കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കലാപം: 'മുസ്ലിങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചു'- കമ്മീഷന്‍ റിപ്പോട്ട് ചൂണ്ടികാട്ടി റിയാസ്

Google Oneindia Malayalam News

ദില്ലി: 2020 ഫെബ്രുവരിയിൽ ദില്ലിയിൽ നടന്നത്
വർഗീയ കലാപമായിരുന്നില്ല, വംശീയഹത്യയായിരുന്നുവെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പിഎ മുഹമ്മദ് റിയാസ്. ഭരണകൂട സഹായത്താൽ ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് നടത്തിയ വേട്ടയില്‍ വേട്ടക്കാർക്ക് പലയിടങ്ങളിലും സംരക്ഷണവലയം തീർത്തത് സർക്കാരും പോലീസുമായിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു.

ഭരണകൂടം സ്പോൺസർ ചെയ്ത വംശീയഹത്യയാണെന്ന് അന്ന് ഞങ്ങൾ പറഞ്ഞത് ശരിവെക്കുന്നതാണ് ദില്ലി ന്യൂനപക്ഷ കമ്മീഷന്റെ കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ട്. 130 പേജുള്ള റിപ്പോർട്ട് ജൂലൈ 16ന് വ്യാഴാഴ്ച
കമ്മീഷൻ പുറത്തുവിട്ടിരിക്കുകയാണ്. കമ്മീഷന്റെ റിപ്പോർട്ടിൽ ബിജെപി നേതാക്കളെയും ദില്ലി പോലീസിനെയും സർക്കാരിനെയും കുറ്റപ്പെടുത്തുന്ന കാരണങ്ങളും മുഹമ്മദ് റിയാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

ഇരകൾക്ക് നീതി നൽകൂ

ഇരകൾക്ക് നീതി നൽകൂ

"ദില്ലി വംശീയഹത്യ;ഇരകൾക്ക് നീതി നൽകൂ ..."

2020 ഫെബ്രുവരിയിൽ ദില്ലിയിൽ നടന്നത്
വർഗീയ കലാപമായിരുന്നില്ല;വംശീയഹത്യയായിരുന്നു..

സർക്കാർ സ്പോൺസേർഡ് വംശീയഹത്യ....

ഭരണകൂട സഹായത്താൽ ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് നടത്തിയ വേട്ട....

വേട്ടക്കാർക്ക് പലയിടങ്ങളിലും സംരക്ഷണവലയം തീർത്തത് സർക്കാരും പോലീസുമായിരുന്നു...

അക്രമികൾക്ക് പിന്തു

അക്രമികൾക്ക് പിന്തു

അക്രമികൾക്ക് പിന്തുണയേകുന്ന വിദ്വേഷ പ്രസംഗങ്ങൾ നടത്തിയത് ബിജെപി നേതാക്കൾ മാത്രമായിരുന്നില്ല.
കേന്ദ്രമന്ത്രിമാരും വിദ്വേഷ പ്ര‌ചാരകരായിരുന്നു!
ആ ഘട്ടത്തിൽ ദില്ലിയിലെ ആശുപത്രിയിൽ പോയി പരിക്ക് പറ്റിയവരെ കാണുകയും അവരുമായി സംസാരിക്കുകയും ചെയ്തപ്പോൾ ലഭ്യമായ പലവിവരങ്ങളും ഞെട്ടിക്കുന്നതായിരുന്നു.
സെക്കുലർ ഇന്ത്യയായിരുന്നു അവിടെ ആക്രമിക്കപ്പെട്ടത്.

