കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക വസതി ഒഴിഞ്ഞത് കൃത്യമായ പ്ലാനോടെ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി, ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്!!

Google Oneindia Malayalam News

ദില്ലി: ലുട്യന്‍സ് സോണിലെ വസതി പ്രിയങ്ക ഒഴിഞ്ഞതോടെ രാഷ്ട്രീയപരമായി വന്‍ മൈലേജാണ് പ്രിയങ്ക ഗാന്ധി ഉണ്ടാക്കിയിരിക്കുന്നത്. ഒരുപക്ഷേ പ്രിയങ്ക ഒഴിഞ്ഞ ശേഷവും ഉണ്ടായേക്കാവുന്ന ഒരു വിവാദവും ഇതോടെ പ്രിയങ്ക ഇല്ലാതാക്കിയിരിക്കുകയാണ്. ഇന്നാണ് പ്രിയങ്ക സര്‍ക്കാര്‍ വസതി ഒഴിഞ്ഞത്. ലഖ്‌നൗവിലേക്കാണ് പ്രിയങ്ക മാറുന്നത്. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയിലേക്ക് അവര്‍ മാറാനും സാധ്യതയുണ്ട്. വീട് അടിമുടി പരിശോധിച്ച ശേഷമായിരുന്നു മാറ്റം.

1

പ്രിയങ്ക ആദ്യം ചെയ്തത് സിപിഡബ്ല്യുഡി ഓഫീസര്‍മാരോട് വീട്ടില്‍ പരിശോധന നടത്താനാണ്. എല്ലാം കൃത്യമായി ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഏറ്റവും നല്ല വൃത്തിയും ഒന്നിന് പോലും പോറലും ഏല്‍പ്പിക്കാതെയാണ് വീട് കൈമാറിയത്. അധികൃതര്‍ വീട് നല്ല നിലയില്‍ തന്നെയാണ് തിരിച്ചുകിട്ടിയത് എന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രിയങ്കയ്ക്ക് സിപിഡബ്ല്യുഡി വെക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ വീട്ടില്‍ സ്വകാര്യ ഉപകരണങ്ങള്‍ മുഴുവന്‍ നല്ല രീതിയില്‍ തന്നെയാണ് ഉള്ളത്. വൈദ്യുതി ഉപകരണങ്ങള്‍ക്കോ ഫര്‍ണിച്ചറുകള്‍ക്കോ ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

ദില്ലിയിലെ വീട്ടിലെ വൈദ്യുതി, ജല ബില്ലുകള്‍ എല്ലാം പ്രിയങ്ക നേരത്തെ തന്നെ അടച്ച് തീര്‍ത്തിരുന്നു. മുമ്പ് നല്‍കാനുണ്ടായിരുന്ന പണവും അടച്ച് തീര്‍ത്തും. ജൂലായിലെ ലൈസന്‍സ് ഫീയാണ് ഇനി കണക്കാക്കാനുള്ളത്. പ്രിയങ്ക കൃത്യമായ പ്ലാനോടെയാണ് ഇതെല്ലാം ചെയ്തത്. താന്‍ വീട് നല്ല രീതിയില്‍ അധികൃതര്‍ക്ക് കൈമാറുന്നതിന് മുമ്പ് ഏത് തരത്തിലാണ് വീട് ഉള്ളതെന്ന വീഡിയോയും ഷൂട്ട് ചെയ്ത് പ്രിയങ്ക പുറത്തുവിട്ടിരുന്നു. വീഡിയോയില്‍ വീട് മനോഹരമായി പെയിന്റ് ചെയ്തിട്ടുണ്ട്. വൃത്തിയോടെയുമാണ് വീട് കൈമാറിയത്. ഇതിന്റെ പേരില്‍ ബിജെപി ഇനിയൊരു വിവാദമുണ്ടാക്കരുതെന്ന കൃത്യമായ ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.

അഖിലേഷ് യാദവ് നേരത്തെ ഔദ്യോഗിക വസതി ഒഴിഞ്ഞപ്പോള്‍ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. നേരത്തെ തിരഞ്ഞെടുപ്പ് പരാജയപ്പെട്ടപ്പോള്‍ യോഗി സര്‍ക്കാര്‍ ഇവരെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാന്‍ സുപ്രീം കോടതി വരെ പോയിരുന്നു. ഇതോടെ എല്ലാ മുന്‍ മുഖ്യമന്ത്രിമാരോടും വസതി ഒഴിയാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടിലെ ഉപകരണങ്ങളെല്ലാം നശിപ്പിച്ച രീതിയിലാണ് അഖിലേഷ് പോയത്. താമസിച്ചിരുന്ന വീട്ടിലെ ടൈലുകള്‍ വരെ തകര്‍ന്നിരുന്നു. ബാത്ത്‌റൂമിലെ ഫിറ്റിംഗുകളും ബള്‍ബുകളും വരെ ഊരിക്കൊണ്ട് പോയിരുന്നു. ഇത്തരമൊരു വിവാദം തന്റെ പേരില്‍ വരരുതെന്ന നിര്‍ബന്ധ ബുദ്ധി പ്രിയങ്കയ്ക്കുണ്ടായിരുന്നു.

English summary
priyanka gandhi carefully vacate lutyens bungalow in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X