കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം ഫലം കണ്ടു; രാജ്നാഥ് സിങ് പ്രതിപക്ഷ നേതാക്കളെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: സെപ്തംബര്‍ 14 ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷ കാല സമ്മേളനത്തില്‍ നിന്നും ചോദ്യോത്തരവേള ഒഴിവാക്കിയ തീരുമാനത്തില്‍ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും ഉയരുന്നത്. കൊവിഡ് സുരക്ഷമുന്‍ നിര്‍ത്തിയാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ എംപിമാര്‍ക്ക് ചോദ്യം ചോദിക്കാനുള്ള ആദ്യ ഒരു മണിക്കൂര്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതിനുപുറമെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവസരമായ സീറോ അവര്‍ അരമണിക്കൂറായി ചുരുക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ നീക്കത്തെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നത്.

മഹാമാരിയുടെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ഡെറിക് ഒ ബ്രിയണ്‍ പ്രതികരിച്ചത്. സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നത് പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിന്റെ ജീവവായുവാണ്. മഹാമാരിയെ മറയാക്കി ജനാധിപത്യത്തെയും എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമങ്ങളുണ്ടാകുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ താന്‍ പറഞ്ഞിരുന്നുവെന്നമായിരുന്നു കോണ്‍ഗ്രസ് എംപി ശശി തരൂരിന്‍റെ പ്രതികരണം.

 lok-sabha

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ശക്തമായതോടെ സീറോ അവര്‍ പൂര്‍ണ്ണമായും അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്ന് ഇന്ത്യാ ടുടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. സർക്കാർ ഈ വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ടു. എം‌പിമാർക്ക് അടിയന്തിര പ്രശ്നങ്ങൾ ഉന്നയിക്കാൻ സീറോ അവർ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചില പ്രതിപക്ഷ നേതാക്കളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. ലോക്‌സഭാ ഡെപ്യൂട്ടി ലീഡർ കൂടിയാണ് രാജ്‌നാഥ് സിംഗ്.

ലോക്‌സഭ സെക്രട്ടേറിയറ്റ് ബുധനാഴ്ച പുറത്തിറക്കിയ ഷെഡ്യൂൾ അനുസരിച്ച് ലോക്‌സഭ സെഷന്റെ ആദ്യ ദിവസം രാവിലെ 9 മുതൽ ഉച്ചക്ക് ഒരു മണി വരെ സഭചേരും. തുടർന്നുള്ള ദിവസങ്ങളിൽ, സെപ്റ്റംബർ 15 നും ഒക്ടോബർ 1 നും ഇടയിൽ, ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ സഭ ചേരും.

അനൂപിന് നല്‍കിയത് ആറ് ലക്ഷം രൂപ ; വിശദീകരിച്ച് ബിനീഷ് കൊടിയേരി . . . മയക്കുമരുന്ന് കേസ് ഞെട്ടിച്ചുഅനൂപിന് നല്‍കിയത് ആറ് ലക്ഷം രൂപ ; വിശദീകരിച്ച് ബിനീഷ് കൊടിയേരി . . . മയക്കുമരുന്ന് കേസ് ഞെട്ടിച്ചു

ചൈനക്ക് ശക്തമായ മുന്നറിയിപ്പ് ; ഇന്ത്യ , ജപ്പാന്‍ , അമേരിക്ക , ഓസ്ട്രേലിയ കൂടിക്കാഴ്ച ദില്ലിയില്‍ചൈനക്ക് ശക്തമായ മുന്നറിയിപ്പ് ; ഇന്ത്യ , ജപ്പാന്‍ , അമേരിക്ക , ഓസ്ട്രേലിയ കൂടിക്കാഴ്ച ദില്ലിയില്‍

 രൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദം രൺവീർ സിംഗ്, രൺവീര്‍ കപൂർ..,നിങ്ങൾ മയക്കുമരുന്ന് പരിശോധന നടത്തണം, വെല്ലുവിളിച്ച് കങ്കണ, വിവാദം

English summary
parliament monsoon session 2020; Rajnath Singh contacted opposition leaders, SAYS REPORT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X