കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാം നബി ആസാദ് പുറത്ത്.... കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്ത്, കേരളത്തില്‍ നിന്ന് 3 പേര്‍, ടീം രാഹുല്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ കത്തെഴുതിയവരെ അടിമുടി അവഗണിച്ച് വലിയ പൊളിച്ചെഴുത്ത്. വര്‍ക്കിംഗ് കമ്മിറ്റിയിലാണ് മാറ്റം വന്നിരിക്കുന്നത്. പ്രമുഖ നേതാവ് ഗുലാം നബി ആസാദിനെ അടക്കം മാറ്റിയിരിക്കുകയാണ്. കേട്ടുകേള്‍വി പോലുമില്ലാത്ത മാറ്റമാണ് ഇത്. ടീം രാഹുല്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ ആധിപത്യം നേടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേരളത്തിന് വലിയ പ്രാധാന്യം ദേശീയ തലത്തില്‍ ഇതോടെ ലഭിച്ചിട്ടുണ്ട്. മൂന്ന് നേതാക്കളാണ് കേരളത്തില്‍ നിന്ന് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇടംപിടിച്ചത്.

ആസാദ് പുറത്ത്

ആസാദ് പുറത്ത്

ഗുലാം നബി ആസാദിനെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് നീക്കിയിരിക്കുന്നത്. ബീഹാറിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പകരം വിവേക് ബന്‍സലിനെയാണ് നിയമിച്ചിരിക്കുന്നത്. നേരത്തെ തന്നെ രാഹുല്‍ ഗാന്ധിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ആസാദും കപില്‍ സിബലും അടക്കമുള്ളവര്‍. സോണിയയുടെ കണ്ണും കാതുമായി നിന്നവര്‍ ഇനി കോണ്‍ഗ്രസില്‍ ഒരു പദവിയിലും ഉണ്ടാവില്ലെന്ന് വ്യക്തമാക്കി തന്നിരിക്കുകയാണ് രാഹുല്‍.

രാഹുലിന്റെ വിശ്വസ്തന്‍

രാഹുലിന്റെ വിശ്വസ്തന്‍

പുതിയ പ്രഖ്യാപനങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ രണ്‍ദീപ് സുര്‍ജേവാലയാണ്. കോണ്‍ഗ്രസ് അധ്യക്ഷയെ ഉപദേശിക്കുന്ന ആറംഗ പാനലില്‍ സുര്‍ജേവാലയെയും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഈ കമ്മിറ്റി കോണ്‍ഗ്രസിലെ ഏറ്റവും ശക്തമായതാണ്. ഈ കമ്മിറ്റിയെ നിയന്ത്രിക്കുന്നത് രാഹുലായിരിക്കും. നേരത്തെ തന്നെ രാഹുല്‍ പാര്‍ലമെന്റിലേക്കുള്ള കമ്മിറ്റികളില്‍ നിന്ന് ഇവരെയെല്ലാം വെട്ടി ഒതുക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇത്.

പ്രസാദയെ തഴഞ്ഞില്ല

പ്രസാദയെ തഴഞ്ഞില്ല

യുപിയിലെ കമ്മിറ്റിയില്‍ നിന്ന് അകറ്റി നിര്‍ത്തിയ നേതാവായിരുന്നു ജിതിന്‍ പ്രസാദ. അദ്ദേഹവും കത്തയച്ചവരില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജിതിന്‍ പ്രസാദയെ പശ്ചിമ ബംഗാളിന്റെ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളുടെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുകയാണ്. എന്നാല്‍ പ്രസാദയ്ക്ക് തഴഞ്ഞതിന് സമാനം തന്നെയാണിത്. അദ്ദേഹത്തിന് യാതൊരു വേരോട്ടവും ഇല്ലാത്ത ബംഗാളിലാണ് ഇനി ഇടപെടേണ്ടത്. അതിലുപരി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന് അദ്ദേഹത്തെ സംസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തേണ്ടതുണ്ട്. ബ്രാഹ്മണ ഫോര്‍മുലയ്ക്ക് പ്രസാദ വേണ്ടെന്നാണ് പ്രിയങ്കയുടെ പക്ഷം. അതും കൂടിയാണ് ഇതിലൂടെ സാധ്യമായിരിക്കുന്നത്.

