കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോക്കറ്റടിക്കാര്‍ 94 ശതമാനവും സ്ത്രീകള്‍!

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയിലെ മെട്രോ സ്‌റ്റേഷനുകളില്‍ പോക്കറ്റടി നടത്തുന്നവരില്‍ 94 ശതമാനവും സ്ത്രീകളാണെന്ന് റിപ്പോര്‍ട്ട്. പോക്കറ്റടിക്കാരെ സൂക്ഷിക്കുക എന്നതിന് പകരം പോക്കറ്റടിക്കാനെത്തുന്ന സ്ത്രീകളെ സൂക്ഷിക്കുക എന്ന് ബോര്‍ഡ് വെക്കേണ്ട അവസ്ഥയിലാണ് ദില്ലി മെട്രോ അധികൃതര്‍ എന്നതാണ് ഇവിടെ സ്ഥിതി.

പുതിയ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തെ കണക്കുകളിലാണ് പുരുഷന്മാരെ ഏറെ ദൂരം പിന്തള്ളി പോക്കറ്റടിയില്‍ സ്ത്രീകള്‍ മുന്നിലെത്തിയിരിക്കുന്നത്. 126 പോക്കറ്റടിക്കാരെ ഈ കാലയളവില്‍ പിടികൂടിയപ്പോള്‍ അതില്‍ വെറും എട്ട് പുരുഷന്മാര്‍. ബാക്കി 118 ഉം സ്ത്രീകള്‍. ദില്ലി മെട്രോയിലെ സുരക്ഷാ ഏജന്‍സിയായ സി ഐ എസ് എഫാണ് കണക്കുകള്‍ പുറത്ത് വിട്ടത്.

delhi-metro

വിവിധങ്ങളായ ഓപ്പറേഷന്‍ രീതികളിലാണ് വനിതാ പോക്കറ്റടിക്കാര്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നതത്രെ. കൈക്കുഞ്ഞുങ്ങളെ തൂക്കി നടന്നും ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നും ഇവര്‍ കൃത്യം നിര്‍വഹിക്കുന്നു. വനിതാ യാത്രക്കാരാണ് കൂടുതലും ഇവരുടെ ഇരകളെന്നാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. വെറും മൂന്ന് മാസത്തേയല്ല, കഴിഞ്ഞ ഏതാനും മാസത്തെ കണക്കുകളും സൂചിപ്പിക്കുന്നത് ദില്ലിയിലെ വനിതാ പോക്കറ്റടിക്കാരുടെ ധാരാളിത്തത്തെ തന്നെയാണ്.

കഴിഞ്ഞ വര്‍ഷം മാത്രം ദില്ലി മെട്രോയിലെ വിവിധ സ്‌റ്റേഷനുകളിലായി 466 പോക്കറ്റടിക്കാരെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ 421 സ്ത്രീകളും 45 പുരുഷന്മാരും. സ്ത്രീ പോക്കറ്റടിക്കാരുടെ ശതമാനം 90 ല്‍ കൂടുതല്‍. സംശയം തോന്നിയാലും എളുപ്പമൊന്നും ആളുകള്‍ പിടികൂടി പരിശോധിക്കില്ല എന്നതാണ് സ്ത്രീകളെ പോക്കറ്റടി തൊഴിലാക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.

English summary
Report says 94 percent pickpockets in Delhi Metro are women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X