കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെതിരെ ടീം 23, സോണിയക്ക് മുന്നിലേക്ക്, ആ 9 പേര്‍ വേണ്ട, കോണ്‍ഗ്രസില്‍ ട്വിസ്റ്റ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ ടീം രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പോരാട്ടം കടുക്കുന്നു. വര്‍ക്കിംഗ് കമ്മിറ്റിയിലെ ആധിപത്യം സോണിയാ ഗാന്ധിക്ക് മുന്നില്‍ ചര്‍ച്ചയായിരിക്കുകയാണ്. 23 നേതാക്കളുടെ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നു എന്ന വിലയിരുത്തലിലാണ് സോണിയാ ഗാന്ധി. ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതയായിരിക്കുകയാണ് സോണിയ. ഇവരെ നേരിട്ട് കാണാന്‍ സമയം അനുവദിച്ചിരിക്കുകയാണ്. സമ്മര്‍ തന്ത്രത്തില്‍ സോണിയ വീണിരിക്കുകയാണ്. രാഹുലിന്റെ ടീമും വഴങ്ങേണ്ടി വരുമെന്നാണ് സൂചന.

കോണ്‍ഗ്രിന്റെ ടീം 23

കോണ്‍ഗ്രിന്റെ ടീം 23

കോണ്‍ഗ്രസില്‍ 23 പേരെ അടക്കി നിര്‍ത്താനാണ് രാഹുല്‍ ഗാന്ധി ആദ്യം ശ്രമിച്ചത്. ഇത് ഇവരെ കൂടുതല്‍ പ്രകോപിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍പുതിയ നിയമനങ്ങള്‍ വന്നതോടെ ഇവര്‍ പരസ്യമായി രാഹുലിനെതിരെ രംഗത്ത് വരാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ സോണിയയുടെയും കത്തെഴുതിയ നേതാക്കള്‍ക്കും ഇടയില്‍ നിന്ന് ചില നേതാക്കള്‍ നടത്തിയ നീക്കത്തിനൊടുവില്‍ സോണിയ ഇവരെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. പരസ്യമായി കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ ആര്‍ക്ക് മുന്നിലും അവതരിപ്പിക്കരുതെന്ന് സോണിയ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ആരാണ് മധ്യസ്ഥന്‍

ആരാണ് മധ്യസ്ഥന്‍

കെസി വേണുഗോപാലും അഹമ്മദ് പട്ടേലുമാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രംഗത്തുള്ളത്. വിമതര്‍ കത്തയക്കുന്ന കാര്യം ആദ്യം അറിഞ്ഞത് അഹമ്മദ് പട്ടേലായിരുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു കത്ത് കൂടി സോണിയക്ക് ലഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. രാഹുലിനെതിരെ ഇവര്‍ പരസ്യമായി രംഗത്ത് വന്നാല്‍ അത് തിരിച്ചുവരവെന്ന ആഗ്രഹത്തെ തന്നെ ഇല്ലാതാക്കും. വര്‍ക്കിംഗ് കമ്മിറ്റിയിലെ നാടകം രാഹുല്‍ തന്നെ ഉണ്ടാക്കിയതാണെന്ന് പാര്‍ട്ടിയിലെ എല്ലാ നേതാക്കള്‍ക്കും അറിയാം.

ലക്ഷ്മണരേഖ കടക്കരുത്

ലക്ഷ്മണരേഖ കടക്കരുത്

ചര്‍ച്ചയാവാമെന്ന് സോണിയ പറഞ്ഞപ്പോള്‍, അവര്‍ മുന്നോട്ട് വെച്ചത് ഒരൊറ്റ ആവശ്യമാണ്. പാര്‍ട്ടിയുടെ ലക്ഷ്മണരേഖ കടക്കരുതെന്നാണ്. രാഹുലിന്റെ പ്രതിച്ഛായ ഇടിക്കുന്ന നീക്കം ഇവരില്‍ നിന്നുണ്ടായാല്‍ അത് സംഘടനയില്‍ മൊത്തം പ്രതിഫലിക്കും. രാഹുലിനെതിരെ കൂടുതല്‍ നേതാക്കള്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാത്തിരിക്കുകയാണ്. ഇവരെ ശക്തിപ്പെടുത്താന്‍ ഈ 23 നേതാക്കള്‍ക്കും സാധിക്കും. പാര്‍ട്ടിയില്‍ പിന്‍സീറ്റില്‍ ഇരുന്ന് കൊണ്ട് നടത്തുന്ന രാഹുലിന്റെ രീതിയും, തിരഞ്ഞെടുപ്പ് തോല്‍വികളും അടക്കമുള്ള കാര്യങ്ങള്‍ രാഹുലിന്റെ മാത്രം വീഴ്ച്ചയായി പാര്‍ട്ടിയില്‍ കാണുന്നവരുണ്ട്.

രാഹുല്‍ തിരിച്ചുവരുമോ?

രാഹുല്‍ തിരിച്ചുവരുമോ?

