• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രിയങ്കയുടെ ടാര്‍ഗറ്റ് യുപി മാത്രമല്ല.... മൂന്ന് സംസ്ഥാനങ്ങള്‍, 2022ന് ശേഷം, ബിജെപി കോട്ടകളിലേക്ക്!

ദില്ലി: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പോടെ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിലെ പുതിയ വിജയ ഫാക്ടറായി മാറുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. വന്‍ പ്ലാനിംഗോടെയാണ് പ്രിയങ്ക യുപിയിലെത്തിയത്. യുപിയിലെ മിഷന്‍ പൂര്‍ത്തിയാക്കിയാല്‍ ബിജെപിയുടെ പുതിയ കോട്ടകളിലേക്ക് പ്രിയങ്ക മാറുമെന്നാണ് യുവനേതാക്കള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നിന്ന് ട്രബിള്‍ ഷൂട്ടറായി പ്രിയങ്ക മാറിയത് മനപ്പൂര്‍വമുള്ള നീക്കമായിരുന്നു. രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്ക് നല്‍കിയ പുതിയ ചുമതല കൂടിയാണിത്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ഹരിയാനയും പഞ്ചാബുമാണ് കോണ്‍ഗ്രസ് ഭാവിയിലെ ടാര്‍ഗറ്റായി കാണുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രിയങ്കയുടെ വിശ്വസ്തരാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. കുമാരി സെല്‍ജ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുണ്ട്. പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് പ്രിയങ്കയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ നവജ്യോത് സിദ്ദുവിനെ അടുത്ത മുഖ്യമന്ത്രിയായി പ്രഖ്യാപിക്കും. ഇത് പ്രിയങ്കയുടെ ഇടപെടലിലൂടെ അടുത്ത തിരഞ്ഞെടുപ്പില്‍ സാധ്യമാകും.

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം

തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അനൗദ്യോഗികമായി പഞ്ചാബിലെ കാര്യങ്ങള്‍ പ്രിയങ്ക ഇടപെടും. ഇവിടെ പ്രശാന്ത് കിഷോറിനെ രംഗത്തിറങ്ങാന്‍ പ്രിയങ്ക ശ്രമിക്കുന്നുണ്ട്. അതിനായി അമരീന്ദറിനെ മാറ്റാനാണ് തീരുമാനം. അദ്ദേഹത്തിന് 75 വയസ്സും പിന്നിട്ടു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമരീന്ദറിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ റോളുണ്ടാവും. സിദ്ദു മാസങ്ങള്‍ക്ക് മുമ്പ് പ്രിയങ്കയെ വന്ന് കണ്ടതോടെ മുഖ്യമന്ത്രി സ്ഥാനം ഉറച്ച പോലെയാണ്. അദ്ദേഹത്തോളം ജനപ്രീതിയുള്ള മറ്റ് നേതാക്കളും സംസ്ഥാനത്തില്ല.

റോള്‍ മാറുന്നു

റോള്‍ മാറുന്നു

യുപിയില്‍ സോണിയാ ഗാന്ധി 2004ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിന് തുല്യമായ റോളാണ് പ്രിയങ്ക ഏറ്റെടുത്തിരിക്കുന്നത്. അന്ന് ഒന്നുമല്ലാതിരുന്ന കോണ്‍ഗ്രസിനെ 21 സീറ്റിലേക്ക് നയിച്ചത് സോണിയയായിരുന്നു. അത് രാഹുലിനെയും പ്രിയങ്കയെയും ആ സമയത്ത് രാഷ്ട്രീയമായി തന്നെ സ്വാധീനിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കായിരുന്നു യുപിയിലെ കാര്യങ്ങളുടെ ചുമതലയും സോണിയ നല്‍കിയത്. അന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് തോറ്റിരുന്നു. സമാനമായ സാഹചര്യമാണ് പ്രിയങ്കയും ഇപ്പോള്‍ നേരിട്ടത്. ബാക്കി 2022ല്‍ എല്ലാവര്‍ക്കും കാണാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

മിഷന്‍ 75

മിഷന്‍ 75

കോണ്‍ഗ്രസ് 200 സീറ്റില്‍ അധികമെന്ന് പറയുന്നുണ്ടെങ്കിലും അത് സാധ്യമല്ലെന്ന് പ്രിയങ്കയ്ക്കറിയാം. കാരണം ശക്തരായ മൂന്ന് പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഇവരെല്ലാം അടിത്തറയുള്ളവരാണ്. 75 സീറ്റുകള്‍ പരമാവധി നേടിയാല്‍ പ്രിയങ്ക എന്തെല്ലാം ചെയ്യണമെന്ന് തയ്യാറാക്കിയിട്ടുണ്ട്. ഒരു ബ്രാഹ്മണന്‍ തന്നെ ഉപമുഖ്യമന്ത്രിയായി എത്തും. 12 ശതമാനം വരുന്ന വലിയൊരു വിഭാഗത്തെ കൈയ്യിലെടുക്കാനുള്ള തന്ത്രമാണിത്. ജിതിന്‍ പ്രസാദയ്ക്കാണ് മുന്‍തൂക്കം. തീര്‍ച്ചയായും എസ്പിയുടെ സഖ്യവുമുണ്ടാകും. അഖിലേഷ് മുഖ്യമന്ത്രി സ്ഥാനത്തെത്തും. ദളിത്, മുസ്ലീം വിഭാഗത്തിനും പ്രാധാന്യമുണ്ടാകും. എസ്പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് പ്രിയങ്ക പ്രതീക്ഷിക്കുന്നത്.

സോണിയയുടെ റോളിലേക്ക്

സോണിയയുടെ റോളിലേക്ക്

2022ലെ യുപി തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുമ്പ് തന്നെ സോണിയാ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉണ്ടാവില്ല. പതിയെ ആ റോള്‍ പ്രിയങ്ക ഏറ്റെടുക്കുകയാണ്. അതാണ് യുപിയില്‍ മാത്രം ഒതുങ്ങുക എന്ന ടാര്‍ഗറ്റ് ഉപേക്ഷിക്കാന്‍ കാരണം. അജയ് കുമാര്‍ ലല്ലു, ജിതിന്‍ പ്രസാദ, സന്ദീപ് സിംഗ്, സുപ്രിയ ശ്രീനാഥ് എന്നീ നാലംഗ സംഘത്തിനാണ് യുപിയില്‍ 2022ന് ശേഷം കൂടുതല്‍ റോളുണ്ടാവുക. ഗാന്ധി കുടുംബത്തിലെ ഒരംഗം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ചരിത്രമില്ല എന്നതും ഇവിടെ പ്രിയങ്ക പരിഗണിക്കും.

2024ലെ ടാര്‍ഗറ്റ്

2024ലെ ടാര്‍ഗറ്റ്

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് പ്രിയങ്കയ്ക്കുള്ള ടാര്‍ഗറ്റ്. അതിനായി സംസ്ഥാന തലം മുതല്‍ ശക്തിപ്പെടുത്താന്‍ തുടങ്ങണം. മധ്യപ്രദേശ്, രാജസ്ഥാന്‍, യുപി, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ പ്രിയങ്കയ്ക്ക് വലിയ താല്‍പര്യമുണ്ട്. ആദ്യം ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് തുടങ്ങാനാണ് പ്ലാന്‍. ബീഹാറില്‍ ശക്തമായ ടീമിനെ ഒരുക്കിയെടുക്കാനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ട് വര്‍ഷം മുമ്പ് ഗ്രൗണ്ട് പ്രവര്‍ത്തനം തുടങ്ങിയാല്‍ മോദിയെ വീഴ്ത്താനാവുമെന്നാണ് പ്രിയങ്കയുടെ ടീം റിപ്പോര്‍ട്ട്.

എല്ലാ സംസ്ഥാനങ്ങളിലേക്കും...

എല്ലാ സംസ്ഥാനങ്ങളിലേക്കും...

യുപി തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക ഓരോ സംസ്ഥാനങ്ങളിലായി സന്ദര്‍ശനം നടത്തും. കൂടുതല്‍ അടിത്തട്ടിലേക്ക് ഇറങ്ങി പ്രവര്‍ത്തകരുമായി സംസാരിക്കും. ഗാന്ധി കുടുംബത്തെ കൂടുതല്‍ ജനാധിപത്യമാക്കുക എന്നതാണ് ലക്ഷ്യം. ഹരിയാനയില്‍ 45ല്‍ കൂടുതല്‍ സീറ്റുകള്‍, പഞ്ചാബില്‍ 110 സീറ്റുകള്‍ എന്നിവയും പ്രിയങ്കയുടെ ടാര്‍ഗറ്റിലുണ്ട്. പക്ഷേ ഇതൊക്കെ പൂര്‍ണമായ രീതിയില്‍ നടപ്പാക്കണമെങ്കില്‍ യുപിയില്‍ 50 സീറ്റുകളെങ്കിലും കോണ്‍ഗ്രസ് നേടണം. എങ്കില്‍ എല്ലാ നേതൃത്വവും പ്രിയങ്കയ്ക്ക് പിന്നില്‍ അണിനിരക്കും. രാഹുലിന്റെ നിര്‍ദേശവും പ്രിയങ്കയുടെ പാന്‍ ഇന്ത്യ രീതിയിലെ മാറ്റത്തിന് പിന്നിലുണ്ട്.

English summary
priyanka gandhi not only targeting uttar pradesh but also other states too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X