• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മായാവതി ബിജെപിക്ക് കുഴലൂതുന്നു, യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക, രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ യുപി പോര്

ദില്ലി: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ മായാവതി രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു. പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടിരിക്കുകയാണ് രാജസ്ഥാനില്‍. മായാവതി ബിജെപി ഏജന്റാണെന്ന് ഒരിക്കല്‍ കൂടി ആരോപിച്ചിരിക്കുകയാണ് പ്രിയങ്ക. കോണ്‍ഗ്രസ് യുപി രാഷ്ട്രീയത്തെ ഒന്നടങ്കം രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജെപിയുടെ പിന്നിലിരുന്നുള്ള ഗെയിമിനെ പൊളിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. രാജസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്.

cmsvideo
  Priyanka Gandhi launches attack on Mayawati, calls her ‘unannounced spokesperson’ of BJP
  മായാവതിയുടെ തെരുവ് യുദ്ധം

  മായാവതിയുടെ തെരുവ് യുദ്ധം

  മായാവതി ഇന്നാണ് ഏറ്റവും കടുപ്പിച്ച് രംഗത്തെത്തിയത്. അശോക് ഗെലോട്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ തന്നെയാണ് തന്റെ നീക്കമെന്ന് അവര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ ആറ് എംഎല്‍എമാര്‍ക്കും അവര്‍ വിപ്പ് നല്‍കിയിരിക്കുകയാണ്. ഗെലോട്ട് സര്‍ക്കാരിനെ വിശ്വാസ വോട്ടില്‍ വോട്ട് ചെയ്യണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ അയോഗ്യരാക്കുമെന്നാണ് ഭീഷണി. കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കുമെന്നും, സുപ്രീം കോടതിയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുമെന്ന് മായാവതി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

  ബിജെപിയുടെ വക്താവ്

  ബിജെപിയുടെ വക്താവ്

  ബിജെപിയുടെ അനൗദ്യോഗിക വക്താക്കള്‍ സ്വന്തം പാര്‍ട്ടിയുടെ വക്താക്കള്‍ക്ക് വിപ്പ് നല്‍കിയിരിക്കുകയാണ്. അത് ബിജെപിക്കുള്ള പിന്തുണയാണ്. എന്നാല്‍ ഇതൊരു വിപ്പല്ല. ജനാധിപത്യത്തെയും ഭരണഘടനയെയും കൊല്ലാക്കൊല ചെയ്തവര്‍ക്കുള്ള ക്ലീന്‍ ചിറ്റാണെന്നും പ്രിയങ്ക തുറന്നടിച്ചു. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് മായാവതിക്കെതിരെ പ്രിയങ്ക രംഗത്തെത്തുന്നത്. സോണിയാ ഗാന്ധിയും മായാവതിയും തമ്മിലുള്ള ബന്ധവും മോശമായിരിക്കുകയാണ്.

  പ്രിയങ്ക ട്രബിള്‍ഷൂട്ടര്‍

  പ്രിയങ്ക ട്രബിള്‍ഷൂട്ടര്‍

  പ്രിയങ്കയെ ഇപ്പോള്‍ ഇറക്കിയതിന് പിന്നില്‍ വന്‍ പദ്ധതികളാണ് കോണ്‍ഗ്രസിനുള്ളത്. മായാവതി ദളിത്-മുസ്ലീം ഐക്യത്തിന് ബദലായിട്ടാണ് പ്രിയങ്ക ഇപ്പോള്‍ യുപിയില്‍ അറിയപ്പെടുന്നത്. ഒരു സ്ത്രീയെന്ന ഇമേജും പ്രിയങ്കയ്ക്കുണ്ട്. അതുകൊണ്ട് മായാവതി ബിജെപിക്കെതിരെ നിശബ്ദയായി നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ തുറന്ന് കാണിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും. നേരത്തെ പ്രിയങ്കയെ രൂക്ഷമായി വിമര്‍ശിച്ച മായാവതി ബസ് വിഷയത്തില്‍ നാടകം കളിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

  സച്ചിനുമായി ബന്ധപ്പെടുന്നു

  സച്ചിനുമായി ബന്ധപ്പെടുന്നു

  രാജസ്ഥാനിലെ പ്രശ്‌നപരിഹാരത്തിന് പ്രിയങ്ക ഇടപെടുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. യുപിയില്‍ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനായി പ്രിയങ്ക രാജസ്ഥാന്‍ സര്‍ക്കാരിന്റെ സഹായം തേടിയിരുന്നു. അന്ന് എല്ലാ സഹായവും സച്ചിന്‍ പൈലറ്റായിരുന്നു ചെയ്ത് തന്നത്. അന്ന് ബസ്സുകളുടെ രജിസ്‌ട്രേഷനും പെര്‍മിറ്റും വെളിപ്പെടുത്തി ബിജെപിയുടെ വാദങ്ങളെ പൊളിച്ചത് സച്ചിനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് പ്രിയങ്ക. അടുത്തിടെ പോലും ഒന്നിലേറെ തവണ പ്രിയങ്ക സച്ചിനുമായി സംസാരിച്ചിരുന്നു.

