• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് വേണ്ടി നന്ദി പറയുന്നുവെന്ന് സുര്‍ജേവാല, ചര്‍ച്ചയാകുന്നത് ഒരു വര്‍ഷം മുന്‍പുള്ള അഭിമുഖം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും ഒരാള്‍ വരണമെന്ന പ്രിയങ്ക ഗാന്ധിയുടെ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ നേതൃമാറ്റം സംഭവിച്ച് വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 'ഇന്ത്യ ടുമോറോ: കണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഒാഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ്' എന്ന പുസ്തകത്തിന് നല്‍കിയ അഭിമുഖമായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്നത്.

പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഉടന്‍ തിരിച്ചു വരില്ലെന്ന സൂചനയാണ് പുസ്തകത്തില്‍ രാഹുല്‍ ഗാന്ധി നല്‍കുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുലിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ആള്‍ വരണമെന്ന ആശയമാണ് അവരും മുന്നോട്ട് വെച്ചത്. ഇതോടെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയായിരുന്നു.

ഇതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് എത്തുകയും ചെയ്തിരിക്കുകയാണ്. ഒരു വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും ഇത്രയും പഴയ പ്രിയങ്കയുടെ പ്രസ്താവനയോടുള്ള മാധ്യമങ്ങളുടെയുടേയും ബി.ജെ.പിയുടെയും താത്പര്യത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.

2019 ജുലൈയില്‍ നല്‍കിയ പ്രിയങ്കയുടെ ഒരു അഭിമുഖം ഇത്രയും വലിയ ചര്‍ച്ചയാക്കാനുള്ള മാധ്യമങ്ങളുടെ താത്പര്യത്തെ (ബി.ജെ.പിക്ക് വേണ്ടി) ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു സുര്‍ജേവാല ട്വീറ്റ് ചെയ്തത്. മോദിയും അമിത് ഷായും ചേര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ നടത്തുന്ന അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടേണ്ട സമയമാണ് ഇത്. ആ അനീതികള്‍ക്കെതിരെ ഭയമില്ലാതെ മുന്‍നിരയില്‍ നിന്ന് പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്രറില്‍ കുറിച്ചു.

അധികാരമെന്ന കെണിയില്‍ പെടാതെയാണ് നെഹ്റു-ഗാന്ധി കുടുംബം ഒത്തരുമയോടെ കോണ്‍ഗ്രസിനെ നയിച്ചത്. 2004 ല്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ അധികാരം ത്യജിച്ചുകൊണ്ട് സോണിയ ഗാന്ധി പാര്‍ട്ടിയെ നയിച്ച് മാതൃക കാണിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പദവി രാജിവെച്ചുകൊണ്ട് 2019 ല്‍ രാഹുല്‍ ജിയും അതിനുള്ള ധൈര്യം കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കളി തുടങ്ങി; ആവശ്യങ്ങൾ ഇങ്ങനെ; ഗെഹ്ലോട്ട് പ്രതിസന്ധിയിൽരാജസ്ഥാനിൽ സച്ചിൻ പൈലറ്റ് കളി തുടങ്ങി; ആവശ്യങ്ങൾ ഇങ്ങനെ; ഗെഹ്ലോട്ട് പ്രതിസന്ധിയിൽ

 ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; മരണം ഉണ്ടാവാൻ കാരണം എന്ത് , വിവരണവുമായി ഡോക്ടറുടെ കുറിപ്പ് ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; മരണം ഉണ്ടാവാൻ കാരണം എന്ത് , വിവരണവുമായി ഡോക്ടറുടെ കുറിപ്പ്

 കാസർഗോഡ് 174 പേർക്ക് കൊവിഡ് ! 89 പേർക്ക് രോഗമുക്തി, പുതിയതായി 322 പേർ നിരീക്ഷണത്തിൽ കാസർഗോഡ് 174 പേർക്ക് കൊവിഡ് ! 89 പേർക്ക് രോഗമുക്തി, പുതിയതായി 322 പേർ നിരീക്ഷണത്തിൽ

English summary
priyanka's remark about non gandhi president is one year old says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X