കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ തിരിച്ചുവരവൊരുക്കാന്‍ പവാറും ഉദ്ധവും, അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍, കോണ്‍ഗ്രസില്‍...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ അധികാര തര്‍ക്കം സഖ്യകക്ഷികളെ കൂടി ബാധിക്കുന്നുവെന്ന് പരാതി. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന് ശക്തി പകരുന്ന ഘടകമാണിത്. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടി കോണ്‍ഗ്രസിന്റെ മുഖമായി ഒരു ദേശീയ നേതാവില്ലാത്തത് സഖ്യത്തെ ദുര്‍ബലമാക്കുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം തന്നെ ശരത് പവാര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അദ്ദേഹം കോണ്‍ഗ്രസിനുള്ളില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തുകയാണ്. ഇതിലേക്ക് ഉദ്ധവ് താക്കറെയും എത്തിയെന്നാണ് സൂചന.

കോണ്‍ഗ്രസിന് നേതാക്കളില്ല

കോണ്‍ഗ്രസിന് നേതാക്കളില്ല

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനിയും വര്‍ഷങ്ങളുണ്ട്. പക്ഷേ കോണ്‍ഗ്രസ് ഇതേ ദുര്‍ബലാവസ്ഥയില്‍ തുടരുന്നത് ഒരു നേട്ടവും സഖ്യത്തിനുണ്ടാക്കില്ലെന്ന് എന്‍സിപിയും ശിവസേനയും പറയുന്നു. പ്രധാന കാര്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് വലിയ ഫാക്ടറാണെന്ന് ഇവര്‍ പറയുന്നു. ശിവസേനയേക്കാളും എന്‍സിപിയേക്കാളും വലിയ ഘടകം കോണ്‍ഗ്രസാണ്. അതുകൊണ്ട് രാഹുല്‍ ഗാന്ധി തിരിച്ചുവന്നിട്ടില്ലെങ്കില്‍ അത് മഹാരാഷ്ട്ര സഖ്യത്തെ തന്നെ ബാധിക്കും. ജനപിന്തുണയുള്ള സഞ്ജയ് നിരുപം, മിലിന്ദ് ദേവ്‌റ എന്നിവര്‍ വിട്ടുനില്‍ക്കുന്നത് വിജയസാധ്യതയുള്ള സീറ്റുകള്‍ പോലും സഖ്യത്തിന് നഷ്ടമാക്കും.

പവാര്‍ ഫാക്ടര്‍

പവാര്‍ ഫാക്ടര്‍

ശരത് പവാറാണ് രാഹുലിന്റെ തിരിച്ചുവരവിനായി ഏറ്റവും ശക്തമായി സഖ്യത്തില്‍ ആവശ്യപ്പെടുന്നത്. പവാറിന്റെ ആവശ്യങ്ങള്‍ ദിഗ് വിജയ് സിംഗും കപില്‍ സിബലും അടക്കമുള്ളവര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ശക്തരായ നേതാക്കളും നേതൃത്വവും ഉണ്ടെങ്കില്‍ മാത്രമേ ബിജെപിയെ നേരിടാനാവൂ എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ രാഹുലിന് പൂര്‍ണമായ തോതിലുള്ള പിന്തുണ സീനിയേഴ്‌സ് നല്‍കിയിട്ടില്ല. ഇതാണ് തിരിച്ചുവരവിന് രാഹുലിനെ തടയുന്നത്. ഇത് പരിഹരിക്കാനാണ് പവാര്‍ തന്നെ രംഗത്തുള്ളത്. സോണിയാ ഗാന്ധിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി പവാര്‍ രാഹുലിന്റെ വരവ് സാധ്യമാക്കും.

യുവാക്കള്‍ മയപ്പെടുന്നു

യുവാക്കള്‍ മയപ്പെടുന്നു

സീനിയേഴ്‌സിനെതിരായ പോരാട്ടത്തില്‍ യുവാക്കള്‍ മയപ്പെടുന്നുണ്ട്. രാഹുല്‍ കഴിഞ്ഞ ദിവസം അനുനയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്. പാര്‍ട്ടിത്തലപ്പത്തേക്കുള്ള രാഹുലിന്റെ തിരിച്ചുവരവ് അടുത്ത എഐസിസി യോഗത്തില്‍ നടത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച ശേഷമേ ഉന്നത തല യോഗം നടക്കൂ. അതുവരെ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ചര്‍ച്ചകള്‍ നടക്കുക.

