• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുവതുര്‍ക്കികളെ പറപ്പിച്ച് തരൂര്‍, മന്‍മോഹനൊപ്പം, ശത്രുക്കള്‍ക്ക് വടി കൊടുക്കരുത്, രാഹുലിന് തെറ്റി!!

ദില്ലി: യുവാക്കളെ ഉപയോഗിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം യുവ ടീമിനെ രണ്ട് തട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. യുവ ടീമിലെ പല നേതാക്കളും യുപിഎ മന്ത്രിസഭയുടെ ഭാഗമായിരുന്നതാണ് രാഹുലിന് വലിയ വെല്ലുവിളിയായിരിക്കുന്നത്. മന്‍മോഹന്‍ സിംഗിനൊപ്പം എല്ലാവരും ഒരുപോലെ അണിനിരന്നിരിക്കുകയാണ്. അതേസമയം യുവനേതാക്കള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ ആശയപരമായി വ്യക്തത വരുത്താന്‍ കൂടി കഴിഞ്ഞ ദിവസത്തെ കമ്മിറ്റി സഹായകരമായിരിക്കുകയാണ്. ടീം രാഹുലിന് കരുത്ത് പകരുന്ന ഘടകം കൂടിയാണിത്.

മനീഷ് തിവാരിയുടെ മറുപടി

മനീഷ് തിവാരിയുടെ മറുപടി

രാജീവ് സതാവിന്റെ കുറ്റപ്പെടുത്തലുകള്‍ക്ക് മറുപടി മനീഷ് തിവാരിയാണ് നല്‍കിയത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം യുപിഎ ആണെന്ന ചോദ്യം വളരെ പ്രസക്തമാണ്. പക്ഷേ അതിനേക്കാള്‍ ചോദിക്കേണ്ടത് യുപിഎയുടെ ഉള്ളില്‍ നിന്ന് തന്നെ എല്ലാം അട്ടിമറിക്കപ്പെട്ടോ എന്നതാണ്. 2019ലെ തോല്‍വിയും പരിശോധിക്കേണ്ടതാണെന്ന് തിവാരി പറഞ്ഞു. രാഹുലിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനുള്ള ഒളിയമ്പ് കൂടിയാണ് തിവാരി തൊടുത്തത്.

ദേവ്‌റ പിന്നാലെയെത്തി

ദേവ്‌റ പിന്നാലെയെത്തി

മനീഷിനെ പിന്തുണച്ച് പിന്നാലെ തന്നെ മിലിന്ദ് ദേവ്‌റയും എത്തി. ദേവ്‌റയും ടീം രാഹുലിലെ നേതാവാണ്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി പദം ഒഴിയുമ്പോള്‍, ചരിത്രം എന്നോട് ദയയുള്ളവനായിരിക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും ആലോചിച്ച് കാണില്ല, സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ അദ്ദേഹത്തിന്റെ രാജ്യസേവനത്തെ തള്ളിക്കളയുമെന്ന്. അദ്ദേഹത്തിന്റെ തന്നെ നേട്ടങ്ങളെയാണ് മന്‍മോഹന്റെ മുന്നില്‍ വെച്ച് തന്നെയാണ് ഇവര്‍ തകര്‍ക്കാന്‍ ശ്രമിച്ചതെന്നും രാജീവ് സതാവിനുള്ള മറുപടിയായി ദേവ്‌റ പറഞ്ഞു.

കളത്തിലിറങ്ങി തരൂര്‍

കളത്തിലിറങ്ങി തരൂര്‍

മനീഷ് തിവാരിയെയും ദേവ്‌റയെയും പിന്തുണച്ച് തരൂരും കളത്തില്‍ ഇറങ്ങി. യുപിഎയുടെ പത്ത് വര്‍ഷങ്ങളെ ദുഷ്പ്രചാരണങ്ങളിലൂടെ ഇല്ലാതാക്കാനാണ് പലരും ശ്രമിച്ചത്. നമ്മുടെ തോല്‍വിയില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുപാട് കാര്യങ്ങളും ചെയ്യാനുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ ശത്രുക്കളുടെ കൈയ്യില്‍ വടി കൊടുത്തിട്ടല്ല ചെയ്യേണ്ടതെന്നും തരൂര്‍ കുറിച്ചു. രാജീവ് സതാവ്, രാരഹുല്‍ നിര്‍ദേശിക്കാത്ത കാര്യങ്ങള്‍ പറഞ്ഞതാണ് പ്രശ്‌നത്തിലേക്ക് നയിച്ചിരിക്കുന്നത്. മന്‍മോഹനെ ചോദ്യം ചെയ്യാന്‍ ആരും നിര്‍ദേശിച്ചിരുന്നില്ല.

