കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് എന്ത് പറ്റിയെന്ന് ആര്‍എസ്എസിന് അറിയാം

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടി കിട്ടിയത് എങ്ങനെ. ഉത്തരം ആര്‍ എസ് എസിന്റെ പക്കലുണ്ട്. മുഖപത്രമായ പാഞ്ചജന്യത്തിലൂടെയാണ് ദില്ലിയില്‍ ബി ജെ പിക്ക് പറ്റിയ പാളിച്ചകള്‍ ആര്‍ എസ് എസ് വിശദീകരിക്കുന്നത്. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതാണ് ബി ജെ പിയുടെ പരാജയത്തിന് മുഖ്യ കാരണം - ആക്രമണം ഇവിടെ തുടങ്ങുന്നു.

കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെങ്കില്‍ ഇവിടെ ഫലം മറ്റൊന്നാകുമായിരുന്നില്ലേ - ആര്‍ എസ് എസിന്റെ സംശയം ഇതാണ്. 2013 തിരഞ്ഞെടുപ്പില്‍ ഡോ. ഹര്‍ഷവര്‍ദ്ധനായിരുന്നു ബി ജെ പിയെ നയിച്ചത്. അന്ന് 31 സീറ്റുകളോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ ഇത്തവണ ബി ജെ പി വെറും 3 സീറ്റില്‍ ഒതുങ്ങി.

rss-flag

ഇത് തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് ദില്ലി തിരഞ്ഞെടുപ്പ് വിഷയത്തില്‍ ആര്‍ എസ് എസ് ബി ജെ പിയെ വിമര്‍ശിക്കുന്നത്. ദില്ലിയിലെ ബി ജെ പി പ്രചാരണം ഡിഫന്‍സീവ് ആയിരുന്നു എന്നാണ് തിങ്കളാഴ്ച ആര്‍ എസ് എസ് പറഞ്ഞത്. അരവിന്ദ് കെജ്രിവാളിനെ നേരിടാന്‍ കിരണ്‍ ബേദിയെ കൊണ്ടുവന്ന നീക്കം പാളിയെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.

പാര്‍ട്ടിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറില്‍ പോലും ജയിക്കാന്‍ കിരണ്‍ ബേദിക്ക് സാധിച്ചില്ല. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയോടാണ് ബേദി തോറ്റത്. ബി ജി പിയെയും കോണ്‍ഗ്രസിനെയും തറപറ്റിച്ച ആം ആദ്മി പാര്‍ട്ടി 70 ല്‍ 67 സീറ്റുകളോടെ ദില്ലിയില്‍ അധികാരത്തിലെത്തുകയും ചെയ്തു.

English summary
The Rashtriya Swayamsevak Sangh attacked Bharatiya Janata Party's Delhi chief ministerial candidate Kiran Bedi for party's dismal performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X