• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ തരൂരിനെ വെട്ടി രാഹുല്‍, പുതിയ നിയമനത്തിലില്ല, നയരൂപീകരണത്തിലുമില്ല, കത്തില്‍ കലിപ്പ്!!

ദില്ലി: കോണ്‍ഗ്രസില്‍ കത്തെഴുതിയവരെ സംസ്ഥാന തലത്തില്‍ അടക്കം വെട്ടിനിരത്തുന്ന ശൈലി ഗാന്ധി കുടുംബം തുടരുന്നു. പാര്‍ലമെന്ററി കമ്മിറ്റിയില്‍ അടക്കം നിര്‍ണായക പദവിയില്‍ ശശി തരൂര്‍ ഉണ്ടാവുമെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ തരൂരിനെ വെട്ടിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. കേരളാ ഘടകത്തിന്റെ അതൃപ്തി അടക്കമുള്ള വിഷയങ്ങളും ഇതോടൊപ്പമുണ്ട്. കോണ്‍ഗ്രസുമായി തരൂര്‍ അകലുമോ എന്നാണ് ഇനി അറിയാനുള്ളത്.

പുതിയ നിയമനങ്ങള്‍

പുതിയ നിയമനങ്ങള്‍

കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധി പുതിയ നിയമനങ്ങള്‍ നടത്തുന്നുണ്ട്. യുപിയില്‍ നാല് അംഗങ്ങളെ കൂടി പ്രിയങ്കയുടെ ഉപദേശക കൗണ്‍സിലിലേക്ക് നിയമിച്ചിരിക്കുകയാണ്. രാകേഷ് സച്ചിന്‍, ആചാര്യ പ്രമോദ് കൃഷ്ണം, ഹരേന്ദ്ര മാലിക്, ബീഗം നൂര്‍ ബാനോ എന്നിവരാണ് കമ്മിറ്റിയിലേക്ക് എത്തുന്നത്. യുപി കോണ്‍ഗ്രസിലെ ഉപാധ്യക്ഷന്‍മാരായ സൊഹൈല്‍ അക്തര്‍ അന്‍സാരിയെയും യോഗേഷ് ദീക്ഷിതിനെയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ കത്തെഴുതിയ ജിതിന്‍ പ്രസാദയെയും താല്‍പര്യമില്ലാത്ത രാജ് ബബ്ബാറിനെയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റികളിലേക്ക് പരിഗണിച്ചിരുന്നില്ല.

രാഹുലിന്റെ തീരാത്ത ദേഷ്യം

രാഹുലിന്റെ തീരാത്ത ദേഷ്യം

രാഹുലിന്റെ തീരാത്ത ദേഷ്യം പക്ഷേ ചില നേതാക്കളെയാണ് ബാധിക്കുന്നത്. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ആനന്ദ് ശര്‍മ എന്നിവര്‍ സോണിയാ ഗാന്ധിയുടെ പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചത്. ജിതിന്‍ പ്രസാദ, ശശി തരൂര്‍ എന്നിവര്‍ കൂടുതല്‍ രാഹുലുമായി അടുപ്പമുള്ളവരാണ്. എന്നാല്‍ രാഹുല്‍ തന്റെ ടീമിലെ മറ്റുള്ളവരെ പോലെ ഇവരെ വിശ്വാസത്തിലെടുത്തിട്ടുമില്ല. സോണിയയുടെ പിന്തുണയും ഇവര്‍ക്കില്ല. അതാണ് പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്കുള്ള പ്രതിസന്ധിക്ക് പിന്നില്‍.

തരൂരിനോട് അതൃപ്തി

തരൂരിനോട് അതൃപ്തി

തരൂരിനോടുള്ള അതൃപ്തി ഇപ്പോഴും മാറിയിട്ടില്ലെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍ തരൂരിനെ പങ്കെടുപ്പിച്ചില്ല. പാര്‍ലമെന്ററി ഉപാധ്യക്ഷനായി നിയമിക്കാനിരുന്ന ഒരാളെയാണ് ഇപ്പോള്‍ നയരുപീകരണ ചര്‍ച്ചയില്‍ നിന്ന് തന്നെ രാഹുല്‍ ഒഴിവാക്കിയിരിക്കുന്നത്. പുതിയ പുസ്‌കതത്തിന്റെ ചര്‍ച്ചകളുമായി തരൂര്‍ ദില്ലിയില്‍ തന്നെയുണ്ട്. എന്നാല്‍ സോണിയയെ രാഹുലോ തരൂരിനെ കാണാന്‍ തയ്യാറല്ല.