Recommended Video

cmsvideo
Rahul Gandhi, Priyanka Wish Each Other On Raksha Bandhan | Oneindia Malayalam
പ്രതിസന്ധികള്‍ ഇങ്ങനെ

പ്രതിസന്ധികള്‍ ഇങ്ങനെ

സോണിയയെ മാറ്റി രാഹുലിനെ നിയമിക്കണമെങ്കില്‍ പ്രവര്‍ത്തക സമിതി ചേരണം. അതല്ലെങ്കില്‍ എഐസിസി യോഗം ചേരണം. സാധാരണ രണ്ടായിരത്തില്‍ അധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അനുകൂലമല്ല. വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തക സമിതി ചേര്‍ന്ന് രാഹുലിനെ അധ്യക്ഷനാക്കുന്നതിനോട് സോണിയക്ക് യോജിപ്പില്ല. അടിയന്തരമായി തിരിച്ചുവരാന്‍ രാഹുലിനും താല്‍പര്യമില്ല. അതുകൊണ്ട് എഐസിസി സമ്മേളനം എന്ന് ചേരുന്നുവോ, അന്ന് രാഹുല്‍ തിരിച്ചെത്തും. അത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പതിയെ പിന്‍വലിക്കുന്നതോടെ ഉണ്ടാവും. പക്ഷേ അതിന് സമയമെടുക്കും. രാഹുലിന് ആവശ്യവും അത് തന്നെയാണ്.

ശൈലി മാറണം

ശൈലി മാറണം

രാഹുലിന്റെ ശൈലി മാറ്റാന്‍ യുവനേതാക്കളും നിര്‍ബന്ധിതരായിരിക്കുകയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി ഇതുവരെ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടേ ഇല്ല. അതിന് കാരണം രാഹുലും അദ്ദേഹത്തിന്റെ ബ്രിഗേഡുമാണ്. തോല്‍വി പരിശോധിച്ചാല്‍ ചൗക്കീദാര്‍ ചോര്‍ ഹെ ക്യാമ്പയിനാണ് വില്ലനായതെന്ന് കണ്ടെത്തും. അതാണ് രാഹുല്‍ ഇക്കാര്യം പരിശോധിക്കാതിരിക്കുന്നതിന് കാരണം. ഇക്കാര്യം പറഞ്ഞ ഒരു മുതിര്‍ന്ന നേതാവിനെ രാഹുല്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി. ഇതുവരെ ഇയാളെ തിരിച്ചുവിളിക്കാനോ യോഗങ്ങള്‍ക്ക് ക്ഷണിക്കാനോ രാഹുല്‍ തയ്യാറായിട്ടില്ല.

20 ശതമാനം വോട്ട്

20 ശതമാനം വോട്ട്

സീനിയര്‍ നേതാക്കള്‍ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് ഇപ്പോഴും 20 ശതമാനത്തില്‍ അധികം വോട്ട് രാജ്യത്തുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബിജെപിക്ക് 50 ശതമാനം പോലും കിട്ടിയിട്ടില്ല എന്നും ഓര്‍ക്കണം. ഇതിനെ ബിജെപി ഇപ്പോഴും ഭയപ്പെടുന്നുണ്ട്. അതാണ് കോണ്‍ഗ്രസിനെ ഇപ്പോഴും മുഖ്യ എതിരാളിയായി ബിജെപി കാണുന്നത്. കോണ്‍ഗ്രസിന്റെ ഏറ്റവും മോശം സമയത്ത് പോലും ഈ വോട്ടുബാങ്ക് കൂടെയുണ്ട്. അപ്പോള്‍ ശക്തനായ ഒരു നേതാവ് വരുമ്പോള്‍ ഇത് 30 ശതമാനത്തിന് മുകളിലേക്ക് പോകുമെന്ന് സീനിയേഴ്‌സ് പറയുന്നു. എന്നാല്‍ ഗ്രൗണ്ട് സപ്പോര്‍ട്ടില്ലാത്ത ജൂനിയേഴ്‌സിന് ഇത് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ചാവേര്‍ സംഘം

ചാവേര്‍ സംഘം

രാഹുലിന്റെ ചാവേര്‍ സംഘമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ യുവ ബ്രിഗേഡിന്റെ വിളിപ്പേര്. ഭൂരിഭാഗം പേര്‍ക്കും ജനപിന്തുണയില്ല. കോണ്‍ഗ്രസിനെ ഇവര്‍ വെറുമൊരു സംഘടനാ നിലവാരത്തിലേക്ക് താഴ്ത്തുന്നു എന്നാണ് പരാതി. ദളിത്, മുസ്ലീം നേതാക്കളെ അവര്‍ക്ക് വേണ്ടി സംസാരിക്കുന്ന നേതാക്കളെന്ന തരത്തിലാണ് രാഹുല്‍ ബ്രിഗേഡ് കാണുന്നത്. രാജീവ് സതാവ് സ്വജനപക്ഷ പാത നേതാവാണെന്ന കാര്യം കൂടി ഇവര്‍ മറന്ന് പോയെന്നാണ് മറ്റൊരു പരാതി. സതാവിന്റെ അമ്മ രജനിതായ് സതാവ് മഹാരാഷ്ട്രയില്‍ മന്ത്രിയായിരുന്നു. രാഹുല്‍ മോദി മോഡലില്‍ കേഡര്‍ സംവിധാനം പാര്‍ട്ടിക്കുള്ളില്‍ കൊണ്ടുവന്നാല്‍ എല്ലാവരും ഒറ്റക്കെട്ടാവുമെന്നാണ് അഭിപ്രായം. ഇത് ഏറ്റെടുക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാവും.

English summary
rahul gandhi's return to congress president post will happen in next cwc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X