കെജ്രിവാള് 1 വാക്ക് പാലിച്ചാല്‍ ദില്ലിക്ക് നഷ്ടം 1600 കോടി രൂപ!
ദില്ലി: വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും. വെള്ളമാണെങ്കില്‍ തികച്ചും സൗജന്യം - കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍. അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയുടെയും വാക്കുകള്‍ കേട്ട് മയങ്ങിയ ജനം ഒന്നടങ്കം വോട്ട് കുത്തി. ചരിത്രവിജയം നേടി ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തുകയും ചെയ്തു. ഇനിയാണ് യഥാര്‍ഥ കളി.
വൈദ്യുതി നിരക്കില്‍ 50 ശതമാനം കുറവ് വരുത്തും എന്ന വാഗ്ദാനം കെജ്രിവാള് പാലിച്ചാല്‍ ദില്ലിക്ക് ഒരു വര്‍ഷത്തെ നഷ്ടം 1400 മുതല്‍ 1600 കോടി രൂപയാണ്. 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് വൈദ്യുതി നിരക്ക് പകുതിയാക്കും എന്നതായിരുന്നു ആപ്പിന്റെ മുഖ്യ വാഗ്ദാനം. ദില്ലിയിലെ പവര്‍ റെഗുലേറ്ററായ ഡി ഇ ആര് സി 15 മുതല്‍ 20 ശതമാനം വരെ നിരക്ക് കൂട്ടണമെന്ന് പറയുമ്പോഴാണ് ആപ്പ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

ദില്ലിയില്‍ എക്കാലത്തും ചൂടന്‍ ചര്‍ച്ചാ വിഷയമാണ് വൈദ്യുതി നിരക്ക്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കേ തീരെ പാവപ്പെട്ടവര്‍ക്ക് സാധാരണ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. അതില്‍ നിന്നും നിരക്ക് വെട്ടിക്കുറച്ച് 50 ശതമാനമാക്കുകയായിരുന്നു 2013 ഡിസംബറില്‍ മുഖ്യമന്ത്രിയായ കെജ്രിവാള് ചെയ്തത്. 49 ദിവസം കഴിഞ്ഞ് കെജ്രിവാള് രാജിവെച്ചതോടെ മാര്‍ച്ചില്‍ ആ ഓഫര്‍ തീര്‍ന്നു.
ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താന്‍ കഴിയാതിരുന്നതാണ് ദില്ലിയില്‍ പ്രശ്നമായത്. അതിന് ശേഷം ദില്ലിയിലെ ജനങ്ങള്‍ സാധാരണ തുക തന്നെ അടച്ചുവന്നു. ആഗസ്തില്‍ ഗവര്‍ണര്‍ ഇടപെട്ട് വൈദ്യുതി നിരക്കില്‍ ഡിസ്കൗണ്ട് നല്‍കിയിരുന്നു. ഇത്തവണ ബജറ്റില്‍ പണം വകയിരുത്തുകയും കമ്പനികള്‍ക്ക് അഡ്വാന്‍സ് ആയി പണം കെട്ടുകയും ചെയ്താലേ ആപ്പിന് വാഗ്ദാനം പാലിക്കാന്‍ പറ്റൂ.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications