കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സസ്പെന്‍ഡ് ചെയ്തിട്ടും പുറത്ത് പോവാതെ എംപിമാര്‍; സഭ ഇന്നത്തേക്ക് പിരിഞ്ഞു, പുറത്തും പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ എംപിമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റിന് അകത്തും പുറത്തു പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ അംഗങ്ങളെ ഇന്ന് രാവിലെ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഉപാധ്യക്ഷനെ അപമാനിച്ചെന്നും സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയെന്നും ആരോപിച്ച് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം എന്നിവര്‍ ഉൾപ്പടെയുള്ള അംഗങ്ങളെ ഒരാഴ്ചത്തേക്ക് സഭയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ സഭ വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. നടപടിയില്‍ വിശദീകരണം നല്‍കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സഭയിലെ പാര്‍ട്ടി നേതാക്കള്‍ക്ക് സംസാരിക്കാമെന്നും, നടപടി നേരിട്ടവര്‍ ഉടന്‍ പുറത്തുപോവണമെന്നുമായിരുന്നു ചെയറിലുണ്ടായിരുന്ന ഭുബനേഷര്‍ കലിത ആവശ്യപ്പെട്ടത്.

z kera

Recommended Video

cmsvideo
കാര്‍ഷിക ബില്ലില്‍ ബിജെപിക്ക് അടിപതറുന്നു | Oneindia Malayalam

എന്നാല്‍ സഭ വിട്ടിറങ്ങാന്‍ നടപടി നേരിട്ട അംഗങ്ങള്‍ തയ്യാറായില്ല. ഇതോടെ ബഹളം ശക്തമായി. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സഭയില്‍ നിന്ന് പുറത്തുവന്ന എംപിമാര്‍ പാര്‍ലമെന്‍റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്ഐപിഎല്ലില്‍ ഇന്ന് പൊടിപാറും; കോലിയും വാര്‍ണറും നേര്‍ക്കുനേര്‍; കണക്കില്‍ മുന്‍തൂക്കം ഈ ടീമിന്

 രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഇന്നലെ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമെന്ന് വെങ്കയ്യ നായിഡു

English summary
rajyasabha: Suspended MPs unwilling to leave, Opposition protests continue in outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X