കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ തിരിച്ചെത്തും, സോണിയ ഉടന്‍ പടിയിറങ്ങും, സീനിയേഴ്‌സിന്റെ വെളിപ്പെടുത്തല്‍, മാറ്റങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ യുവാക്കളുടെ കാലം വരുന്നെന്ന് സൂചന നല്‍കി അഭിഷേക് മനു സിംഗ്‌വി. രാഹുല്‍ ഗാന്ധി ഉടന്‍ തിരിച്ചുവരുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. സോണിയ അധിക കാലം തുടരില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. അതേസമയം പാര്‍ട്ടിയില്‍ വന്‍ അഴിച്ചുപണിയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇത്തവണ കര്‍ശനമായ സംഘടനാ സംവിധാനത്തിനാണ് രാഹുല്‍ ഒരുങ്ങുന്നത്. പഴയ രീതികളൊക്കെ മാറ്റാനാണ് തീരുമാനം.

ഗാന്ധി കുടുംബത്തില്‍ നിന്ന്....

ഗാന്ധി കുടുംബത്തില്‍ നിന്ന്....

കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധി ഉടനെ പരിഹരിക്കരുമെന്ന് അഭിഷേക് മനു സിംഗ്‌വിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി ഇപ്പോഴുള്ള അധ്യക്ഷ സ്ഥാനത്ത് തുടരും. പക്ഷേ അത് പുതിയൊരു നേതാവിനെ കണ്ടെത്തുന്നത് വരെയാണ്. കോണ്‍ഗ്രസ് ഭരണഘടന പ്രകാരം തന്നെ ആ നേതാവിനെ തിരഞ്ഞെടുക്കും. ആ നേതാവിനെ തിരഞ്ഞെടുക്കുന്നത് വൈകില്ലെന്നും സിംഗ്‌വി പറഞ്ഞു. ഓഗസ്റ്റ് പത്തിന് സോണിയയുടെ ഇടക്കാല അധ്യക്ഷ കാലാവധി അവസാനിക്കുകയാണ്.

വര്‍ക്കിംഗ് കമ്മിറ്റിയില്‍ തന്നെ

വര്‍ക്കിംഗ് കമ്മിറ്റിയില്‍ തന്നെ

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. സോണിയയുടെ കാലാവധി ഔദ്യോഗികമായി അവസാനിച്ചെന്ന് സിംഗ്‌വി പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അവര്‍ തുടരും. അടുത്ത വര്‍ക്കിംഗ് കമ്മിറ്റിയില്‍ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നും സിംഗ്‌വി പറയുന്നു. സോണിയയുടെ കാലാവധി കഴിയുന്നതോടെ കോണ്‍ഗ്രസ് അനാഥമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്നും സിംഗ്‌വി പറഞ്ഞു.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍....

ബീഹാര്‍ തിരഞ്ഞെടുപ്പില്‍....

കോണ്‍ഗ്രസ് പുതിയ അധ്യക്ഷന്റെ നേതൃത്വത്തില്‍ ബീഹാര്‍ തിരഞ്ഞെടുപ്പിനെ നേരിടും. അടുത്തിടെ നടന്ന സര്‍വേകളിലെല്ലാം രാഹുലിന്റെ ജനപ്രീതി കോണ്‍ഗ്രസിനുള്ളില്‍ വര്‍ധിച്ചതായിട്ടാണ് കാണുന്നത്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ തിരിച്ചെത്തുമെന്ന സൂചനകള്‍ അദ്ദേഹം തന്നെ നല്‍കിയിരുന്നു. ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കാനും സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനും രാഹുലാണ് ആവശ്യപ്പെട്ടത്. ബീഹാര്‍ നേതൃത്വുവുമായി വിശദമായ തിരഞ്ഞെടുപ്പ് ചര്‍ച്ച നടത്തിയതും രാഹുല്‍ തന്നെയായിരുന്നു. പ്രചാരണത്തിനിറങ്ങുമെന്ന ഉറപ്പും രാഹുല്‍ നല്‍കിയിരുന്നു. ഇത് നേതൃത്വം ഏറ്റെടുക്കുന്നതിന്റെ സൂചനയായിരുന്നു.