അംഗങ്ങളല്ലാത്ത പലരും

അംഗങ്ങളല്ലാത്ത പലരും

തരൂരിനെ ഒഴിവാക്കിയത് സീനിയര്‍ നേതാക്കളില്‍ പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം അംഗങ്ങളല്ലാത്ത പലരെയും യോഗത്തില്‍ ക്ഷണിച്ചിരുന്നു. ഇവരെല്ലാം പങ്കെടുക്കുകയും ചെയ്തു. രാഹുല്‍ സ്ഥിരം ചെയ്യുന്ന ഫോര്‍മുലയാണിത്. തനിക്ക് എതിരായി വരുന്നവരെയൊക്കെ യോഗത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയോ അതല്ലെങ്കില്‍ തനിക്ക് ഇഷ്ടമുള്ളവരെ കൂടുതലായി അണിനിരത്തി ഇവരെ പ്രതിരോധിക്കുക, അതിനായി സംസ്ഥാന തലത്തില്‍ നിന്നുള്ള നേതാക്കളെ വരെ ദേശീയ തലത്തിലേക്ക് കൊണ്ടുവരിക എന്നിവയാണ് രാഹുല്‍ സാധാരണ സ്വീകരാറുള്ള തന്ത്രം.

കെസി പറഞ്ഞത് തെറ്റി

കെസി പറഞ്ഞത് തെറ്റി

കത്തിനെ കുറിച്ച് ഇതുവരെ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കത്തെഴുതിയവരെ മാറ്റിനിര്‍ത്തില്ലെന്ന് കെസി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് തെറ്റിയിരിക്കുകയാണ്. തരൂരിനെതിരെ കേരള ഘടകത്തില്‍ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷും മുല്ലപ്പള്ളി രാമചന്ദ്രനും കടുത്ത ഭാഷയില്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. കൊടിക്കുന്നില്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.

കത്തെഴുതിയവര്‍ പിന്നോട്ടില്ല

കത്തെഴുതിയവര്‍ പിന്നോട്ടില്ല

കത്തെഴുതിയതിന് ശേഷം നിലപാട് മയപ്പെടുത്തിയിരുന്നു തരൂര്‍. തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോഴും പരസ്യമായ പോരിനില്ലെന്നായിരുന്നു തരൂരിന്റെ നിലപാട്. എന്നാല്‍ കത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സീനിയര്‍ നേതാക്കളുടെ നിലപാട്. ഗാന്ധി കുടുംബം വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. പലരെയും പ്രതികാര നടപടിയുടെ ഭാഗമായി കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മനീഷ് തിവാരിയും ഇത്തരത്തില്‍ തഴയപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ രാഹുല്‍ പക്ഷത്തെ നേതാക്കള്‍ തന്നെ ഒറ്റപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.

cmsvideo
  Shashi Tharoor about facebook | Oneindia Malayalam
  തരൂര്‍ ഇനിയെന്ത് ചെയ്യും?

  തരൂര്‍ ഇനിയെന്ത് ചെയ്യും?

  തരൂര്‍ കോണ്‍ഗ്രസില്‍ എത്ര കാലം തുടരുമെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. അദ്ദേഹത്തിന്റെ പ്രാക്ടിക്കല്‍ രാഷ്ട്രീയത്തിന് കേരള ഘടകം എതിരാണ്. ദേശീയ തലത്തിലും അദ്ദേഹത്തിന് പാര്‍ട്ടിക്കുള്ളില്‍ ആരാധകരില്ല. അതിലേറെ ആരാധകര്‍ പാര്‍ട്ടിക്ക് പുറത്തുണ്ട്. മറ്റേതെങ്കിലും പാര്‍ട്ടിയുടെ പേരില്‍ അദ്ദേഹം മത്സരിക്കാന്‍ നിലവില്‍ സാധ്യതയില്ല. കത്തയച്ചവരുടെ കൂട്ടത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇനി തരൂരിന്റെ മുന്നിലുള്ള മാര്‍ഗം. ഇവരെ കാണാനും കേള്‍ക്കാനും സോണിയ സമ്മതിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവിന് തരൂര്‍ ശക്തമായി വാദിക്കേണ്ടി വരും.

  English summary
  shashi tharoor avoided from congress parliamentary committee
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X