• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ ദേശീയ റോള്‍ മാറുന്നു... 4 ഫോര്‍മുല, ബിജെപിയെ നേരിടാന്‍ സ്റ്റൈല്‍ മാറ്റും, ന്യൂജനറേഷന്‍!!

ദില്ലി: ദേശീയ തലത്തില്‍ ബദലൊരുക്കുകയല്ല മറിച്ച് പുതിയ റോളിലേക്ക് മാറാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. സഖ്യം അനിവാര്യമായിടത്ത് അതിന് ഒരുങ്ങുകയും, എന്നാല്‍ സ്വയം വിട്ടുവീഴ്ച്ച വേണ്ടെന്നുമുള്ള സ്‌റ്റെലാണിത്. അതേസമയം കോണ്‍ഗ്രസില്‍ വലിയൊരു മാറ്റമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സഖ്യത്തില്‍ താന്‍ പിടിമുറുക്കാത്തത് കൊണ്ട് സംഭവിച്ച പ്രശ്‌നങ്ങളും രാഹുലിന് മുന്നിലുണ്ട്. അതിലുപരി സംസ്ഥാനങ്ങളില്‍ ക്രമേണ ശക്തമാകുന്ന മോദി വിരുദ്ധത ദേശീയ തലത്തിലേക്ക് എത്തിക്കാനും ഒരു നേതാവിനുമാകുന്നില്ല എന്ന് രാഹുല്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇവിടെയാണ് രാഹുല്‍ അടുത്തതായി ശ്രദ്ധ പതിപ്പിക്കുന്നത്.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എളുപ്പം തിരിച്ചെത്താമെന്ന് രാഹുലിന് അറിയാം. പക്ഷേ വിജയം തുടര്‍ച്ചയായി നേടിയാല്‍ മാത്രമേ രാഹുലിന് നേതാവായി നിലനിലല്‍പ്പുള്ളൂ. തന്റെ ശക്തി ക്ഷയിച്ചതോടെ സഖ്യത്തില്‍ ശരത് പവാറിനും തേജസ്വി യാദവിനും ശക്തി വര്‍ധിച്ചതാണ് രാഹുലിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ശിവസേനയുമായുള്ള സഖ്യകാര്യത്തില്‍ പോലും പവാര്‍ തന്നെ സമീപിച്ചില്ലെന്ന് രാഹുലിന്റെ പറയുന്നു.

രണ്ട് വഴികള്‍

രണ്ട് വഴികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും നിയമസഭാ തിരഞ്ഞെടുപ്പിനെയും രണ്ടായി കാണാനാണ് രാഹുലിന്റെ ആദ്യ തീരുമാനം. സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഫൈനലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ നരേന്ദ്ര മോദി നേരെ തിരിച്ചാണ് കാണുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ തന്റെ പേരിലല്ല നടക്കുന്നതെന്ന് കൃത്യമായി അദ്ദേഹം വേര്‍തിരിച്ചു. മധ്യപ്രദേശും രാജസ്ഥാനും തോറ്റിട്ടും മോദിയുടെ ഇമേജ് ഇടിയാത്തത് അതുകൊണ്ടാണ്. എല്ലാ തന്ത്രങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ഇറക്കി ബിജെപി കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കരുതെന്നാണ് രാഹുലിന്റെ നിര്‍ദേശം.

ടീമിനുള്ള നിര്‍ദേശം

ടീമിനുള്ള നിര്‍ദേശം

കോണ്‍ഗ്രസിന്റെ യുവ ടീമിന് കൃത്യമായ നിര്‍ദേശങ്ങളാണ് തിരിച്ചുവരവില്‍ രാഹുല്‍ നല്‍കുന്നത്. സംസ്ഥാനങ്ങളിലും ദേശീയ വിഷയം ഉന്നയിക്കുക എന്ന ഫോര്‍മുല രാഹുല്‍ നിര്‍ദേശിക്കുന്നു. പക്ഷേ അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെയായിരിക്കണം. കാരണം സംസ്ഥാനങ്ങളില്‍ മോദിയെ വീഴ്ത്താന്‍ സാധിക്കുമെന്ന് തെളിഞ്ഞതാണ്. അതിന്റെ തീവ്രതയേറിയ പ്രചാരണമാണ് ദേശീയ തലത്തില്‍ രാഹുല്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഒരുക്കുക. മോദിയുടെ പ്രചാരണങ്ങള്‍ക്ക് ചോദ്യങ്ങളും അതിനുള്ള ബദലും നിര്‍ദേശിക്കുകയാണ് ഇതില്‍ പ്രധാനം.

ദേശീയ റോള്‍

ദേശീയ റോള്‍

പ്രതിപക്ഷത്തിന് ക്രെഡിബിളായിട്ടുള്ള ഒരു മുഖമില്ല. ഇത് ഏറ്റെടുക്കണമെങ്കില്‍ അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ നടക്കുന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും ജയിക്കണം. അതിന്റെ ക്രെഡിറ്റ് രാഹുലിന് മാത്രമായിരിക്കണം ലഭിക്കേണ്ടത്. അതിലൂടെ പ്രതിപക്ഷ സഖ്യത്തിനുള്ളില്‍ രാഹുലാണ് തങ്ങളുടെ നേതാവെന്ന് കൃത്യമായി ബോധ്യപ്പെടുത്താനാവണം. എങ്കില്‍ മാത്രമേ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറാന്‍ രാഹുലിന് സാധിക്കൂ. ഇപ്പോള്‍ രാഹുലിനെ മോദിക്ക് ബദലായി അവതരിപ്പിച്ചാല്‍ ഉള്ള സീറ്റ് കൂടി പോകുമെന്ന ഭയം ഇവര്‍ക്കുണ്ട്. ഇത് മാറ്റാന്‍ മോദിയെ നേരിട്ട് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തണം.

പ്രചാരണം മാറണം

പ്രചാരണം മാറണം

മൂന്ന് വര്‍ഷം മുമ്പിലുള്ളത് കൊണ്ട് പ്രചാരണ സ്റ്റൈല്‍ കോണ്‍ഗ്രസ് തീര്‍ത്തും മാറ്റും. ഇതിന് രാഹുല്‍ തുടക്കമിടും. കുറേ വിഷയങ്ങള്‍ എടുത്തെറിഞ്ഞ് അതിലേക്ക് പ്രധാന വിഷയം ഇറക്കി വെക്കുന്നതാണ് മോദിയുടെ സ്‌റ്റൈല്‍. സംസ്ഥാനങ്ങളുടെ പൂര്‍ണ ചുമതല അഹമ്മദ് പട്ടേലിനെ ഏല്‍പ്പിക്കുന്നതാണ് ആദ്യ പരിഗണനയിലുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും നേതൃത്വത്തെ ഏകോപിപ്പിക്കുന്നതിലും പട്ടേലിനോളം മിടുക്ക് ആര്‍ക്കുമില്ല. ഇതോടെ കൂടുതലായി ദേശീയ തലത്തില്‍ രാഹുലിന് പ്രചാരണമൊരുക്കാനായി ചെലവിടാം.

പ്രിയങ്കയ്ക്ക് റോള്‍

പ്രിയങ്കയ്ക്ക് റോള്‍

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രബിള്‍ ഷൂട്ടറുടെ റോള്‍ ഇനി മുതല്‍ പ്രിയങ്കാ ഗാന്ധിക്കാണ്. അതിനുള്ള മിടുക്കുണ്ടെന്ന് പ്രിയങ്ക തെളിയിച്ച് കഴിഞ്ഞു. രാഹുല്‍ ഏറ്റെടുക്കുന്ന വിഷയാണ് ഇവയാണ്. തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച, തുച്ഛമായ വേതനം എന്നിവ അടുത്ത ഒരുവര്‍ഷത്തേക്ക് ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പുകള്‍ തോറ്റാലും രാഹുല്‍ ഇത് ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയാല്‍ സാധാരണക്കാരുടെ വിശ്വാസ്യത നേടിയെടുക്കാനാവും. സംസ്ഥാന തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കൊണ്ട് ഇത്ര മതി എന്ന കോണ്‍ഗ്രസിന്റെ ഫോര്‍മുല അടിമുടി പൊളിക്കാനാണ് തീരുമാനം. അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പ്ലാന്‍ നടപ്പാക്കാന്‍ പ്രിയങ്കയും രാഹുലിനൊപ്പമുണ്ടാവും.

മോദിയുടെ വീക്ക്‌നെസ്സ്

മോദിയുടെ വീക്ക്‌നെസ്സ്

മോദിയുടെ ശക്തി ദേശീയതയാണ്. എന്നാല്‍ ജിഡിപി വളര്‍ച്ചയും തൊഴിലില്ലായ്മയും മോദിയുടെ ശത്രുക്കളാണ്. ഗുജറാത്തിലും ഇത് അങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടാണ് പുതിയ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കൈയ്യിലെടുക്കാന്‍ മോദിക്ക് സാധിക്കുന്നത്. 2014ന് മുമ്പ് മോദി ഗ്രാമീണ ഉത്തരേന്ത്യയില്‍ ഒട്ടും അറിയപ്പെടാത്ത നേതാവായിരുന്നു. എല്ലാ വിഭാഗത്തെയും മോദി ക്യാമ്പയിനിലൂടെയാണ് കൈയ്യിലെടുത്തത്. ഇതേ രീതി രാഹുല്‍ ഏറ്റെടുക്കാന്‍ ആവശ്യമുയര്‍ന്ന് കഴിഞ്ഞു. മോദി ഒരു ക്യാമ്പയിന്‍ ഏറ്റെടുത്താല്‍ അത് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അവസാനിപ്പിക്കില്ല. ആ രീതിയിലേക്ക് കോണ്‍ഗ്രസിനെയും തന്നെയും മാറ്റുകയാണ് രാഹുലിന്റെ പ്ലാന്‍.

English summary
rahul gandhi will change his role in congress, looking for more national recognition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X