കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലും മാറുന്നു, തിരിച്ചുവരവ് ഉടനില്ല, സീനിയേഴ്‌സിന് കട്ട സപ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് റോളില്‍ സോണിയ

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി ഉടന്‍ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തില്ല. കഴിഞ്ഞ ദിവസം രാജ്യസഭാ എംപിമാരുടെ യോഗത്തിലുണ്ടായ പ്രശ്‌നങ്ങള്‍ എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. ഓഗസ്റ്റില്‍ തിരിച്ചുവരവ് ഉണ്ടാകുമെന്ന് കരുതിയിരുന്ന രാഹുല്‍ അത് വീണ്ടും വൈകിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ സീനിയര്‍ നേതാക്കള്‍ക്ക് വര്‍ധിച്ച് വരുന്ന പ്രാധാന്യം രാഹുലിന്റെ ടീമിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. യുവനേതാക്കള്‍ തുടര്‍ച്ചയായി പാര്‍ട്ടി വിട്ട് പോകുന്നത് മറ്റുള്ളവരുടെ നിലനില്‍പ്പിനെയും ബാധിച്ചിരിക്കുകയാണ്.

രാഹുലിന്റെ തിരിച്ചുവരവ് ഉടനില്ല

രാഹുലിന്റെ തിരിച്ചുവരവ് ഉടനില്ല

ഒാഗസ്റ്റ് പത്തിന് സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് ഒരു വര്‍ഷം വീണ്ടും തികയ്ക്കുകയാണ്. എന്നാല്‍ സോണിയ തന്നെ ഇനിയും തുടരുമെന്നാണ് പാര്‍ട്ടി വ്യക്തമാകുന്നത്. പ്രധാനമായി രാഹുലിന്റെ തിരിച്ചുവരവിനായി പാര്‍ട്ടിയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നില്ല. അതാണ് രാഹുല്‍ മടങ്ങിവരാതിരിക്കാനുള്ള പ്രധാന കാരണം. കോണ്‍ഗ്രസില്‍ രാഹുല്‍ മറ്റൊരു ദൗത്യത്തിലാണെന്നും അതാണ് മടങ്ങിവരവ് നീട്ടുന്നതെന്നും ജൂനിയര്‍ നേതാക്കള്‍ പറയുന്നു.

നേട്ടങ്ങള്‍ ടീം സോണിയക്ക്

നേട്ടങ്ങള്‍ ടീം സോണിയക്ക്

ടീം സോണിയക്ക് ഈ ഒരു വര്‍ഷക്കാലവും നല്ല നേട്ടങ്ങളാണ് പറയാനുള്ളത്. ഹരിയാന തിരഞ്ഞെടുപ്പില്‍ സീനിയേഴ്‌സ് നയിച്ചപ്പോള്‍ കോണ്‍ഗ്രസ് 31 സീറ്റുമായി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. നേരിയ വ്യത്യാസത്തിലാണ് ഭരണം നഷ്ടമായത്. മഹാരാഷ്ട്രയില്‍ 44 സീറ്റുമായി കോണ്‍ഗ്രസ് ഭരണത്തിലെ പ്രമുഖ കക്ഷിയായി. ഏറ്റവും വലിയ ശത്രുവായ ശിവസേനയുമായി സഖ്യവുമുണ്ടാക്കി. ജാര്‍ഖണ്ഡില്‍ ബിജെപിയെ തകര്‍ത്ത് ജെഎംഎമ്മുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. ഇത്രയും നേട്ടം സോണിയക്ക് മുന്നിലുണ്ട്.

ജൂനിയേഴ്‌സിന് ട്രാക്ക് റെക്കോര്‍ഡില്ല

ജൂനിയേഴ്‌സിന് ട്രാക്ക് റെക്കോര്‍ഡില്ല

രാഹുലിന്റെയും ജൂനിയര്‍ ടീമിന്റെയും നേതൃത്വത്തിലാണ് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. 2019ലും ഇതേ രീതി തുടര്‍ന്നപ്പോഴും തകര്‍ച്ച ആവര്‍ത്തിച്ചു. മധ്യപ്രദേശും രാജസ്ഥാനും മാത്രമാണ് ഇതിനിടെ പിടിക്കാനായത്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കൂറുമാറിയതോടെ അധികാരം നഷ്ടമായി. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും അതേ വഴിയിലാണ്. ഇങ്ങനെയുള്ള ജൂനിയേഴ്‌സിന് എന്ത് ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളതെന്ന് കോണ്‍ഗ്രസില്‍ ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

