കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എപ്പോഴാണ് നിങ്ങള്‍ ചൈനയെ ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് പുറത്താക്കുക, മോദിയെ പരിഹസിച്ച് രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആറ് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. വലിയ ഗൗരവപ്പെട്ട കാര്യങ്ങളില്‍ മോദി ചിലത് പറയുമെന്ന് സൂചനയുണ്ട്. എന്നാല്‍ മോദിയെ ചൈനീസ് വിഷയത്തില്‍ പരിഹസിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. ചൈനയെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് പുറത്താക്കുന്ന തിയതി പ്രധാനമന്ത്രി ഇന്ന് പുറത്തുവിടുമെന്ന് കരുതുന്നു. ആറ് മണിയുടെ അഭിസംബോധനയില്‍ രാജ്യത്തോട് അക്കാര്യവും പറയണമെന്നായിരുന്നു രാഹുലിന്റെ പരിഹാസം.

1

അതേസമയം കോണ്‍ഗ്രസ് ഈ വിഷയം വളരെ ഗൗരവത്തോടെ മാസങ്ങളായി ഉയര്‍ത്തി കാണിക്കുന്നുണ്ട്. ലഡാക്കില്‍ അടക്കം ഇന്ത്യയുടെ അതിര്‍ത്തി ചൈന കൈയ്യേറിയെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. ഇതിനെ പരിഹാസങ്ങളിലൂടെ എതിര്‍ക്കാന്‍ ബിജെപി ശ്രമിച്ചുവന്നത്. അതിര്‍ത്തി സുരക്ഷിതമാണെന്ന് നേരത്തെ രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി പോലും ചൈന കൈയ്യേറിയിട്ടില്ലെന്നും, അതിന് അനുവദിക്കില്ലെന്നും മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും, രാജ്യത്തിന്റെയും സൈന്യത്തിന്റെ അഭിമാനം ഇടിച്ചുതാഴ്ത്താനുമാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിക്കുന്നു. രാജ്യത്തെ പൗരന്മാരുമായി ഒരു സന്ദേശം പങ്കുവെക്കാനുണ്ടെന്നാണ് മോദി നേരത്തെ പറഞ്ഞത്. എന്താണ് ഇക്കാര്യമെന്ന കാര്യത്തില്‍ ആകാംക്ഷയുണ്ട്. എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം സൂചന പോലും നല്‍കിയിട്ടില്ല. കോവിഡ് രാജ്യത്ത് മഹാമാരിയായി വ്യാപിച്ച ശേഷം ഇത് ഏഴാമത്തെ തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

നേരത്തെ ചൈനീസ് വിഷയത്തില്‍ അടക്കം മോദിയുടെ നയങ്ങളെ രാഹുല്‍ തുടര്‍ച്ചയായി വിമര്‍ശിക്കുന്നുണ്ട്. ലഡാക്കിലെ സംഘര്‍ഷത്തില്‍ മോദി നിശബ്ദനാണെന്നും രാഹുല്‍ പറയുന്നു. എന്നാല്‍ ഇതിനോടൊന്നും മോദി പ്രതികരിച്ചിട്ടില്ല. അതേസമയം കോവിഡ് ധനസഹായങ്ങള്‍ നേരത്തെയുള്ള അഭിസംബോധനകളില്‍ മോദി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 30ന് നടന്ന അഭിസംബോധനയില്‍ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതിയുടെ കാലാവധി നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്ന പദ്ധതിയാണിത്. നവംബര്‍ അവസാനം വരെ നീട്ടുന്നുവെന്നായിരുന്നു പ്രഖ്യാപനം.

English summary
rahul gandhi says pm modi should announce when he threw china out of border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X