കുട്ടിയെ തല്ലി, പ്രിന്‍സിപ്പാള്‍ അകത്തായി

ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രിന്‍സിപ്പാളിന്റെ മര്‍ദ്ദനത്തിന് ഇരയായത്. പുസ്തകം കൊണ്ടുവരാത്തതിന് സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിക്കുന്ന അധ്യാപകന്‍ കുട്ടിയെ ബഞ്ചിന് മീതെ കയറ്റി നിര്‍ത്തിയിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന പ്രിന്‍സിപ്പാള്‍ എന്താണ് സംഭവം എന്ന് അന്വേഷിച്ചു. പുസ്തകം കൊണ്ടുവരാത്തതിന് കുട്ടിക്ക് നല്‍കിയ ശിക്ഷയാണ് എന്ന് അധ്യാപകന്‍ പ്രിന്‍സിപ്പാളിനെ അറിയിച്ചു.
എന്നാല്‍ ദേഷ്യത്തോടെ കുട്ടിക്കരികിലേക്ക് പാഞ്ഞടുത്ത പ്രിന്‍സിപ്പാള്‍ കൈയിലുണ്ടായിരുന്ന വടിയെടുത്ത് കുട്ടിയെ അടിക്കുകയായിരുന്നു. അടിയേറ്റ് കുട്ടി ബഞ്ചില്‍ നിന്നും താഴേക്ക് വീണു. കൈയ്യില്‍ മുറിവേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് പ്രിന്‍സിപ്പാള്‍ വീരേന്ദര്‍ സിംഗ് മീനയ്‌ക്കെതിരെ കേസെടുത്തു. തിമാര്‍പൂര്‍ പോലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഡി സി പി സിന്ധു പിള്ള പറഞ്ഞു.












Click it and Unblock the Notifications