കത്തെഴുതിയവര്‍ ഇത്തവണ കലിപ്പിലാണ്. രാഹുലിനെ കുറിച്ചാണ് അവരുടെ ചോദ്യങ്ങള്‍. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം കൃത്യമായി രാഹുല്‍ പ്രഖ്യാപിക്കണം. പാര്‍ട്ടിയുടെ മുഖമാണ് രാഹുലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അതല്ലെങ്കില്‍ പാര്‍ട്ടിയില്‍ രാഹുല്‍ അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്നവരോട് അത്തരം കാര്യങ്ങള്‍ ഇനി ഉന്നയിക്കരുതെന്ന് പറയാന്‍ തയ്യാറാവണം. ഈ രണ്ട് കാര്യത്തിലും വിട്ടുവീഴ്ച്ചയില്ലെന്ന് സീനിയേഴ്‌സ് പറയുന്നു.

അക്കാര്യത്തില്‍ രണ്ട് തട്ടില്‍

അക്കാര്യത്തില്‍ രണ്ട് തട്ടില്‍

കത്തയച്ചവര്‍ ഒരൊറ്റ കാര്യത്തില്‍ രണ്ട് തട്ടിലാണ്. പകുതി പേര്‍ രാഹുല്‍ അധ്യക്ഷനായി തിരിച്ചുവരണമെന്നാണ് ആവശ്യം. അതിനെ എതിര്‍ക്കുന്നുമില്ല. എന്നാല്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് രാഹുല്‍ തയ്യാറാവുന്നില്ല. പകരം അപരന്‍മാരെ വെച്ച് പാര്‍ട്ടിയെ ഭരിക്കുന്ന രീതി അംഗീകരിക്കില്ലെന്ന് ഇവര്‍ പറയുന്നു. സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റ് സെഷന്‍ നടക്കുന്നുണ്ട്. അതിന് മുമ്പ് കൂടിക്കാഴ്ച്ച ഉണ്ടാവുമെന്ന് സീനിയേഴ്‌സ് പറയുന്നു. ഇവരുടെ കൂട്ടത്തില്‍ നിന്ന് രണ്ട് പ്രതിനിധികളെ കത്ത് ചര്‍ച്ച ചെയ്യുന്നതിനായി സോണിയയെ കാണും. പാര്‍ട്ടി തിരഞ്ഞെടുപ്പ് നടത്താനാണ് സോണിയയുടെ പ്ലാന്‍. എല്ലാവരും മത്സരിക്കണമെന്നാണ് ആവശ്യം.

പാര്‍ട്ടി പിളര്‍ന്നേക്കും

പാര്‍ട്ടി പിളര്‍ന്നേക്കും

രാഹുലിന്റെ കാര്യത്തിലോ അതല്ലെങ്കില്‍ ഗാന്ധി കുടുംബത്തിന്റെ കാര്യത്തിലോ വ്യക്തത ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഗാന്ധി കുടുംബത്തിന് അധ്യക്ഷ സ്ഥാനം വേണ്ടെങ്കില്‍ മാറി നില്‍ക്കാനും ഇവര്‍ പറയുന്നു. അതേസമയം പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവാനുള്ള വലിയ സാധ്യതയുണ്ടെന്ന് സീനിയേഴ്‌സ് സൂചിപ്പിക്കുന്നു. ഗാന്ധി കുടുംബത്തിനുള്ള പിന്തുണ പാര്‍ട്ടിയില്‍ കുറഞ്ഞ് വരികയാണ്. അതേസമയം ബുദ്ധിസ്റ്റ് ആശയങ്ങളോടുള്ള രാഹുലിന്റെ താല്‍പര്യമാണ് അധികാരം വേണ്ട എന്ന നയത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചിരിക്കുന്നത്.

Recommended Video

cmsvideo
List of modi made disasters in india | Oneindia Malayalam
വില്ലന്‍മാര്‍ ഇവര്‍

വില്ലന്‍മാര്‍ ഇവര്‍

പാര്‍ട്ടിയില്‍ ഉള്ളവരേക്കാള്‍ രാഹുല്‍ വിശ്വസിക്കുന്നത് എന്‍ജിഒ ടൈപ്പ് നേതാക്കളെയാണ്. മധുസൂധന്‍ മിസ്ത്രി, സിപി ജോഷി, മോഹന്‍ ഗോപാല്‍, കെ രാജു എന്നിവരെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇടതുപക്ഷ ആശയങ്ങളോടുള്ള അടുപ്പവും രാഹുലിനെ പലര്‍ക്കും ഇഷ്ടപ്പെടാത്ത നേതാവാക്കി മാറ്റിയിരിക്കുകയാണ്. അലങ്കാര്‍ സവായ്, അപൂര്‍വാനന്ദ്, സന്ദീപ് സിംഗ്, സച്ചിന്‍ റാവു, കൗശല്‍ കിഷോര്‍ വിദ്യാര്‍ത്ഥി എന്നിവര്‍ ഇടതു മനോഭാവമുള്ളവരാണ്. രാഹുലിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം തീര്‍ത്തും പ്രാക്ടിക്കല്‍ അല്ലാത്തതാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.

English summary
rahul gandhi facing letter writer's attack, they ask can he return to president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X