യാത്രക്കാരനെ തല്ലി; റിക്ഷാക്കാരനെ കുത്തിക്കൊന്നു
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ റിക്ഷ വലിക്കുന്ന ആളെ കുത്തിക്കൊന്നു. രാജേഷ് സരന്‍ എന്ന മുപ്പതുകാരന്‍ റിക്ഷാ പുള്ളറാണ് തര്‍ക്കത്തിനൊടുവില്‍ കുത്തേറ്റുമരിച്ചത്. കിഴക്കന്‍ ദില്ലിയിലെ വിവേക് വിഹാറില്‍ വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം.
യാത്രക്കാരനെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് ഇയാളെ കത്തികൊണ്ട് കുത്തിയത്. രാജേന്ദര്‍ കുമാര്‍ എന്ന കാര്‍ പാര്‍ട്‌സ് കച്ചവടക്കാരനാണ് രാജേഷിനെ കുത്തി കൊലപ്പെടുത്തിയത്. കുത്തേറ്റ രാജേഷ് സരണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
രക്തം വാര്‍ന്നാണ് രാജേഷ് മരണത്തിന് കീഴടങ്ങിയത്. രാജേന്ദര്‍ കുമാറിനെയും ഇയാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. രാജേന്ദറിന്റെ സഹോദരനെ ജൂവൈനല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
നിസാരതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്. തര്‍ക്കത്തിനിടെ ഓട്ടോ ഡ്രൈവറായ രാജേഷ് രാജേന്ദറിനെ മുഖത്തടിച്ചു. ഇതില്‍ പ്രകോപിതനായ രാജേന്ദര്‍ കത്തിയെടുത്ത് രാജേഷിനെ കുത്തുകയായിരുന്നു. രാജേഷിനെ രാജേന്ദറിന്റെ സഹോദരന്‍ പിടിച്ചുനിര്‍ത്തി കുത്താന്‍ സഹായിച്ചു എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications