ദില്ലി;സ്ത്രീകള്‍ക്ക് ഹെല്‍മറ്റ് കര്‍ശനമാക്കുന്നു
ദില്ലി: ദില്ലിയില്‍ ഇനി സ്ത്രീകള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം. സിഖുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഹെല്‍മറ്റ് സ്ത്രീകള്‍ക്ക് കര്‍ശനമാക്കാതിരുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് കാട്ടി ഗതാഗത വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തിന് ഗവര്‍ണര്‍ നജീബ് ജംഗ് അംഗീകാരം നല്‍കുകയായരുന്നു.
സുഖുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് മതവികാരത്തെ വ്രണപ്പെടുത്താതിരിയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കാതിരുന്നത്. സ്ത്രീകള്‍ക്ക് ഹെല്‍മറ്റ് കര്‍ശമാക്കരുതെന്ന് കാട്ടി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പൊതു താത്പര്യ ഹര്‍ജി കോടതി ജനവരിയില്‍ തള്ളിയിരുന്നു.

ഹെല്‍മറ്റ് ധരിയ്ക്കുന്നതില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കിയിരുന്ന 115ാം വകുപ്പ് ഭേദഗതചി ചെയ്യാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. ഇക്കാര്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും ഗതാഗത വകുപ്പ് കത്തയച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ ഒരുമാസത്തിനകം തന്നെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കും.
ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരായ സ്ത്രീകളില്‍ അധികം പേരും അപകടങ്ങളില്‍ മരിയ്ക്കുന്നത് ഹെല്‍മറ്റ് ധരിയ്ക്കാത്തതിനാലാണെന്നും ഗതാഗത വകുപ്പ് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.












Click it and Unblock the Notifications