Recommended Video

cmsvideo
Priyanka Gandhi is going to take a break from politics | Oneindia Malayhalam
ഇനി ദിവസങ്ങള്‍

ഇനി ദിവസങ്ങള്‍

സീനിയേഴ്‌സ് എന്നാണ് വര്‍ക്കിംഗ് കമ്മിറ്റി നടത്തുന്നത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ്. എന്നാല്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ട് ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുമെന്നാണ് സൂചന. ഓഗസ്റ്റ് 14നാണ് നിയമസഭാ സമ്മേളനം. അതേസമയം ചിലര്‍ സോണിയയുടെ അനാരോഗ്യവും ചൂണ്ടിക്കാണ്ടിയിരുന്നു. കഴിഞ്ഞ രണ്ട് തവണയും രാഹുലിന്റെ തിരിച്ചുവരവിനായി കോണ്‍ഗ്രസ് യോഗങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

സര്‍വേ പറയുന്നത്

സര്‍വേ പറയുന്നത്

ഇന്ത്യാ ടുഡേയുടെ സര്‍വേയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ തന്നെ വരണമെന്നായിരുന്നു ആവശ്യം. 23 ശതമാനം വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് മന്‍മോഹന്‍ സിംഗാണ്. ഗാന്ധി കുടുംബം തന്നെയാണ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മികച്ചതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതേസമയം രാഹുല്‍ ഈ സര്‍വേ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് സൂചന. അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം തിരിച്ചുവരാനുള്ള സാധ്യതയും ഉണ്ടെന്ന് യുവാക്കള്‍ പറയുന്നു.

പാര്‍ട്ടിയില്‍ മാറ്റം

പാര്‍ട്ടിയില്‍ മാറ്റം

രാഹുലിന്റെ തിരിച്ചുവരവില്‍ പാര്‍ട്ടിക്കുള്ളില്‍ വന്‍ മാറ്റങ്ങളാണ് ഒരുങ്ങുന്നത്. യുവാക്കള്‍ക്കും സീനിയേഴ്‌സിനും തുല്യ പദവികള്‍ എന്നാണ് രാഹുലിന്റെ പുതിയ നയം. ഭൂരിപക്ഷം ചെറിയ തോതിലാണെങ്കില്‍ സീനിയേഴ്‌സിന് ഏത് സംസ്ഥാനത്തായാലും മുഖ്യമന്ത്രി സ്ഥാനം നല്‍കും. വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് യുവാക്കള്‍ക്ക് ഗുണകരമാകും. അതേസമയം ജ്യോതിരാദിത്യ സിന്ധ്യക്കും സച്ചിന്‍ പൈലറ്റിനും പകരം ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും രാഹുലിന്റെ ടീമിലേക്ക് എത്തും. ഗുജറാത്തിലെ മാറ്റങ്ങള്‍ അതിന്റെ തുടക്കമാണ്.

തരൂരിന്റെ ആവശ്യം

തരൂരിന്റെ ആവശ്യം

ശശി തരൂരും രാഹുല്‍ തിരിച്ചുവരണമെന്ന് ഇതേ ദിവസമാണ് ആവശ്യപ്പെട്ടത്. പുതിയ അധ്യക്ഷന്‍ വന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് നേതൃത്വമുണ്ടെന്ന് ജനങ്ങള്‍ വിശ്വസിക്കൂ. രാഹുലിന് നയിക്കാനും കഴിവുണ്ട്. എന്നാല്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെങ്കില്‍ പുതിയൊരാളെ തിരഞ്ഞെടുക്കണം. സോണിയാ ഗാന്ധിയോട് ഇനിയും തുടരാന്‍ പറയുന്നത് അന്യായമാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നും, അതിലൂടെ കൂടുതല്‍ നേട്ടം പാര്‍ട്ടിക്കാണ് ഉണ്ടാവുകയെന്നും തരൂര്‍ പറഞ്ഞു.

മൂന്ന് തലത്തില്‍

മൂന്ന് തലത്തില്‍

സീനിയേഴ്‌സിനാണ് ഇനി മുതല്‍ പ്രചാരണങ്ങളുടെ ചുമതലയുണ്ടാവുക. ബീഹാറില്‍ അതിന്റെ തുടക്കമാണ് കണ്ടത്. രാഹുല്‍ അല്‍പ്പം അഗ്രസീവും എന്നാല്‍ കാര്‍ക്കശ്യവുമുള്ള നേതാവാകും രണ്ടാം വരവില്‍. കാരണം നേതാക്കള്‍ തന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കുന്നില്ലെന്ന്് ഉറപ്പിക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പരമാവധി സഖ്യത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ദേശീയ സ്റ്റുഡന്റ് യൂണിയന്‍, എന്നിവയില്‍ നിന്ന് രണ്ടാം നിര നേതാക്കളെ വളര്‍ത്തിയെടുക്കണമെന്നാണ് നിര്‍ദേശം. ഇവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ മുന്‍തൂക്കമുണ്ടാവും.

English summary
rahul gandhi will return in next congress working committee meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X