കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ 1 വാക്ക് പാലിച്ചാല്‍ ദില്ലിക്ക് നഷ്ടം 1600 കോടി രൂപ!

Google Oneindia Malayalam News

ദില്ലി: വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും. വെള്ളമാണെങ്കില്‍ തികച്ചും സൗജന്യം - കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍. അരവിന്ദ് കെജ്രിവാളിന്റെയും പാര്‍ട്ടിയുടെയും വാക്കുകള്‍ കേട്ട് മയങ്ങിയ ജനം ഒന്നടങ്കം വോട്ട് കുത്തി. ചരിത്രവിജയം നേടി ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തുകയും ചെയ്തു. ഇനിയാണ് യഥാര്‍ഥ കളി.

വൈദ്യുതി നിരക്കില്‍ 50 ശതമാനം കുറവ് വരുത്തും എന്ന വാഗ്ദാനം കെജ്രിവാള്‍ പാലിച്ചാല്‍ ദില്ലിക്ക് ഒരു വര്‍ഷത്തെ നഷ്ടം 1400 മുതല്‍ 1600 കോടി രൂപയാണ്. 400 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് വൈദ്യുതി നിരക്ക് പകുതിയാക്കും എന്നതായിരുന്നു ആപ്പിന്റെ മുഖ്യ വാഗ്ദാനം. ദില്ലിയിലെ പവര്‍ റെഗുലേറ്ററായ ഡി ഇ ആര്‍ സി 15 മുതല്‍ 20 ശതമാനം വരെ നിരക്ക് കൂട്ടണമെന്ന് പറയുമ്പോഴാണ് ആപ്പ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

kejriwal

ദില്ലിയില്‍ എക്കാലത്തും ചൂടന്‍ ചര്‍ച്ചാ വിഷയമാണ് വൈദ്യുതി നിരക്ക്. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കേ തീരെ പാവപ്പെട്ടവര്‍ക്ക് സാധാരണ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു. അതില്‍ നിന്നും നിരക്ക് വെട്ടിക്കുറച്ച് 50 ശതമാനമാക്കുകയായിരുന്നു 2013 ഡിസംബറില്‍ മുഖ്യമന്ത്രിയായ കെജ്രിവാള്‍ ചെയ്തത്. 49 ദിവസം കഴിഞ്ഞ് കെജ്രിവാള്‍ രാജിവെച്ചതോടെ മാര്‍ച്ചില്‍ ആ ഓഫര്‍ തീര്‍ന്നു.

ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താന്‍ കഴിയാതിരുന്നതാണ് ദില്ലിയില്‍ പ്രശ്‌നമായത്. അതിന് ശേഷം ദില്ലിയിലെ ജനങ്ങള്‍ സാധാരണ തുക തന്നെ അടച്ചുവന്നു. ആഗസ്തില്‍ ഗവര്‍ണര്‍ ഇടപെട്ട് വൈദ്യുതി നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കിയിരുന്നു. ഇത്തവണ ബജറ്റില്‍ പണം വകയിരുത്തുകയും കമ്പനികള്‍ക്ക് അഡ്വാന്‍സ് ആയി പണം കെട്ടുകയും ചെയ്താലേ ആപ്പിന് വാഗ്ദാനം പാലിക്കാന്‍ പറ്റൂ.

English summary
Arvind Kejriwal's campaign promise to give 50% subsidy to power tariff would cost the new government around Rs 1, 400-1,600 crore a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X