സീനിയേഴ്‌സ് പറയുന്നത്

സീനിയേഴ്‌സ് പറയുന്നത്

1998 മുതല്‍ ടീം സോണിയയുടെ ട്രാക്ക് റെക്കോര്‍ഡ് മികച്ചാണ്. ടീം രാഹുലിന് ആധിപത്യമുള്ളപ്പോള്‍ പോലും തിരഞ്ഞെടുപ്പ് വിജയിച്ചത് സീനിയര്‍ നേതാക്കളാണ്. രണ്ട് തവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതും സീനിയര്‍ ടീം കോണ്‍ഗ്രസിന്റെ മുന്‍നിരയില്‍ എത്തിയപ്പോഴാണ്. ജൂനിയര്‍ നേതാക്കള്‍ സ്ഥിരമായി കൂറുമാറുന്നവരാണ്. എന്നാല്‍ സീനിയര്‍ നേതാക്കളില്‍ ഭൂരിഭാഗവും ഇപ്പോഴും കോണ്‍ഗ്രസിനൊപ്പം ഉറച്ച് നില്‍ക്കുന്നുണ്ട്. പാര്‍ട്ടിയോട് കൂറ് തിരഞ്ഞെടുപ്പ് വിജയിക്കാത്തപ്പോഴുമുള്ളത് സീനിയേഴ്‌സിനാണെന്ന് ഇത് അടിവരയിടുന്നു.

രാഹുലും മാറുന്നു

രാഹുലും മാറുന്നു

പാര്‍ട്ടിക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ അത്യാവശ്യമാണെന്ന് രാഹുലിന് അറിയാം. അതുകൊണ്ട് സീനിയേഴ്‌സുമായുള്ള അകലം കുറയ്ക്കാനുള്ള ശ്രമത്തിലാണ് രാഹുല്‍. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ചുമതലകള്‍ മുഴുവന്‍ സീനിയേഴ്‌സിനാണ് നല്‍കിയിരിക്കുന്നത്. സച്ചിന്‍ പോയതോടെ യുവാക്കളിലുള്ള രാഹുലിന്റെ വിശ്വാസം നന്നായി ഇടിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിക്കാതിരുന്നതും അതുകൊണ്ടാണ്. രാഹുലിന്റെ സോഷ്യല്‍ മീഡിയ ടീമില്‍ ഇവര്‍ക്ക് വലിയ ചുമതലകള്‍ നല്‍കും.

നേതൃത്വത്തില്‍ പിടിമുറുക്കി

നേതൃത്വത്തില്‍ പിടിമുറുക്കി

കോണ്‍ഗ്രസ് നേതൃത്വത്തില്‍ സീനിയേഴ്‌സ് പിടിമുറുക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നയിക്കാന്‍ സോണിയാ ഗാന്ധിയാണ് മുന്‍നിരയിലുള്ളത്. രാഹുലാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക. ബീഹാറില്‍ അടക്കമുള്ള സഖ്യ ചര്‍ച്ചകള്‍ നിയന്ത്രിക്കാനും ഇവരുണ്ടാവും. സിന്ധ്യയും പൈലറ്റുമൊക്കെ കോണ്‍ഗ്രസിന്റെ അടിത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് മുന്‍നിരയില്‍ എത്തിയതല്ലെന്നുള്ള സീനിയേഴ്‌സിന്റെ വാദത്തിലും കഴമ്പുണ്ട്. ഇവര്‍ക്ക് ബാക്കിയുള്ള സീനിയേഴ്‌സ് എത്ര കഷ്ടപ്പെട്ടിടാണ് പാര്‍ട്ടിയുടെ അധികാര കേന്ദ്രത്തില്‍ എത്തിയതെന്ന് അറിയില്ല. ഇനിയുള്ള നേതാക്കളെ അത്തരത്തില്‍ വളര്‍ത്തിയെടുക്കാനാണ് രാഹുലിന്റെ താല്‍പര്യം

ആ അബദ്ധം ഇനിയില്ല

ആ അബദ്ധം ഇനിയില്ല

രാഹുലിന് പറ്റിയ ഏറ്റവും വലിയ അബദ്ധം ഒരു സീനിയറിനെയും ജൂനിയറിനെയും അധികാരത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരുന്നതാണ്. രണ്ട് ശക്തരായ നേതാക്കള്‍ വരുമ്പോള്‍ അവര്‍ തമ്മിലുള്ള ഈഗോ ശക്തമാകും. അതാണ് അധികാര നഷ്ടത്തിലേക്ക് നയിക്കും. പഞ്ചാബില്‍ നവജ്യോത് സിദ്ദു രാജിവെച്ചതോടെ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു. എന്നാല്‍ സച്ചിന്‍ ഉപമുഖ്യമന്ത്രി പദത്തില്‍ ഉള്ളത് കൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യയും ഇതേ പ്രശ്‌നമാണ് ഉണ്ടാക്കിയത്. ഒന്നുകില്‍ സീനിയര്‍ അല്ലെങ്കില്‍ ജൂനിയര്‍ എന്ന മുഖ്യമന്ത്രി ഫോര്‍മുലയാണ് രാഹുലിന്റെ മുന്നിലുള്ളത്. ഉപമുഖ്യമന്ത്രി പദം ഇനിയാര്‍ക്കും നല്‍കിയേക്കില്ല.

English summary
rahul gandhi not keen to return to congress chief post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X