• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ട് രാഹുല്‍ ബ്രിഗേഡ്.... മന്‍മോഹനെ ഒന്നും പറഞ്ഞിട്ടില്ലെന്ന് രാജീവ് സതാവ്!!

ദില്ലി: കോണ്‍ഗ്രസിലെ രണ്ട് തലമുറകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മറുപടിയുമായി രാഹുല്‍ ബ്രിഗേഡിലെ രാജിവ് സതാവ്. കോണ്‍ഗ്രസ് മാറി ചിന്തിക്കണമെന്ന ചര്‍ച്ചകളിലേക്ക് മന്‍മോഹന്‍ സിംഗിനെ കൊണ്ടുവരാനുള്ള നിന്ദ്യമായ നീക്കം തീര്‍ത്തും തെറ്റാണെന്ന് സതാവ് പറഞ്ഞു. താന്‍ യുപിഎയെ വിമര്‍ശിച്ചത് മുമ്പ് സംഭവിച്ച വീഴ്ച്ചകള്‍ ചൂണ്ടിക്കാണിക്കാനാണ്. അതിനര്‍ത്ഥം മന്‍മോഹന്‍ സിംഗ് എന്തെങ്കിലും ചെയ്‌തെന്നല്ല. അത്തരം കാര്യങ്ങളിലേക്ക് ചര്‍ച്ച കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് സതാവ് തുറന്നടിച്ചു.

കോണ്‍ഗ്രസില്‍ സതാവിന്റെ പ്രസ്താവനയില്‍ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം പ്രമുഖ നേതാക്കളെല്ലാം അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരുന്നു. എതിരാളികളുടെ കൈയ്യില്‍ ആയുധം കൊടുക്കരുതെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. യുപിഎയുടെ നേട്ടത്തെ കുറിച്ച് പല യുവനേതാക്കള്‍ക്കും അറിയില്ലെന്നും, ഇത്തരം വിവരക്കേട് കൊണ്ടാണ് നാം പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും മനീഷ് തിവാരി അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. രാഹുല്‍ ബ്രിഗേഡ് തന്നെ ഈ വിഷയത്തില്‍ രണ്ട് തട്ടിലായിരുന്നു. എന്നാല്‍ താന്‍ മന്‍മോഹന്‍ സിംഗിനെ ഒരിക്കല്‍ പോലും ചോദ്യം ചെയ്തിട്ടില്ലെന്ന് സതാവ് പറഞ്ഞു.

മന്‍മോഹന്‍ സിംഗിനെ ഇത്തരമൊരു വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത് തീര്‍ത്തും തെറ്റാണ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ മന്‍മോഹന്റെ സിംഗ് നേതൃത്വത്തിനും രണ്ടാം യുപിഎ സര്‍ക്കാരിനും മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയെന്നത് വലിയ കള്ളമാണ്. ഞാന്‍ പറഞ്ഞ വസ്തുതകളെ വളച്ചൊടിക്കുന്ന കാര്യമാണിത്. ഉന്നത തലത്തില്‍ ഞാന്‍ മന്‍മോഹനെ കാണുന്നത്. എല്ലാ ദുഷ്പ്രചാരണങ്ങള്‍ക്കും അതീതനാണ് മന്‍മോഹനെന്നും സതാവ് വ്യക്തമാക്കി. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ മന്‍മോഹനുള്ള സംഭാവന എപ്പോഴും ഉയര്‍ത്തി പിടിക്കാറുണ്ടെന്നും സതാവ് പറഞ്ഞു.

അതേസമയം ഞാന്‍ പറഞ്ഞ കാര്യങ്ങള്‍, പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ എന്നിവ സംഘടനയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും സതാവ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മന:പ്പൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇവര്‍ സത്യത്തെ വളച്ചൊടിച്ചു. ഇത് ആസ്പദമാക്കി പാര്‍ട്ടിയിലെ എന്റെ സഹപ്രവര്‍ത്തകരും സീനിയര്‍ നേതാക്കളും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. പാര്‍ട്ടിക്കുള്ളില്‍ മാത്രം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എന്നെ ഈ പരാമര്‍ശങ്ങള്‍ മറുപടി പറയാന്‍ എന്നെ നിര്‍ബന്ധിതനാക്കിയിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നും സതാവ് പറഞ്ഞു. സോണിയാ ഗാന്ധിയും രാജ്യസഭാ എംപിമാരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നു. എല്ലാവര്‍ക്കും കാര്യങ്ങള്‍ പറയാനുള്ള വേദിയായി അത് മാറിയെന്നും സതാവ് പറഞ്ഞു.

English summary
rajeev satav says never blame manmohan singh for upa failure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X