പോക്കറ്റടിക്കാര്‍ 94 ശതമാനവും സ്ത്രീകള്‍!
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ മെട്രോ സ്റ്റേഷനുകളില്‍ പോക്കറ്റടി നടത്തുന്നവരില്‍ 94 ശതമാനവും സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട്. പോക്കറ്റടിക്കാരെ സൂക്ഷിക്കുക എന്നതിന് പകരം പോക്കറ്റടിക്കാനെത്തുന്ന സ്ത്രീകളെ സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെക്കേണ്ട അവസ്ഥയിലാണ് ദില്ലി മെട്രോ അധികൃതര്‍ എന്നതാണ് ഇവിടെ സ്ഥിതി.
പുതിയ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്കുകളിലാണ് പുരുഷന്മാരെ ഏറെ ദൂരം പിന്തള്ളി പോക്കറ്റടിയില്‍ സ്ത്രീകള്‍ മുന്നിലെത്തിയിരിക്കുന്നത്. 126 പോക്കറ്റടിക്കാരെ ഈ കാലയളവില്‍ പിടികൂടിയപ്പോള്‍ അതില്‍ വെറും എട്ട് പുരുഷന്മാര്. ബാക്കി 118 ഉം സ്ത്രീകള്‍. ദില്ലി മെട്രോയിലെ സുരക്ഷാ ഏജന്‍സിയായ സി ഐ എസ് എഫാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

വിവിധങ്ങളായ ഓപ്പറേഷന് രീതികളിലാണ് വനിതാ പോക്കറ്റടിക്കാര്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്നതത്രെ. കൈക്കുഞ്ഞുങ്ങളെ തൂക്കി നടന്നും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നും ഇവര്‍ കൃത്യം നിര്‍വഹിക്കുന്നു. വനിതാ യാത്രക്കാരാണ് കൂടുതലും ഇവരുടെ ഇരകളെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. വെറും മൂന്ന് മാസത്തേയല്ല, കഴിഞ്ഞ ഏതാനും മാസത്തെ കണക്കുകളും സൂചിപ്പിക്കുന്നത് ദില്ലിയിലെ വനിതാ പോക്കറ്റടിക്കാരുടെ ധാരാളിത്തത്തെ തന്നെയാണ്.
കഴിഞ്ഞ വര്‍ഷം മാത്രം ദില്ലി മെട്രോയിലെ വിവിധ സ്റ്റേഷനുകളിലായി 466 പോക്കറ്റടിക്കാരെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ 421 സ്ത്രീകളും 45 പുരുഷന്മാരും. സ്ത്രീ പോക്കറ്റടിക്കാരുടെ ശതമാനം 90 ല്‍ കൂടുതല്‍. സംശയം തോന്നിയാലും എളുപ്പമൊന്നും ആളുകള്‍ പിടികൂടി പരിശോധിക്കില്ല എന്നതാണ് സ്ത്രീകളെ പോക്കറ്റടി തൊഴിലാക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications