ബിജെപിക്ക് എന്ത് പറ്റിയെന്ന് ആര്‍എസ്എസിന് അറിയാം
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി കിട്ടിയത് എങ്ങനെ. ഉത്തരം ആര് എസ് എസിന്റെ പക്കലുണ്ട്. മുഖപത്രമായ പാഞ്ചജന്യത്തിലൂടെയാണ് ദില്ലിയില്‍ ബി ജെ പിക്ക് പറ്റിയ പാളിച്ചകള്‍ ആര് എസ് എസ് വിശദീകരിക്കുന്നത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതാണ് ബി ജെ പിയുടെ പരാജയത്തിന് മുഖ്യ കാരണം - ആക്രമണം ഇവിടെ തുടങ്ങുന്നു.
കേന്ദ്രമന്ത്രി ഡോ. ഹര്ഷവര്ദ്ധന് ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്ഥിയെങ്കില് ഇവിടെ ഫലം മറ്റൊന്നാകുമായിരുന്നില്ലേ - ആര് എസ് എസിന്റെ സംശയം ഇതാണ്. 2013 തിരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷവര്‍ദ്ധനായിരുന്നു ബി ജെ പിയെ നയിച്ചത്. അന്ന് 31 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ ഇത്തവണ ബി ജെ പി വെറും 3 സീറ്റില്‍ ഒതുങ്ങി.

ഇത് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ദില്ലി തിരഞ്ഞെടുപ്പ് വിഷയത്തില്‍ ആര് എസ് എസ് ബി ജെ പിയെ വിമര്‍ശിക്കുന്നത്. ദില്ലിയിലെ ബി ജെ പി പ്രചാരണം ഡിഫന്‍സീവ് ആയിരുന്നു എന്നാണ് തിങ്കളാഴ്ച ആര് എസ് എസ് പറഞ്ഞത്. അരവിന്ദ് കെജ്രിവാളിനെ നേരിടാന്‍ കിരണ്‍ ബേദിയെ കൊണ്ടുവന്ന നീക്കം പാളിയെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
പാര്‍ട്ടിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറില്‍ പോലും ജയിക്കാന്‍ കിരണ്‍ ബേദിക്ക് സാധിച്ചില്ല. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയോടാണ് ബേദി തോറ്റത്. ബി ജി പിയെയും കോണ്‍ഗ്രസിനെയും തറപറ്റിച്ച ആം ആദ്മി പാര്‍ട്ടി 70 ല്‍ 67 സീറ്റുകളോടെ ദില്ലിയില്‍ അധികാരത്തിലെത്തുകയും ചെയ്തു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications