്കുന്നു. യുക്തിപരമായ കാര്യങ്ങളല്ല ഇത്. സാമുഹിക അകലം പാലിക്കാന്‍ പലരും തയ്യാറായില്ല. ചില അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങുകയും റൂള്‍ ബുക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍റെ മേല്‍ എറിയുകയും ചെയ്തു. മറ്റ് അംഗങ്ങളുടേയും സഭയുടേയും പ്രവര്‍ത്തനങ്ങളേയും അവര്‍ തടസ്സപ്പെടുത്തിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കംകാർഷിക ബില്ലിലെ പ്രതിഷേധം: 8 പ്രതിപക്ഷ എംപിമാരെ പുറത്താക്കി, എളമരം കരീമും കെകെ രാഗേഷുമടക്കം

സഭയിലെ ഇത്തരം പെരുമാറ്റങ്ങള്‍ അപലപനീയമാണ്. ഇത് ഉപരിസഭയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു. എതെങ്കിലും തരത്തലുള്ള ഒരു പാര്‍ലമെന്‍ററി മാനദണ്ഡമാണോ ഇത്? ദയവായി ദയവായി കുറച്ച് ആത്മപരിശോധന നടത്തുക. ചർച്ച ചെയ്യുക, ചർച്ച ചെയ്യുക, തീരുമാനിക്കുക എന്നതാണ് മുന്നോട്ട് പോകാനുള്ള വഴി. നിങ്ങൾക്ക് നമ്പറുകളുണ്ടെങ്കിൽ പ്രമേയത്തിനെതിരെ വോട്ടുചെയ്യാന്‍. അംഗങ്ങൾക്ക് നിർദ്ദേശം നല്‍കുകയാണ് വേണ്ടതെന്നും നായിഡു സഭയില്‍ പറഞ്ഞു.

 parliament

Recommended Video

cmsvideo
കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam

ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ് സിങ്ങിനെതിരായി എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയവും അദ്ദേഹം തള്ളി. ഇന്നലത്തെ പ്രതിഷേധങ്ങളുടെ പേരില്‍ 8 പ്രതിപക്ഷ എംപിമാരെ ഈ സമ്മേളന കാലാവധി തീരുന്നത് വരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെ ഒരാഴ്ച്ചത്തേക്കാക്കണ് സഭയില്‍ നിന്ന് പുറത്താക്കിയത്.

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം; സംഭവം പുലര്‍ച്ചെ 3-40 ന്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുമുംബൈയില്‍ കെട്ടിടം തകര്‍ന്ന് 8 മരണം; സംഭവം പുലര്‍ച്ചെ 3-40 ന്; രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

English summary
Opposition protests in Rajya Sabha; Venkaiah Naidu said that what happened yesterday was unfortunate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X