• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സച്ചിന് മടങ്ങിയെത്താം, രാഹുലിന്റെ ഓഫര്‍, ഒരൊറ്റ കണ്ടീഷന്‍, തിരക്കിട്ട നീക്കവുമായി ഗെലോട്ട്!!

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. സച്ചിന് തിരിച്ചുവരാമെന്ന് കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. സച്ചിനുമായുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബീഹാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നിര്‍ത്തണമെന്ന കര്‍ശന നിര്‍ദേശവും രാഹുല്‍ സീനിയേഴ്‌സിന് നല്‍കിയിട്ടുണ്ട്. ഒരൊറ്റ കണ്ടീഷനും സച്ചിന്റെ തിരിച്ചുവരവിനായി കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.

തുടക്കമിട്ട് രാഹുല്‍

തുടക്കമിട്ട് രാഹുല്‍

രാഹുല്‍ രാജസ്ഥാനിലെ തര്‍ക്കം നീണ്ടുപോകുന്നതില്‍ അസ്വസ്ഥനായിരുന്നു. സര്‍ക്കാര്‍ ഒരു സംസ്ഥാനത്ത് കൂടി വീണാല്‍ 2014ന് തുല്യമായ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് വീഴും. അതുകൊണ്ട് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സച്ചിന്‍ പൈലറ്റിനെ തിരിച്ചുകൊണ്ടുവരാന്‍ സീനിയര്‍ നേതാക്കളെ തന്നെ രാഹുല്‍ വീണ്ടും ചുമതലപ്പെടുത്തി. സച്ചിന്റെ ആവശ്യങ്ങളൊന്നും രാഹുല്‍ അംഗീകരിച്ചിട്ടില്ല. പക്ഷേ തിരിച്ചുവരവിന് അവസരമൊരുക്കാമെന്നാണ് രാഹുല്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി സച്ചിന്‍ കാത്തിരിക്കുകയാണ്.

വികസനം മുടങ്ങുന്നു

വികസനം മുടങ്ങുന്നു

സച്ചിന്റെ കീഴില്‍ നടക്കേണ്ടിയിരുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം മുടങ്ങി കിടക്കുകയാണ്. അതും പ്രധാന പ്രശ്‌നമായി കോണ്‍ഗ്രസ് കാണുന്നുണ്ട്. 3024 കോടിയുടെ ഗ്രാമീണ വികസന പദ്ധതികള്‍ക്കുള്ള ഫണ്ട് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അശോക് ഗെലോട്ടിന് കീഴിലുള്ള ധന മന്ത്രാലയമാണ് ഈ ഫണ്ട് അനുവദിക്കേണ്ടത്. എന്നാല്‍ സച്ചിനുമായുള്ള പ്രശ്‌നം കാരണം ഗെലോട്ട് ഇക്കാര്യം മിണ്ടിയിട്ടില്ല. ഇത് കെട്ടികിടന്നാല്‍ ആ ഫണ്ട് അസാധുവാകും. കോണ്‍ഗ്രസിന് തന്നെ ഭാവിയില്‍ വലിയ തിരിച്ചടിയായി ഈ നീക്കം മാറും.

ഒരൊറ്റ കണ്ടീഷന്‍

ഒരൊറ്റ കണ്ടീഷന്‍

ഒരൊറ്റ കണ്ടീഷനാണ് കോണ്‍ഗ്രസ് സച്ചിന് മുന്നില്‍ വെച്ചിരിക്കുന്നത്. ബിജെപിയുടെ സുരക്ഷാ ചക്രം ഭേദിച്ച് സച്ചിന്‍ തിരിച്ചുവരണമെന്നാണ് ഏക ആവശ്യം. അങ്ങനെയെങ്കില്‍ ചര്‍ച്ചകള്‍ ഇന്ന് തന്നെ ആരംഭിക്കുമെന്ന് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഹരിയാനയില്‍ നിന്ന് സച്ചിനും വിമതരും ആദ്യം പുറത്ത് കടക്കണം. അവിടെ കുട്ടികള്‍ മരിക്കുകയാണ്. കൂട്ടബലാത്സംഗങ്ങള്‍ വര്‍ധിക്കുകയും, ഗുരുഗ്രാമില്‍ ജനങ്ങള്‍ മര്‍ദിക്കപ്പെടുകയും ചെയ്യും. എന്നാല്‍ അവിടെയൊന്നും പോലീസില്ല. പക്ഷേ വിമത എംഎല്‍എമാരെ സംരക്ഷിക്കാന്‍ ആയിരം പോലീസുകാരാണ് ഉള്ളതെന്നും സുര്‍ജേവാല പറഞ്ഞു.

ചര്‍ച്ചയ്ക്ക് ഇവര്‍

ചര്‍ച്ചയ്ക്ക് ഇവര്‍

രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, അവിനാഷ് പാണ്ഡെ എന്നിവര്‍ക്കാണ് ചര്‍ച്ചകള്‍ക്കുള്ള അനുമതി രാഹുല്‍ നല്‍കിയത്. അഹമ്മദ് പട്ടേലും ചിദംബരവും ഒരറ്റത്ത് നിന്ന് മറ്റൊരു രീതിയില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ദില്ലിയിലേക്കില്ലെന്ന് സച്ചിന്‍ തറപ്പിച്ച് പറഞ്ഞിട്ടുണ്ട്. ഗെലോട്ട് തന്റെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നത് നിയന്ത്രിക്കണമെന്ന സച്ചിന്റെ ആവശ്യം രാഹുല്‍ പരിഗണിക്കും. അതിന് മുമ്പ് ഗെലോട്ടുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ റോള്‍

പ്രിയങ്കയുടെ തുടര്‍ച്ചയായ ചര്‍ച്ചകളാണ് രാഹുലിന്റെ മനസ്സ് മാറ്റിയത്. സച്ചിന്റെ ആവശ്യം നേരത്തെ അറിയിച്ചപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു രാഹുല്‍. എന്നാല്‍ തിരിച്ചുവരവിനുള്ള സച്ചിന്റെ കാരണങ്ങള്‍ പ്രിയങ്കയാണ് സോണിയ അടക്കമുള്ളവരെ ബോധ്യപ്പെടുത്തിയത്. രണ്‍ദീപ് സുര്‍ജേവാല ആരാണെന്ന സച്ചിന്റെ ചോദ്യം രാഹുലിനെ ചൊടിപ്പിച്ചിരുന്നു. ഗെലോട്ട് ഒന്നിനും കൊള്ളാത്തവനെന്ന് സച്ചിനെ വിശേഷിപ്പിച്ചത് ഇതിന്റെയൊപ്പം ചേര്‍ത്ത് വായിക്കണമെന്നും രാഹുല്‍ പറഞ്ഞു. സച്ചിനാണ് മോശം വാക്കുകള്‍ ആദ്യം ഉപയോഗിച്ചതെന്നും രാഹുല്‍ പറയുന്നു. പക്ഷേ ഗെലോട്ടിന്റെ പരാമര്‍ശത്തെ രാഹുല്‍ എതിര്‍ത്തിരുന്നു.

സച്ചിന്‍ തിരിച്ചുവന്നാല്‍

സച്ചിന്‍ തിരിച്ചുവന്നാല്‍

സച്ചിനുമായി നേരിട്ട് സംസാരിക്കാന്‍ ഗെലോട്ട് തയ്യാറാണ്. ഗുജ്ജാറുകളുടെ വിശ്വാസ്യത വീണ്ടെടുക്കുകയാണ് സച്ചിന്‍ ആദ്യം ലഭിക്കുന്ന റോള്‍. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് സച്ചിന്‍ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പുകളില്‍ താനില്ലാതെ എത്രത്തോളം നേട്ടമുണ്ടാക്കും എന്നാണ് സച്ചിന്‍ വിലയിരുത്തുക. തകര്‍ച്ചയാണ് നേരിടുന്നതെങ്കില്‍ സച്ചിന്റെ തിരിച്ചുവരവ് പാര്‍ട്ടിക്കുള്ളില്‍ തനിയെ സജീവമാകും. ആ അവസരത്തിനാണ് തിരിച്ചുവരവില്‍ സച്ചിന്‍ ശ്രമിക്കുക. ഗെലോട്ടിന് അത് വലിയ വെല്ലുവിളിയാവും.

വിശ്വാസ വോട്ട് ത്രില്ലറില്‍

വിശ്വാസ വോട്ട് ത്രില്ലറില്‍

വിശ്വാസ വോട്ടില്‍ പാര്‍ട്ടിക്ക് അനുകൂലമായി തന്നെ സച്ചിനും സംഘവും വോട്ട് ചെയ്യും. നിയമസഭാ സമ്മേളനത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്യും. ഗെലോട്ടിന്റെ ഭൂരിപക്ഷത്തില്‍ കാര്യമായ ഇളക്കം തട്ടിയിട്ടുണ്ട്. എന്നാല്‍ ബിജെപിയിലേക്കില്ലെന്ന നിലപാടിലാണ് സച്ചിന്‍. വസുന്ധര രാജ ബിജെപിയിലെ സച്ചിന്റെ സുഹൃത്തുക്കളെ ദുര്‍ബലരാക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് സ്വന്തം പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം സച്ചിന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 2023ല്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തന്റെ പേരുണ്ടാവണം എന്ന ലക്ഷ്യമാണ് പൈലറ്റിനുള്ളത്. അതാണ് ഇനിയുള്ള മൂന്ന് വര്‍ഷം പൈലറ്റ് ചെയ്യാന്‍ പോകുന്നതെന്ന് വിമതര്‍ സൂചിപ്പിക്കുന്നു.

English summary
sachin pilot will return, congress lists their only condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X