റിപ്പോർട്ട്

റിപ്പോർട്ട്

പരിക്കേറ്റതും കൊല്ലപ്പെട്ടിട്ടും ജീവിക്കുവാൻ പൊരുതുന്നതും സെക്കുലറിസം തന്നെ. ഭരണകൂടം സ്പോൺസർ ചെയ്ത വംശീയഹത്യയാണെന്ന് അന്ന് ഞങ്ങൾ പറഞ്ഞത് ശരിവെക്കുന്നതാണ് ദില്ലി ന്യൂനപക്ഷ കമ്മീഷന്റെ കലാപവുമായി ബന്ധപ്പെട്ട റിപ്പോർട്ട്.
130 പേജുള്ള റിപ്പോർട്ട് ജൂലൈ 16ന് വ്യാഴാഴ്ച
കമ്മീഷൻ പുറത്തുവിട്ടിരിക്കുകയാണ്.

കണ്ടെത്തലുകള്‍

കണ്ടെത്തലുകള്‍

കമ്മീഷന്റെ റിപ്പോർട്ടിൽ ബിജെപി നേതാക്കളെയും ദില്ലി പോലീസിനെയും സർക്കാരിനെയും കുറ്റപ്പെടുത്തുന്ന
12 കാരണങ്ങൾ ചൂണ്ടി കാട്ടിയിട്ടുണ്ട്.
അവ ചുവടെ കൊടുക്കുന്നു.

1. 2019 ഡിസംബറിനും 2020 ഫെബ്രുവരി മാസത്തിനുമിടയിൽ, ഡൽഹി തിരഞ്ഞെടുപ്പിന് മുൻപും ശേഷവും തെരഞ്ഞെടുപ്പിനിടയിലും, ബി. ജെ. പി. നേതാക്കൾ സി.എ. എ. വിരുദ്ധ പ്രതിഷേധകർക്കെതിരെ ജനവികാരമുയർത്തുന്ന പരസ്യ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.സി. എ. എ. വിരുദ്ധ സമര പോരാളികളെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും, അവർക്കെതിരെ നടപടിയെടുക്കണമെന്നും പുറത്താക്കണമെന്നും ആഹ്വാനം ചെയ്തിട്ടുമുണ്ട്.

കപിൽ മിശ്ര

കപിൽ മിശ്ര

2. ഫെബ്രുവരി 23ന് ബി.ജെ.പി. നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിൽ ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ (സി. എ. എ. വിരുദ്ധ) പ്രതിഷേധക്കാരോട് സമരപന്തൽ വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. അന്ന് രാത്രിയിലാണ് പുറത്ത് നിന്നെത്തിയ ആൾക്കാരും തദ്ദേശ നിവാസികളുമടങ്ങുന്ന സംഘം അക്രമം അഴിച്ചുവിടുന്നത്. മിശ്രയുടെ പ്രസംഗ വേദിയിൽ ഡി.സി.പി.യായ വി. പി. സൂര്യ യും പങ്കെടുത്തിരുന്നു.

ഹർ ഹർ മോദി

ഹർ ഹർ മോദി

3. ആൾകൂട്ടമുയർത്തിയ അക്രമിസംഘം മുദ്രാവാക്യങ്ങൾ അവരുടെ രാഷ്ട്രീയ ബന്ധം മറച്ചുപിടിക്കുന്നവയായിരുന്നില്ല. "ഹർ ഹർ മോദി", 'ശ്രീ രാമൻ വിജയിക്കട്ടെ', 'ഈ മുല്ലകളെ കൊന്നൊടുക്കൂ' എന്നിങ്ങനെ അർത്ഥം വരുന്നവയായിരുന്നു അവയിൽ ചിലത്.

