കൊറോണയെ തുരത്താൻ ഭാഭി പാപ്പട്, വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി, ട്രോളി നഗ്മ!
ദില്ലി: രാജ്യമെമ്പാടും കൊവിഡ് വ്യാപനം ശക്തമാവുകയാണ്. കൊവിഡ് പ്രതിരോധ വാക്സിന് വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ പരിശ്രമിക്കുകയാണ്. അതിനിടെ പപ്പടത്തിന് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്ന വിചിത്ര വാദമുയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിയായ അര്ജുന് റാം മേഘ്വാള്. കേന്ദ്ര ജലവിഭവ വകുപ്പിലെ സഹമന്ത്രിയാണ് അര്ജുന് റാം മേഘ്വാള്.
ഭാഭിജി പാപ്പട് ആണ് കൊവിഡിനെ തുരത്താനുളള വഴിയായി കേന്ദ്രമന്ത്രി പറഞ്ഞ് വെയ്ക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാഭിജി പാപ്പട് കഴിക്കുന്നതോടെ ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡീസ് ഉല്‍പ്പാദിപ്പിക്കപ്പെടും എന്നാണ് കേന്ദ്ര മന്ത്രി വീഡിയോയില്‍ അവകാശപ്പെടുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയത് എന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നും മന്ത്രി പറയുന്നു. കൊവിഡിനെതിരെയുളള പോരാട്ടത്തിന് ഈ പപ്പടം ഉപയോഗപ്രദമാകും എന്നും മന്ത്രി പറയുന്നു.

കേന്ദ്ര മന്ത്രിയുടെ വീഡിയോയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. മാത്രമല്ല കേന്ദ്ര മന്ത്രിക്ക് കണക്കിന് ട്രോളുകളും സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നുണ്ട്. നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ അടക്കമുളളവര്‍ കേന്ദ്ര മന്ത്രിയെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ''പക്കുവടയ്ക്ക് ശേഷം ഇനി പപ്പടമാണ്. ഇത്തവണ കൊറോണയ്ക്ക് എതിരെയുളള പോരാട്ടത്തെ കുറിച്ചാണ്. ബിജെപി മന്ത്രി അര്ജുന് മേഘ്വാള് പറയുന്നത് പപ്പടം കൊണ്ട് കൊവിഡിനെ തുരത്താമെന്നാണ്. എല്ലാവരും പപ്പടം കഴിക്കൂ. കൊറോണ വരില്ല. കൊറോണയോട് പപ്പടം പൊരുതിക്കൊളളും എന്നാണ് സര്‍ക്കാരിലെ മന്ത്രി പറയുന്നത്'' എന്നാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications