കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക ബില്ലിനെതിരായ പ്രതിഷേധം; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Google Oneindia Malayalam News

ദില്ലി: കര്‍ഷക ബില്‍ പാസാക്കുന്നതിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സഭയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് എംപിമാര്‍ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ചെയർ പാർലമെന്ററി കാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

വേറിട്ട നീക്കവുമായി പ്രതിപക്ഷം; രാജ്യസഭയില്‍ അവിശ്വാസം, 12 പാര്‍ട്ടികള്‍ ഒരുമിച്ച് നീങ്ങുന്നുവേറിട്ട നീക്കവുമായി പ്രതിപക്ഷം; രാജ്യസഭയില്‍ അവിശ്വാസം, 12 പാര്‍ട്ടികള്‍ ഒരുമിച്ച് നീങ്ങുന്നു

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍, കോണ്‍ഗ്രസ് എംപി റിപുന്‍ ബോറ, എഎപി എംപി സഞ്ജയ് സിംഗ്, ഡിഎംകെ എംപി തിരുച്ചി ശിവ എന്നിവര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറുകയും മൈക്ക് നശിപ്പിക്കുകയും ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായുള്ള പ്രധാന ആരോപണം. ഡെപ്യൂട്ടി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ കീറിയെറിഞ്ഞെന്ന ആരോപണവും ഇവര്‍ക്കെതിരെ ഉണ്ട്.

 parliamen

പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു രാജ്യസഭയില്‍ കര്‍ഷക ബില്‍ പാസായത്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് ബില്ലുകള്‍ പാസാക്കിയത്. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, പലപ്പോഴും സര്‍ക്കാറിനെ പിന്തുണച്ചിട്ടുള്ള ബിജു ജനതാദള്‍ എന്നിവരടക്കം. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. മൂന്ന് ബില്ലുകളിലെ ആദ്യ രണ്ട് ബില്ലാണ് ഇന്ന് പാസാക്കിയത്.

ജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗുംജോസ് കെ മാണി വിഭാഗം പിളര്‍പ്പിലേക്ക്? ഒരു വിഭാഗം യുഡിഎഫിലേക്ക്; നിലപാട് വ്യക്തമാക്കി ലീഗും

English summary
Protest in Rajya Sabha; Action may be taken against opposition MPs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X