Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരഭിമാനക്കൊല; 21 കാരിയെ കൊന്നത് അച്ഛനും അമ്മയും

ദില്ലി: ജാതിയും മതവും മാറി പ്രേമിച്ച് വിവാഹം ചെയ്ത കുറ്റത്തിന് 21 കാരിയെ സ്വന്തം വീട്ടുകാര്‍ കൊലപ്പെടുത്തി. ദില്ലി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ശ്രീ വെങ്കടേശ്വര കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്നാണ് 21 കാരിയായ ഭാവനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.

തെക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. തുടര്‍ന്ന് ആല്‍വാറിലുള്ള കുടുംബവീട്ടില്‍ കൊണ്ടുവന്ന് ആരും അറിയാതെ സംസ്‌കരിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാദേശിക നേതാവും വസ്തുക്കച്ചവടത്തിന്റെ ഇടനിലക്കാരനുമായ അച്ഛന്‍ ജഗ്മോഹന്‍, അമ്മ സാവിത്രി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

delhi-map

കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന അഭിഷേക് സേത് എന്നയാളെയാണ് ഭാവന വിവാഹം ചെയ്തത്. നവംബര്‍ 12 ന് ആര്യസമാജത്തില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. രാജസ്ഥാനിലെ യാദവ വംശജരാണ് ഭാവനയും കുടുംബവും. അഭിഷേകാവട്ടെ പഞ്ചാബിയും. മകളോടും ഭര്‍ത്താവിനോടും ക്ഷമിച്ചു എന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നത്രെ കൊലപാതകം.

ഇതിന് മുമ്പും സമാനമായ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2002 ഫെബ്രുവരിയില്‍ നിതീഷ് കടാര എന്നയാളെ കാമുകിയുടെ സഹോദരന്‍ കൊലപ്പെടുത്തിയിരുന്നു. 2010 ജൂണില്‍ ആശ എന്ന 19 കാരിയെ കാമുകനോടൊപ്പം അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി. 2012 ഏപ്രിലില്‍ 26 കാരിയായ ദീപ്തി ചികാര എന്ന അധ്യാപികയെ അമ്മയും സഹോദരനും അമ്മാവനും ചേര്‍ന്ന് കൊന്നു. കീഴ്ജാതിക്കാരനെ സ്‌നേഹിച്ചതിനായിരുന്നു ഇത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+