കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞ ദിവസത്തിന് മുമ്പ് വീടൊഴിഞ്ഞ് പ്രിയങ്ക, ഇനി ലഖ്‌നൗവിലേക്ക്, ആദ്യ ഇടപെടല്‍ ഇക്കാര്യത്തില്‍!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ലുട്യന്‍സ് മേഖലയിലെ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രിയങ്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. പറഞ്ഞ ദിവസത്തിനും മുമ്പ് വീടൊഴിഞ്ഞാണ് പ്രിയങ്ക മാതൃകയായത്. നേരത്തെ ഇവിടത്തെ താമസത്തിന് നല്‍കാനിരുന്ന തുകയെല്ലാം പ്രിയങ്ക അടച്ച് തീര്‍ത്തിരുന്നു. പ്രിയങ്ക പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്ന പൗരയല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. അതുകൊണ്ട് ഈ വസതി കൈവശം വെക്കാനുള്ള അധികാരവും പ്രിയങ്കയ്ക്ക് ഇല്ലാതാവും.

1

പ്രിയങ്കയുടെ വസതി ഒഴിയലുമായി ബന്ധപ്പെട്ട് വന്‍ വിവാദങ്ങള്‍ നേരത്തെയുണ്ടായിരുന്നു. കേന്ദ്ര മന്ത്രി ഹര്‍ദിക് പുരി കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞിരുന്നു. നരേന്ദ്ര മോദി ഒഴിയാനുള്ള ദിവസം നീട്ടി നല്‍കിയതായും പറഞ്ഞിരുന്നു. എന്നാല്‍ പ്രിയങ്ക ഇതെല്ലാം നിഷേധിച്ചിരുന്നു. താന്‍ ആരെയും ലുട്യന്‍സ് ബംഗ്ലാവ് കൈവശം വെക്കുന്നതിനായി സമീപിച്ചിട്ടില്ലെന്നായിരുന്നു പ്രിയങ്ക തിരിച്ചടിച്ചത്. ബിജെപി എംപിയും വക്താവുമായ അനില്‍ ബലുനിക്കാണ് സര്‍ക്കാര്‍ ഈ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നത്.

അതേസമയം പ്രിയങ്ക നേരത്തെ ബലുനിയെ ചായക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വരാനാവില്ലെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ദില്ലിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കളം മാറ്റുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ലഖ്‌നൗവിലെ ബന്ധുവീടായ കൗള്‍ നിവാസിലേക്കാണ് താമസം മാറുന്നത്. ഇവിടെയായിരിക്കും യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരെ പ്രിയങ്ക താമസിക്കുക. അതിലേറെ കൂടുതല്‍ സമയം അവര്‍ സംസ്ഥാനത്ത് ചെലവിടും എന്നത് കോണ്‍ഗ്രസിന് വലിയ ഊര്‍ജം പകരും. പ്രിയങ്ക സംസ്ഥാനത്ത് എത്തുമ്പാഴൊക്കെ നേതൃത്വം ഇളക്കി മറിയാറുണ്ട്.

വസതി ഒഴിഞ്ഞതിന് പിന്നാലെ യുപിയില്‍ സജീവമാകുമെന്ന പ്രഖ്യാപനമാണ് പ്രിയങ്കയില്‍ നിന്നുണ്ടായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുകയാണ് പ്രിയങ്ക. കഫീല്‍ ഖാനെ വിട്ടയക്കണമെന്നാണ് ആവശ്യം. കഫീല്‍ ഖാന്‍ 450 ദിവസത്തോളം ജയിലില്‍ കഴിഞ്ഞെന്നാണ് പ്രിയങ്കത പറയുന്നു. കേസില്‍ യോഗി ആദിത്യനാഥ് താല്‍പര്യമെടുത്ത് കഫീല്‍ ഖാന്‍ നീതി ലഭ്യമാക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ഗുരു ഗൊരഖ്‌നാഥിന്റെ വരികളും ഒപ്പം പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ആരോടും വിവേചനം കാണിക്കാതിരിക്കൂ, ഏറ്റവും മനോഹരമായി സംസാരിക്കൂ. മറ്റൊരാള്‍ തീപ്പോലെ കത്തുകയാണെങ്കിലും, അയാളെ ശാന്തനാക്കാന്‍ നിങ്ങള്‍ ജലമായി മാറണമെന്നും വരികളിലുണ്ട്.

English summary
priyanka gandhi moves to lucknow, vacates lutyens zone bungalow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X