• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ മാറ്റം ദക്ഷിണേന്ത്യയില്‍,, 2 സംസ്ഥാനം, ഗാര്‍ഗെയ്ക്ക് റോള്‍, വെല്ലുവിളി!!

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സംസ്‌കാരം ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്. 2 സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. ഒന്ന് കര്‍ണാടകമാണ്. അധികാരം ലഭിച്ചിട്ടും അത് നഷ്ടമായത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി രാഹുല്‍ കാണുന്നുണ്ട്. ഇപ്പോഴത്തെ ഓരോ നീക്കവും സീനിയര്‍ ക്യാമ്പിനുള്ള സന്ദേശമാണെന്ന് അഹമ്മദ് പട്ടേലിനെ പോലുള്ളവര്‍ പറയുന്നു. ഒന്നുകില്‍ രാഹുലിനെ പിന്തുണച്ച് അതിനനുസരിച്ച് മാറുക അല്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒന്നുമല്ലാതാവുക എന്നതാണ് സന്ദേശം. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സീനിയേഴ്‌സിന്റെ എതിര്‍പ്പ്

സീനിയേഴ്‌സിന്റെ എതിര്‍പ്പ്

വര്‍ക്കിംഗ് കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ ചുമതലയില്‍ നിന്ന് പുറത്താക്കിയതെന്ന് സീനിയേഴ്‌സ് ചോദിക്കുന്നു. അതേസമയം ഗുലാം നബി ആസാദിനെയും അംബികാ സോണിയെയും നീക്കിയതിനെ കുറിച്ച് ആര്‍ക്കും പരാതിയില്ല. മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് പരാതിയുള്ളത്. പഞ്ചാബ്, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലാണ് സോണിയയുടെ തീരുമാനത്തില്‍ പ്രശ്‌നങ്ങളുള്ളത്. എന്നാല്‍ രാഹുല്‍ ഗാന്ധിയാണ് ഈ തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് അറിഞ്ഞതോടെ ഇവരൊന്നും മിണ്ടാതെ ഇരിക്കുകയാണ്. കൂടുതല്‍ മാറ്റങ്ങള്‍ രാഹുല്‍ സൂചിപ്പിച്ചതോടെ ഇവരൊന്നും എതിര്‍ക്കാന്‍ തയ്യാറല്ല.

റാവത്തിനെ പരിഗണിക്കില്ല

റാവത്തിനെ പരിഗണിക്കില്ല

ഹരീഷ് റാവത്താണ് അടുത്തിടെ സോണിയാ ക്യാമ്പില്‍ നിന്ന് കളം മാറിയ നേതാവ്. റാവത്തിനെ ദേശീയ തലത്തിലേക്ക് മാറ്റിയിരിക്കുകയാണ് രാഹുല്‍. പഞ്ചാബിന്റെ ചുമതല അദ്ദേഹത്തിനാണ് നല്‍കിയത്. നേരത്തെയുള്ള ജനറല്‍ സെക്രട്ടറി അമരീന്ദര്‍ സിംഗുമായി അടുപ്പമുള്ള നേതാവും, അതോടൊപ്പം അമരീന്ദറിന്റെ ബന്ധുവുമാണ്. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് രാഹുല്‍ നടപ്പാക്കിയത്. ഉത്തരാഖണ്ഡില്‍ പുതിയൊരു നേതാവിനെ കൊണ്ടുവരാനാണ് ആദ്യ താല്‍പര്യം. അതേസമയം തന്നെ റാവത്ത് പഞ്ചാബിലേക്ക് വന്നതോടെ അമരീന്ദറിന്റെ ഭാവിയും അവസാനിക്കും.

ഹിമാചലും പിടിക്കണം

ഹിമാചലും പിടിക്കണം

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെ തകര്‍ക്കുന്ന രീതിയിലേക്ക് വളര്‍ന്ന് വരികയാണ്. പ്രിയങ്കയുടെ വീട് തകര്‍ക്കുമെന്ന ഭീഷണിയും, അവിടെ നിന്നുള്ള കങ്കണ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തത് രാഹുലിനെ ചൊടിപ്പിച്ചിരിക്കുകയാണ്. രാജീവ് ശുക്ലയാണ് ഇവിടെ ചുമതലയുള്ള നേതാവ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഇവിടെ ശുക്ലയാവുമെന്നാണ് ടീം രാഹുല്‍ സൂചിപ്പിക്കുന്നത്. ബിജെപിയും ഇവിടെ യുവാവായ നേതാവിനെ ഇറക്കും. ജയറാം താക്കൂര്‍ മോശം മുഖ്യമന്ത്രിയാണ്. ഇതിനെ നേരിടാന്‍ അനുരാഗ് താക്കൂറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും. ശുക്ലയും താക്കൂറും നേരത്തെ ബിസിസിഐയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്.

രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക്

രാഹുല്‍ ദക്ഷിണേന്ത്യയിലേക്ക്

കേരളത്തില്‍ നിന്ന് മത്സരിച്ച ശേഷം ദക്ഷിണേന്ത്യക്ക് വലിയ പ്രാധാന്യം രാഹുല്‍ നല്‍കുന്നുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പാണെന്ന് കേരളത്തിലെ നേതാക്കള്‍ രാഹുലിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടകം പിടിക്കണമെന്ന വാശിയിലാണ് ഡികെ ശിവകുമാറിനെ തന്നെ അധ്യക്ഷനാക്കിയത്. കഴിഞ്ഞ തവണ കൂടുതല്‍ സീറ്റുകള്‍ ലോക്‌സഭയിലേക്ക് എത്തിയത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. ഇനിയും അത് വര്‍ധിപ്പിക്കണമെന്നാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം നേടുക കൂടി ചെയ്താല്‍ മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലാവും. അത് രാഹുലിനെ അതിശക്തനാക്കും.

ഇനിയും മാറ്റങ്ങള്‍

ഇനിയും മാറ്റങ്ങള്‍

കര്‍ണാടകം ലക്ഷ്യമിട്ട് മല്ലികാര്‍ജുന്‍ കൂടുതല്‍ റോള്‍ നല്‍കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പക്ഷേ ഇവിടെ നിന്നുള്ള എച്ച്‌കെ പാട്ടീലിനെ മഹാരാഷ്ട്രയുടെ ചുമതല ഏല്‍പ്പിച്ചത് ചില പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. കര്‍ണാടകത്തില്‍ അദ്ദേഹത്തിന്റെ സേവനങ്ങള്‍ മികച്ചതായിരുന്നു. സോണിയാ ഗാന്ധി 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പ്രചാരണം നടത്തിയ ഏക സ്ഥാനാര്‍ത്ഥിയും അദ്ദേഹമാണ്. ഇവിടെ നടത്തിയ മാറ്റങ്ങള്‍ ഗാര്‍ഗെ അറിഞ്ഞുകൊണ്ടാണെന്ന് സൂചനയുണ്ട്. മഹാരാഷ്ട്രയില്‍ കര്‍ണാടക നേതാവിനെ കൊണ്ടുവന്നത് മറാത്ത് വാഡയിലെ കന്നഡ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. രാഹുലിന്റെ മാസ്റ്റര്‍ ഗെയിമാണിത്.

തെലങ്കാനയില്‍ ലക്ഷ്യം വേറെ

തെലങ്കാനയില്‍ ലക്ഷ്യം വേറെ

തെലങ്കാനയില്‍ മാണിക്കം ടാഗോറിനാണ് രാഹുല്‍ ചുമതല നല്‍കിയത്. എന്നാല്‍ ഇത് അപ്രതീക്ഷമായിരുന്നു. ടാഗോര്‍ നേരത്തെ കെസി വേണുഗോപാലിന് ദില്ലിയിലെ തന്റെ വീട്ടില്‍ മുറിയൊരുക്കിയിരുന്നു. ഈ സൗഹൃദം കാരണമാണ് ദക്ഷിണേന്ത്യയില്‍ തന്നെ ചുമതല നല്‍കിയതെന്ന് സൂചനയുണ്ട്. ഇവിടെ ആര്‍സി കുന്തിയക്കായിരുന്നു മുമ്പ് ചുമതല. മൂന്ന് സീറ്റുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയിരുന്നു. എന്നിട്ടും കുന്തിയയെ മാറ്റിയത് രാഹുലിന് താല്‍പര്യമില്ലാത്തത് കൊണ്ടാണ്. ഇവിടെ ബിജെപി കോട്ടകള്‍ തിരിച്ചുപിടിക്കുകയാണ് ടാഗോറിന്റെ ടാര്‍ഗറ്റ്.

cmsvideo
  കോണ്‍ഗ്രസില്‍ രാഹുലിന്റെ പുത്തന്‍ ചാണക്യതന്ത്രങ്ങള്‍ | Oneindia Malayalam
  സിദ്ദുവിനും കൂടുതല്‍ റോള്‍

  സിദ്ദുവിനും കൂടുതല്‍ റോള്‍

  നവജ്യോത് സിദ്ദുവിനാണ് ഇനി വലിയ റോള്‍ ടീം രാഹുലില്‍ കാത്ത് നില്‍ക്കുന്നത്. ആശാകുമാരി പഞ്ചാബിന്റെ ചുമതലയില്‍ നിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടത് സിദ്ദുവാണ്. തന്നെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആശാകുമാരി വെല്ലുവിളിയാണെന്ന് സിദ്ദുവിനറിയാം. പഞ്ചാബ് അധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് രാഹുല്‍ നല്‍കാനാണ് ഒരുങ്ങുന്നത്. ഇതിന് വേണ്ടി പ്രിയങ്ക ഗാന്ധിയുടെ വലിയ സഹായമുണ്ട്. അതിലൂടെ മുഖ്യമന്ത്രി പദവിയാണ് ലക്ഷ്യം. പ്രിയങ്കയാണ് സിദ്ദുവിനെ നിര്‍ദേശിച്ചത്. പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയവരെ കൂടെ നിര്‍ത്തുന്നതിനായി അടുത്ത പൊളിച്ചെഴുത്തില്‍ രാഹുല്‍ മാറ്റം കൊണ്ടുവരും.

  English summary
  rahul gandi focusing of 3 states that will make him stronger
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X