കേരളത്തില്‍ നിന്ന് മൂന്ന് പേര്‍

കേരളത്തില്‍ നിന്ന് മൂന്ന് പേര്‍

കേരളത്തില്‍ നിന്ന് മൂന്ന് പേര്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ തുടരും. എകെ ആന്റണി, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ തുടരുന്നത്. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് വേണുഗോപാല്‍. ഉമ്മന്‍ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതല തന്നെയാണ് ഉള്ളത്. കേരളത്തിന് വലിയ പ്രാധാന്യമാണ് രാഹുല്‍ നല്‍കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുകയാണ്. നേരത്തെ തന്നെ ദക്ഷിണേന്ത്യക്ക് രാഹുല്‍ അമിത പ്രാധാന്യം നല്‍കുന്നുവെന്ന് സീനിയര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു.

രാഹുലിന്റെ ആറംഗ സമിതി

രാഹുലിന്റെ ആറംഗ സമിതി

സോണിയയെ സഹായിക്കാനുള്ള ആറംഗ സമിതി അക്ഷരാര്‍ത്ഥത്തില്‍ രാഹുലിന്റെ ടീമാണ്. എകെ ആന്റണി, വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍, അംബിക സോണി, രണ്‍ദീപ് സുര്‍ജേവാല എന്നിവരെയാണ് ഈ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം കപില്‍ സിബല്‍, ശശി തരൂര്‍ തുടങ്ങിയവരെ പ്രവര്‍ത്തക സമിതിയിലേക്ക് പരിഗണിച്ചില്ല എന്നതാണ് ഏറ്റവും ഞെട്ടിച്ചത്. കേരളത്തിന്റെ ചുമതലയില്‍ നിന്ന് മുകുള്‍ വാസ്‌നിക്കിനെയും മാറ്റി. കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല താരിഖ് അന്‍വറിലാണ്. മധ്യപ്രദേശിന്റെ ചുമതല മുകുള്‍ വാസ്‌നിക്കിനാണ്.

പുറത്തായവര്‍ ഇവര്‍

പുറത്തായവര്‍ ഇവര്‍

ഗുലാം നബി ആസാദ് മാത്രമല്ല, അംബികാ സോണി, മോത്തിലാല്‍ വോറ, മല്ലികാര്‍ജുന്‍ ഗാര്‍ഗെ തുടങ്ങിയവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടുണ്ട്. അംബികാ സോണിയെ മാത്രമാണ് അധ്യക്ഷയെ ഉപദേശിക്കുന്ന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ കത്തെഴുതിയവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു എന്നതാണ് പ്രധാന കാര്യം. ഹരീഷ് റാവത്തിന് പഞ്ചാബിന്റെയും പവന്‍കുമാര്‍ ബന്‍സലിന് ഭരണകാര്യങ്ങളുടെയും ചുമതലയും ജിതേന്ദ്ര സിംഗിന് അസമിന്റെയും ചുമതലകള്‍ നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനായ മാണിക്കം ടാഗോറിന് തെലങ്കാനയുടെ ചുമതലും നല്‍കി.

രാഹുല്‍ യുഗം

രാഹുല്‍ യുഗം

കോണ്‍ഗ്രസില്‍ രാഹുല്‍ പറയുന്നതാണ് ഇനി നിയമം എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ദിഗ് വിജയ് സിംഗ്, രാജീവ് ശുക്ല, മാണിക്കം ടാഗോര്‍, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച്‌കെ പാട്ടീല്‍, സല്‍മാന്‍ ഖുര്‍ഷിദ്, പവന്‍ ബന്‍സല്‍, ദിനേഷ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുല്‍ജിത്ത് നാഗ്ര തുടങ്ങിയവരാണ് പുതിയ അംഗങ്ങള്‍. ഇവരെല്ലാം രാഹുല്‍ വിഭാഗത്തിലെ നേതാക്കളാണ്. ഗുലാം നബി ആസാദിന്റെ രാജ്യസഭാ കാലാവധി ഫെബ്രുവരിയില്‍ അവസാനിക്കും. അതോടെ കോണ്‍ഗ്രസില്‍ യാതൊരു റോളും അദ്ദേഹത്തിനുണ്ടാവില്ല. രാഹുല്‍ ആഗ്രഹിക്കുന്നതും അത് തന്നെയാണ്.

English summary
reshuffle in congress: gulam nabi azad removed, kerala retains 3 posts in aicc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X