  യുപിയില്‍ തളച്ചിടുന്നു

  യുപിയില്‍ തളച്ചിടുന്നു

  രാജസ്ഥാനില്‍ ബിഎസ്പി നേടിയ 6 സീറ്റും കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ചോര്‍ത്തിയാണ്. അതുകൊണ്ടാണ് ഇവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ അശോക് ഗെലോട്ട് ലക്ഷ്യമിടുന്നത്. ജാട്ടുകളും ഗുജ്ജാറുകളും ആദിവാസികളും ബിഎസ്പിയിലേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യവും പ്രിയങ്കയ്ക്കുണ്ട്. യുപിയില്‍ തന്നെ മായാവതിയെ ഇതിലൂടെ തളച്ചിടാനും സാധിക്കും. ദേശീയ മോഹം മായാവതിയുടെ മനസ്സിലുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരെ ശക്തരായ സ്ഥാനാര്‍ത്ഥികളെ മായാവതി അണിനിരത്തുന്നുണ്ട്. ഇതിനെ നേരിടാനുള്ള മുന്നൊരുക്കമാണ് പ്രിയങ്കയില്‍ നിന്നുണ്ടായത്.

  ചതിച്ചത് മായാവതി

  ചതിച്ചത് മായാവതി

  കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ ഗെലോട്ട് മായാവതിയോട് ആവശ്യപ്പെട്ടതാണ്. പ്രിയങ്കയും സോണിയയും അതിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മായാവതിക്കെതിരെയുള്ള കേസുകള്‍ കാണിച്ച് അവരെ ഭയപ്പെടുത്തിരിക്കുകയാണ് ബിജെപി. ലാലു പ്രസാദ് യാദവിനെ പോലെ തന്നെയും ജയിലില്‍ അടയ്ക്കുമെന്ന് മായാവതി കരുതുന്നുണ്ട്. അതുകൊണ്ടാണ് രാജസ്ഥാനില്‍ സഖ്യം വേണ്ടെന്ന് മായാവതി പറഞ്ഞത്. കോണ്‍ഗ്രസിനെതിരെ പരസ്യമായി മോശമായ രീതിയില്‍ പ്രചാരണം നടത്തുകയും ചെയ്തു. കിട്ടിയ അവസരത്തില്‍ ഗെലോട്ട് ഇതിന് കണക്ക് തീര്‍ത്ത് കൊടുത്തു. അങ്ങനെയാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലെത്തിയത്.

  പ്രിയങ്ക ബദല്‍

  പ്രിയങ്ക ബദല്‍

  മായാവതിയുടെ സ്ഥിരം കോട്ടകളില്‍ പ്രിയങ്കയുടെ സ്വാധീനം വര്‍ധിക്കുന്നു എന്നാണ് ഇന്റേണല്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നു. ബിഎസ്പിയിലെ പല നേതാക്കളും മായാവതിയുടെ പുതിയ രാഷ്ട്രീയ നിലപാടുകളില്‍ എതിര്‍പ്പിലാണ്. നേരത്തെ ആയിരത്തിലധികം ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സോന്‍ഭദ്രയിലെ അപ്രതീക്ഷിത സന്ദര്‍ശനത്തിലൂടെ ദളിത് രക്ഷയെന്ന ഇമേജും പ്രിയങ്കയെ തേടിയെത്തിരിക്കുകയാണ്. ഇനി ചന്ദ്രശേഖര്‍ ആസാദുമായുള്ള സഖ്യം വരുന്നതോടെ മായാവതിയുടെ അടിത്തറ പ്രിയങ്ക ഇളക്കും. അതാണ് മായാവതി കോണ്‍ഗ്രസിനെ ഭയക്കാന്‍ കാരണം. യുപിയില്‍ ബിഎസ്പി ശക്തമായത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിലൂടെയാണ്.

  English summary
  priyanka gandhi starts war against mayawati calls her bjp spokesperson
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X