• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുല്‍ പാര്‍ലമെന്റിലില്ല, കോണ്‍ഗ്രസില്‍ വാളെടുത്ത് സീനിയേഴ്‌സ്, ഉത്തരവാദിത്തമില്ല, ട്വിറ്ററില്‍....

ദില്ലി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് കടുപ്പമേറുന്നു. ഇന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന് നേതാവില്ലാത്തതിനാല്‍ വലിയ എതിര്‍പ്പുകളാണ് രാഹുലിന് നേരെയുണ്ടായത്. അദ്ദേഹത്തിന്റെ ടീമിന് പോലും ഈ വിമര്‍ശനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. രാഹുല്‍ ആവശ്യഘട്ടങ്ങളില്‍ പാര്‍ട്ടിയെ കൈവിടുന്നു എന്ന തോന്നല്‍ മുമ്പും കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. അതിനെ അംഗീകരിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ നീക്കം. ഗുലാം നബി ആസാദൊക്കെ വീണ് കിട്ടിയ സന്ദര്‍ഭം നന്നായി ഉപയോഗപ്പെടുത്തുകയാണ്.

സോണിയക്കൊപ്പം വിദേശത്തേക്ക്

സോണിയക്കൊപ്പം വിദേശത്തേക്ക്

സോണിയാ ഗാന്ധിക്കൊപ്പം വിദേശത്തേക്ക് ചികിത്സാ സംബന്ധമായ കാര്യങ്ങള്‍ക്കായി പോയിരിക്കുകയാണ് രാഹുല്‍. പാര്‍ലമെന്റ് ദീര്‍ഘകാലത്തിന് ശേഷം തുടങ്ങുന്ന സമയമായിട്ടും ഈയൊരു അവസരത്തില്‍ രാഹുല്‍ പോയത് വലിയ വെല്ലുവിളിയായിട്ടാണ് കോണ്‍ഗ്രസ് കാണുന്നത്. എല്ലാ വര്‍ഷവും ചെക്കപ്പിനായി അമേരിക്കയിലെ ആശുപത്രിയിലേക്ക് പോകാറുണ്ട് സോണിയ എന്നാല്‍ എന്താണ് രോഗമെന്ന് ഇതുവരെ വെളുപ്പെടുത്തിയിട്ടില്ല. സാധാരണ മക്കളാണ് അവര്‍ക്കൊപ്പം പോകാറുള്ളത്. എന്നാല്‍ രാഹുല്‍ പോകേണ്ടിയിരുന്നില്ല എന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

രാഹുലിനോട് പറയില്ല

രാഹുലിനോട് പറയില്ല

രാഹുല്‍ വിദേശത്തേക്ക് പോയതല്ല മുങ്ങിയതാണെന്ന് ഒരു വിഭാഗം പറയുന്നു. പാര്‍ലമെന്റില്‍ രാഹുലിന്റെ പ്രകടനം ദീര്‍ഘകാലമായി അത്ര മികച്ചതല്ല. ചിലര്‍ അദ്ദേഹം പോകാന്‍ തിരഞ്ഞെടുത്ത സമയത്തെയാണ് എതിര്‍ക്കുന്നത്. രാഹുലിന്റെ വിദേശയാത്രയിലെ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം പേരും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ പരസ്യമായി ആരും അദ്ദേഹത്തോട് ഇക്കാര്യം പറയാന്‍ തയ്യാറല്ല. തങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമോ എന്ന ഭയം യുവനേതാക്കള്‍ക്കിടയിലുമുണ്ട്.

മൂന്ന് കാര്യങ്ങള്‍

മൂന്ന് കാര്യങ്ങള്‍

കോണ്‍ഗ്രസിന് നിര്‍ണായകമായ മൂന്ന് കാര്യങ്ങള്‍ മുന്നിലുണ്ട്. പാര്‍ലമെന്റിലെ ചോദ്യോത്തര വേള സസ്‌പെന്‍ഡ് ചെയ്തത് രാഹുലില്ലാതെ ഉന്നയിക്കുക കോണ്‍ഗ്രസിന് ബുദ്ധിമുട്ടാണ്. ബംഗാള്‍, ബീഹാര്‍ തിരഞ്ഞെടുപ്പുകളുടെ പ്രവര്‍ത്തനം ഈ ദിവസങ്ങളില്‍ നടക്കേണ്ടതാണ്. അ തുകൊണ്ട് പാര്‍ലമെന്റില്‍ അദ്ദേഹം നേരിട്ടെത്തണമായിരുന്നു. കോവിഡ്, സമ്പദ് ഘടന, ചൈന തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ ശബ്ദം രാഹുലാണ്. ഇത്രയും കാലം ട്വീറ്റ് ചെയ്ത കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള അവസരമാണ് രാഹുല്‍ തകര്‍ത്തത്.

സോഷ്യല്‍ മീഡിയയില്‍ മാത്രം

സോഷ്യല്‍ മീഡിയയില്‍ മാത്രം

സോഷ്യല്‍ മീഡിയയില്‍ മാത്രമാണ് രാഹുലിന്റെ സാന്നിധ്യമുള്ളത്. ഗ്രൗണ്ട് പൊളിറ്റിക്‌സ് മനസ്സിലാക്കുന്നതില്‍ രാഹുല്‍ വന്‍ പരാജയമാണെന്ന പ്രതിപക്ഷ കക്ഷികളുടെ തന്നെ വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം. നിങ്ങളുടെ ജീവന്‍ നിങ്ങള്‍ തന്നെ രക്ഷിക്കുക. പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം സമയം ചെലവിടുന്ന തിരക്കിലാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇത് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടെങ്കിലും അതോടെ രാഹുലിന്റെ എല്ലാ നീക്കങ്ങളും അവസാനിച്ചു. നേരിട്ട് കളത്തിലിറങ്ങാന്‍ രാഹുല്‍ പലപ്പോഴും മടിക്കുകയാണ്. മോദിയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ പലപ്പോഴും രാഹുലിന് താല്‍പര്യമില്ലെന്ന് വ്യക്തമാണ്.

പ്രതിപക്ഷത്തെ ഒന്നിപ്പിക്കേണ്ടതായിരുന്നു

പ്രതിപക്ഷത്തെ ഒന്നിപ്പിക്കേണ്ടതായിരുന്നു

പാര്‍ലമെന്റില്‍ മോദി സര്‍ക്കാരിനെ നേരിടാന്‍ തീര്‍ച്ചയായും രാഹുല്‍ എത്തേണ്ടിയിരുന്നു. അതിലുപരി നിരവധി വിഷയങ്ങള്‍ കോണ്‍ഗ്രസിന് എതിര്‍ക്കേണ്ടതായിട്ടുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനായി രാഹുല്‍ ഇറങ്ങേണ്ടതും അത്യാവശ്യമായിരുന്നു. അവര്‍ക്ക് ഇപ്പോഴും രാഹുലിനെ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ ഈ നീക്കം അദ്ദേഹത്തിന് ഗുണം ചെയ്യുമായിരുന്നു. പൗരത്വ പ്രക്ഷോഭത്തിന്റെയും ദില്ലി കലാപത്തിന്റെയും സമയത്തൊന്നും പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ചൈനീസ് വിഷയത്തില്‍ അദ്ദേഹം ശക്തമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സീനിയേഴ്‌സ് കലിപ്പില്‍

സീനിയേഴ്‌സ് കലിപ്പില്‍

രാഹുലിന്റെ അഭാവത്തെ സീനിയേഴ്‌സ് ചോദ്യം ചെയ്യുന്നുണ്ട്. ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ ഇല്ലാത്തത് പാര്‍ട്ടിയെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഇക്കാര്യത്തെ ഉയര്‍ത്തി കാണിച്ചാണ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യുന്നത്. കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്തത് പാര്‍ലമെന്റ് പ്രവര്‍ത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സീനിയേഴ്‌സ് ഉന്നയിക്കുന്നു. രാഹുലിന് താല്‍പര്യമില്ലെങ്കില്‍ മറ്റ് പലരെയും നിര്‍ദേശിക്കാനും ഇവര്‍ പറയുന്നു.

ടീം രാഹുലിന് മറുപടിയില്ല

ടീം രാഹുലിന് മറുപടിയില്ല

രാഹുല്‍ ഗാന്ധിയെ ഇപ്പോഴത്തെ വിഷയത്തില്‍ പ്രതിരോധിക്കാനാവാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ടീം. ചൈനീസ് വിഷയത്തില്‍ തന്നെ പ്രതിരോധ പാര്‍ലമെന്ററി കമ്മിറ്റിയുടെ 11 യോഗങ്ങളില്‍ പങ്കെടുക്കാത്ത രാഹുലിന് വിമര്‍ശിക്കാന്‍ കൂടിയുള്ള യോഗ്യതയില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് പരാജയപ്പെട്ടതടക്കം രാഹുലിന്റെ പരാജമായിട്ടാണ് വിലയിരുത്തുന്നത്. ഇപ്പോഴും സഖ്യമുണ്ടാക്കുന്നതില്‍ വളരെ പിന്നില്‍ നില്‍ക്കുന്ന രാഹുലിന്റെ ശൈലി കോണ്‍ഗ്രസ് രാഷ്ട്രീയത്തിനേ ചേര്‍ന്നതല്ലെന്നും സീനിയേഴ്‌സ് പറഞ്ഞു.

English summary
rahul gandhi skips parliament for visit abroad congress leaders unhappy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X