കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്നും വെന്‍റിലേറ്ററുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നിര്‍മിത വെന്‍റിലേറ്ററുകളുടെ കയറ്റുമതിക്ക് വീണ്ടും അനുമതി. നേരത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കയറ്റുമതി വിലക്ക് പിന്‍വലിക്കാന്‍ കോവിഡ് കാര്യ മന്ത്രതല സമിത അനുമതി നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അനുമതിയുടെ കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിനേയും അറിയിച്ചതായും മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ രാജ്യം ആഭ്യന്തര ഉപയോഗത്തിന്‍ ആവശ്യമായതിലേറെ എണ്ണം വെന്‍റിലേറ്ററുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി കൈവരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്‍റെ തുടക്കമായ ആറുമാസം മുമ്പ് വിരലിലെണ്ണാവുന്ന വെന്‍റിലേറ്റര്‍ നിര്‍മ്മാതാക്കള്‍ മാത്രമായിരുന്നു രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ നിരവധി കമ്പനികള്‍ തദ്ദേശീയമായി വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മാത്രവുമല്ല, ഇന്ത്യയിലെ കൊവിഡ് രോഗികള്‍ക്ക് യാന്ത്രിക ശ്വസന സഹാിയിയുടെ ആവശ്ം അധികമായി വരുന്നില്ലെന്നും ഓക്സിജന്‍ തെറപ്പിയാണ് കൂടുതല്‍ ആവശ്യമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

coronavirus5

കോവിഡ് -19 രോഗികളുടെ മരണനിരക്ക് ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം. നിലവിൽ ഇത് 2.15 ശതമാനമാണ്. വെന്റിലേറ്ററുകളിൽ സജീവമായ കേസുകളുടെ എണ്ണം വളരെ കുറവാണെന്നാണ് ഇതിനർത്ഥം. ജൂലൈ 31 വരെയുള്ള, സജീവ കേസുകളിൽ 0.22% മാത്രമാണ് ഇന്ത്യയിലുടനീളം വെന്റിലേറ്ററുകളിൽ ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

അതേസമയം, വെന്‍റിലേറ്ററുകള്‍ കയറ്റുമതി ചെയ്യാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'കർണാടകയിൽ 5000 ത്തിലധികം കോവിഡ് 19 കേസുകളാണ് ദിവസും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണം 80-90 ആണ്. പക്ഷെ ഹര്‍ഷവര്‍ദ്ധന്‍ പറയുന്നത് മരണങ്ങള്‍ കുറയുന്നുവെന്നും അതിനാല്‍ വെന്റിലേറ്ററുകൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുമെന്നുമാണ്. മനുഷ്യത്വ രഹിതമായ സര്‍ക്കാര്‍'- എന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.

ബെംഗളൂരുവില്‍ ഇപ്പോഴും വെന്റിലേറ്ററുകളുടെ നിലനിൽക്കുന്നു. ഓരോ ദിവസവും 50,000 എണ്ണത്തിൽ സജീവമായ കേസുകല്‍ നിലനില്‍ക്കെ 800 വെന്റിലേറ്ററുകൾ മാത്രമേയുള്ളൂ. വെന്റിലേറ്ററുകളില്‍ ഒഴിവില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം ലഭിക്കാത്തതിന്റെ റിപ്പോർട്ടുകൾ നമ്മള്‍ ഇപ്പോഴും കാണുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാറിന് വെന്‍റ്റിലേന്‍റര്‍ കയറ്റുമതി ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചു.

കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു?;ആശങ്കകൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു?;ആശങ്ക

English summary
Permission to export ventilators from India; Opposition with harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X