ടീം രാഹുലില്‍ വിള്ളല്‍

ടീം രാഹുലില്‍ വിള്ളല്‍

വന്‍ ചോദ്യങ്ങളും രാഹുല്‍ ബ്രിഗേഡിന് നേരെ ഉയരുന്നുണ്ട്. ബിജെപി പത്ത് വര്‍ഷം അധികാരത്തിന് പുറത്തായിരുന്നു. ഒരിക്കല്‍ പോലും അവര്‍ വാജ്‌പേയ് സര്‍ക്കാരിനെ അവരുടെ ഭരണത്തിന്റെ പേരില്‍ ചോദ്യം ചെയ്തിട്ടില്ല. കോണ്‍ഗ്രസിലെ ചില കാര്യങ്ങള്‍ അറിയാത്തവര്‍ ബിജെപിയോട് പോരടിക്കുന്നതിന് പകരം അനാവശ്യമായി മന്‍മോഹന്‍ സിംഗിനെതിരെ വിമര്‍ശനം ഉന്നയിക്കുകയാണ്. ഐക്യം വേണ്ട സമയത്ത് പാര്‍ട്ടിയില്‍ വിള്ളല്‍ ഉണ്ടാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും തിവാരി തുറന്നടിച്ചു.

ആനന്ദ് ശര്‍മയും....

ആനന്ദ് ശര്‍മയും....

ചരിത്രം ഏറ്റവും സത്യസന്ധമായി തന്നെ യുപിഎയുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തി. അത് മന്‍മോഹനും സോണിയയും ചേര്‍ന്ന് ഉണ്ടാക്കിയതാണ്. എല്ലാതരത്തിലും അന്നുണ്ടായ വളര്‍ച്ച നമുക്ക് അഭിമാനം പകരുന്നതാണ്. കോണ്‍ഗ്രസുകാര്‍ യുപിഎയുടെ നേട്ടങ്ങളില്‍ അഭിമാനമുള്ളവരായിരിക്കണം. ഒരു പാര്‍ട്ടിക്കും അത് തള്ളിക്കളയാനാവില്ല. ബിജെപി യുപിഎയ്ക്ക് ക്രെഡിറ്റ് നല്‍കുമെന്ന് ഒരിക്കലും കരുതാനാവില്ല. എന്നാല്‍ കോണ്‍ഗ്രസുകാര്‍ അതൊന്നും മറന്ന് പോകരുതെന്നും ആനന്ദ് ശര്‍മ പറഞ്ഞു.

ഒരു വര്‍ഷം തികച്ച് സോണിയ

ഒരു വര്‍ഷം തികച്ച് സോണിയ

സോണിയാ ഗാന്ധി ഓഗസ്റ്റ് രണ്ടാം വാരത്തില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ ഒരു വര്‍ഷം തികയ്ക്കുകയാണ്. എന്നാല്‍ ടീം സോണിയ ഈ ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരിക്കുകയാണ്. രാഹുല്‍ തിരിച്ചുവരണമെന്ന് തന്നെയാണ് സീനിയേഴ്‌സും ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രവര്‍ത്ത ശൈലി മാറ്റണമെന്ന സീനിയേഴ്‌സിന്റെ ആവശ്യം രാഹുലിന് സ്വീകാര്യമാകുന്നില്ല. 1998 മുതല്‍ 2014 വരെ പാര്‍ട്ടിയെ എങ്ങനെ സീനിയേഴ്‌സ് നയിച്ചു എന്നതാണ് ടീം സോണിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.

രാഹുല്‍ മാറും

രാഹുല്‍ മാറും

രാഹുല്‍ ഗാന്ധി സീനിയേഴ്‌സിനെയും ജൂനിയേഴ്‌സിനെയും സമന്വയിപ്പിച്ചുള്ള ശൈലിയിലേക്ക് മാറുമെന്നാണ് അറിയുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പിച്ച പോലെയാണ്. തല്‍ക്കാലം രാഹുലിന്റെ വിശ്വസ്തര്‍ പാര്‍ട്ടിക്കുള്ളില്‍ തരിപ്പണമായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനൊപ്പമുണ്ടായിരുന്നവര്‍ പാര്‍ട്ടിയില്‍ ശക്തമായി ഇടപെടാന്‍ തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടാണ് ഈ ബാലന്‍സിംഗ്. ബിജെപിയെ രണ്ട് തരത്തില്‍ നേരിടാന്‍ ഇവര്‍ അത്യാവശ്യവുമാണ്.

English summary
shashi tharoor hits out young turks says dont question upa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more