മുസ്ലിം മതസ്ഥരുടെ

മുസ്ലിം മതസ്ഥരുടെ

4. മുസ്ലിം മതസ്ഥരുടെ ഉടമസ്ഥതയിലുള്ള കടകൾ, വീടുകൾ മറ്റു വസ്തുക്കൾ എന്നിവ ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. എന്നാൽ ഹിന്ദു നാമധാരികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ മുസ്ലിം മതവിഭാഗത്തിലുള്ളവരുടെ കടകൾ മാത്രമാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
ഇന്ത്യയുടെ വാക്സിൻ ഇതാ ,ഇന്ന് മനുഷ്യരിൽ | Oneindia Malayalam
പതിനൊന്നു മുസ്ലിം പള്ളികൾ

പതിനൊന്നു മുസ്ലിം പള്ളികൾ

5. പുറത്തുനിന്നുള്ള ആളുകളുടെ സാന്നിധ്യം, അവർ കരുതിയിരുന്ന ആയുധങ്ങൾ, അവരെ തടയുന്നതിനുള്ള പോലീസിന്റെ അനാസ്ഥ എന്നിവ വിരൽചൂണ്ടുന്നത് കൃത്യമായി ഗൂഢാലോചനയിലേക്കാണ്. പെട്ടന്നുണ്ടായ കലാപമാണ് എന്ന വാദം തെറ്റാണെന്ന് സൂചിപ്പിക്കുന്നതാണ് ഗൂഢാലോചന സംബന്ധിച്ച ഈ വിവരങ്ങൾ.

6. ആ പ്രദേശത്തുള്ള പതിനൊന്നു മുസ്ലിം പള്ളികൾ, അഞ്ച് മദ്രസ്സകൾ, ദേവാലയം, മുസ്ലിം മതസ്ഥരുടെ ശ്മാശാനഭൂമി എന്നിവ നശിപ്പിക്കുകയും മതഗ്രന്ഥത്തെ അപമാനിക്കുകയും ചെയ്തു.

മാറി പാർക്കേണ്ടി വന്നു

മാറി പാർക്കേണ്ടി വന്നു

7. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരുന്ന ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നിന്നടക്കം അനേകം മുസ്ലിം മതസ്ഥർക്ക് മാറി പാർക്കേണ്ടി (displaced) വന്നു.

8. സഹായാഭ്യർത്ഥനയുടെ ഭാഗമായുള്ള ഫോൺകോളുകൾക്ക് മറുപടി നൽകിയില്ല, നിയമപരമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന പേരിൽ അക്രമികളെ തടയാൻ ശ്രമിച്ചില്ല, ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ വേണ്ട നടപടികൾ എടുത്തില്ല, എഫ്.ഐ. ആർ. ചുമത്തിയില്ല എന്നീ വസ്തുതകൾ ചൂണ്ടികാണിക്കുന്ന റിപ്പോർട്ട്‌ ഡൽഹി പോലീസിനെ പ്രതിസ്ഥാനത്ത് നിർത്തുന്നു.

പിന്തുണച്ചും പ്രേരിപ്പിച്ചും

പിന്തുണച്ചും പ്രേരിപ്പിച്ചും

9. പലയിടങ്ങളിലും ആക്രമി സംഘങ്ങളെ പിന്തുണച്ചും പ്രേരിപ്പിച്ചും ഡൽഹി പോലീസ് അവരോട് അനുനയപ്പെട്ടിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

10. കലാപത്തിനിരയായ മുസ്ലിം ജനവിഭാഗങ്ങളിൽ പലർക്കും പോലീസ് അതിക്രമങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തവരും, വാഗ്വാദങ്ങളിൾ ഏർപ്പെട്ടവരും പരാതി നൽകിയവരും ശാരീരികമായ മർദ്ദനമേൽക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയുമുണ്ടായി.

നഷ്ടപരിഹാരം

നഷ്ടപരിഹാരം

11. മുസ്ലിം സ്ത്രീകളെ വര്‍ഗ്ഗീയവും ലൈംഗീകവുമായ കുത്തുവാക്കുകൾ ഉപയോഗിച്ച് പോലീസ് അധിക്ഷേപിച്ചു.
സ്ത്രീകൾക്കുനേരെ രഹസ്യഭാഗങ്ങൾ പ്രദർശിപ്പിച്ച കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുറ്റാരോപിതനായ സംഭവവും കമ്മിറ്റി രേഖപ്പെടുത്തുന്നു.

