കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ ഉന്നയിച്ച് പ്രിയങ്ക, തിരുത്തി ഒമര്‍, മഹാമാരിയുടെ സമയത്താണെങ്കിലും അത് ശരിയാണോ?

Google Oneindia Malayalam News

ദില്ലി: രാജസ്ഥാന്‍ പ്രതിസന്ധി പരാമര്‍ശിച്ച പ്രിയങ്ക ഗാന്ധിയെ തിരുത്തി ഒമര്‍ അബ്ദുള്ള. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കോവിഡ് മഹാമാരിയുടെ സമയത്ത് പോലും വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു പ്രിയങ്ക ആരോപിച്ചു. ഇതിലെ തെറ്റ് ചൂണ്ടിക്കാണിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. ഒടുവില്‍ തിരുത്തുമായി പ്രിയങ്ക രംഗത്ത് വരികയും ചെയ്തു. രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ഒമര്‍ അബ്ദുള്ളയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഇത്തരമൊരു സംഭാഷണം എന്നതും ശ്രദ്ധേയമാണ്.

1

Recommended Video

cmsvideo
ഗാന്ധി കുടുംബത്തിന്റെ സ്വത്ത് അന്വേഷിക്കാന്‍ BJP സര്‍ക്കാര്‍ | Oneindia Malayalam

പ്രിയങ്ക കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭമായ സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസിയില്‍ സംസാരിക്കുന്നതിനിടെയാണ് രാജസ്ഥാന്‍ ഉയര്‍ത്തി കാണിച്ചത്. നേതൃത്വം പ്രതിസന്ധി ഘട്ടങ്ങളിലാണ് അറിയപ്പെടുക. കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് പൊതുജനതാല്‍പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഒരു നേതൃത്വത്തെയാണ് രാജ്യത്തിന് ആവശ്യം. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ അവരുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വീഴ്ത്താനാണ് അവര്‍ക്ക് താല്‍പര്യം. ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

ഇതിന് പിന്നാലെ ഒമര്‍ കൗണ്ടര്‍ ട്വീറ്റുമായി എത്തിയത്. മഹാമാരിയുടെ കാലത്ത് എന്ന വാദത്തെ എനിക്ക് ശരിക്ക് മനസ്സിലാവുന്നില്ല. ആരോഗ്യ പ്രതിസന്ധിയുടെ കാലത്തല്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വീഴ്ത്തുന്നത് കുറഞ്ഞ കുറ്റമാണെന്ന് കരുതുന്നില്ല. കോവിഡിന്റെ കാലത്തായാലും അല്ലെങ്കിലും അത് തെറ്റാണ്. മഹാമാരിയുമായി അതിന് ബന്ധമില്ലെന്നും ഒമര്‍ മറുപടി പറഞ്ഞു. പിന്നാലെ തന്നെ തിരുത്തുമായി പ്രിയങ്ക രംഗത്തെത്തി. നിങ്ങള്‍ പറഞ്ഞത് പൂര്‍ണമായും ശരിക്കും. ബിജെപിയുടെ യഥാര്‍ത്ഥ ചിന്താഗതി എന്താണെന്ന് കാണിക്കാനാണ് ശ്രമിച്ചത്. ഞാന്‍ പറഞ്ഞതിലെ പോയിന്റ് മൊഴിമാറ്റത്തില്‍ പിഴച്ച് പോയതാണെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ബിജെപിക്കെതിരെ പ്രക്ഷോഭം ആരംഭിച്ചത്. രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തെയാണ് എല്ലാ നേതാക്കളും ഒരുപോലെ ഉയര്‍ത്തി കാണിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും കോണ്‍ഗ്രസ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ രാജ്ഭവനില്‍ എംഎല്‍എമാരെ അണിനിരത്തി മുഖ്യമന്ത്രി അശോക് ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയ്‌ക്കെതിരെ പ്രതിഷേധിച്ചിരുന്നു. ഗവര്‍ണര്‍ വിശ്വാസ വോട്ട് അനുവദിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഒടുവില്‍ നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി.

English summary
priyanka gandhi says lost in translation after omar abdhullah corrected her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X