12. ആക്രമത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെ സംബന്ധിച്ച ഡൽഹി സർക്കാരിന്റെ പ്രവർത്തികളിൽ കമ്മിറ്റി നിരാശ പ്രകടിപ്പിച്ചു. ഇരയായവർക്ക് വളരെ കുറഞ്ഞ തുക നൽകുകയും, നൽകുന്നതിൽ കാലതാമസം വരുത്തുകയും ചെയ്തു. നേർ വിപരീതമായി, കലാപത്തിൽ ഇരയായ ചില രാഷ്ട്രീയ പ്രവർത്തകർക്ക് മതിയായ നഷ്ടപരിഹാരം പെട്ടെന്ന് തന്നെ നൽകുകയും ചെയ്തു.

DYFI ഇറക്കിയതല്ല

DYFI ഇറക്കിയതല്ല

ഈ റിപ്പോർട്ട് DYFI ഇറക്കിയതല്ല.
മത ന്യൂനപക്ഷ വർഗീയവാദികളുടേതുമല്ല.

ദില്ലി ന്യൂനപക്ഷ കമ്മീഷൻ (Delhi minorities കമ്മീഷൻ) ആണ് ഈ റിപ്പോർട്ട് വിശദമായ അന്വേഷണത്തിന് ശേഷം ഇറക്കിയത്.
1999 ൽ ദില്ലി നിയമസഭ പാസാക്കിയ നിയമത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണ് ദില്ലി ന്യൂനപക്ഷ കമ്മീഷൻ.
രാജ്യതലസ്ഥാനത്തെ മുസ്‌ലിം, ക്രിസ്ത്യൻ ,സിഖ്, ബുദ്ധ ,ജൈൻ, പാഴ്സിസ് എന്നീ മത ന്യൂനപക്ഷ സമുദായങ്ങളുടെ ഭരണഘടന നൽകിയ അവകാശങ്ങളുടെയും താൽപര്യങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുവാൻ കൂടി രൂപം കൊണ്ടതാണ് ദില്ലി ന്യൂനപക്ഷകമ്മീഷൻ.പ്രമുഖ മാധ്യമപ്രവർത്തകർ, പണ്ഡിതർ, എഴുത്തുകാർ എന്നിവർ ചെയർമാനും അംഗങ്ങളുമായി ഉള്ളതാണ് ന്യൂനപക്ഷ കമ്മീഷൻ.

തുറങ്കലിൽ അടക്കണം

തുറങ്കലിൽ അടക്കണം

കേന്ദ്ര സർക്കാരുൾപ്പെടുന്ന ഭരണകൂടമാകെ സ്പോൺസർ ചെയ്ത വംശീയഹത്യയായിരുന്നു രാജ്യ തലസ്ഥാനത്ത് നടന്നത്.നിരവധി മനുഷ്യ ജീവനെടുത്ത ഈ ക്രൂരകൃത്യത്തിനു നേതൃത്വം നൽകിയ കാപാലികരെ തുറങ്കലിൽ അടക്കണം.
അടച്ചേ മതിയാകൂ....

"If you are neutral in situations of injustice,
you have chosen the side of the oppressor.
If an elephant has its foot on the tail of a mouse and you say that you are neutral, the mouse will not appreciate your neutrality."

 ശിവശങ്കരനെ കാറിൽ വീട്ടിലെത്തിച്ചു, 4 തവണ സ്വപ്‌നയുടെ ഫ്‌ളാറ്റിൽ കണ്ടു; നിർണായക മൊഴിയുമായി സന്ദീപ് ശിവശങ്കരനെ കാറിൽ വീട്ടിലെത്തിച്ചു, 4 തവണ സ്വപ്‌നയുടെ ഫ്‌ളാറ്റിൽ കണ്ടു; നിർണായക മൊഴിയുമായി സന്ദീപ്

English summary
P A Muhammad Riyas about dmc reort of delhi riots 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X