കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ തുരത്താൻ ഭാഭി പാപ്പട്, വിചിത്ര വാദവുമായി കേന്ദ്ര മന്ത്രി, ട്രോളി നഗ്മ!

Google Oneindia Malayalam News

ദില്ലി: രാജ്യമെമ്പാടും കൊവിഡ് വ്യാപനം ശക്തമാവുകയാണ്. കൊവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ പരിശ്രമിക്കുകയാണ്. അതിനിടെ പപ്പടത്തിന് കൊവിഡിനെ പ്രതിരോധിക്കാനാകുമെന്ന വിചിത്ര വാദമുയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിയായ അര്‍ജുന്‍ റാം മേഘ്വാള്‍. കേന്ദ്ര ജലവിഭവ വകുപ്പിലെ സഹമന്ത്രിയാണ് അര്‍ജുന്‍ റാം മേഘ്വാള്‍.

ഭാഭിജി പാപ്പട് ആണ് കൊവിഡിനെ തുരത്താനുളള വഴിയായി കേന്ദ്രമന്ത്രി പറഞ്ഞ് വെയ്ക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഭാഭിജി പാപ്പട് കഴിക്കുന്നതോടെ ശരീരത്തില്‍ കൂടുതല്‍ ആന്റിബോഡീസ് ഉല്‍പ്പാദിപ്പിക്കപ്പെടും എന്നാണ് കേന്ദ്ര മന്ത്രി വീഡിയോയില്‍ അവകാശപ്പെടുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഒരു പപ്പട നിര്‍മ്മാതാവാണ് ഈ ഉല്‍പ്പന്നവുമായി തന്റെ അടുത്ത് എത്തിയത് എന്നും ഇതിലെ ഘടകങ്ങള്‍ കൊവിഡ് പ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുമെന്നും മന്ത്രി പറയുന്നു. കൊവിഡിനെതിരെയുളള പോരാട്ടത്തിന് ഈ പപ്പടം ഉപയോഗപ്രദമാകും എന്നും മന്ത്രി പറയുന്നു.

covid

കേന്ദ്ര മന്ത്രിയുടെ വീഡിയോയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്. മാത്രമല്ല കേന്ദ്ര മന്ത്രിക്ക് കണക്കിന് ട്രോളുകളും സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നുണ്ട്. നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ അടക്കമുളളവര്‍ കേന്ദ്ര മന്ത്രിയെ പരിഹസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ''പക്കുവടയ്ക്ക് ശേഷം ഇനി പപ്പടമാണ്. ഇത്തവണ കൊറോണയ്ക്ക് എതിരെയുളള പോരാട്ടത്തെ കുറിച്ചാണ്. ബിജെപി മന്ത്രി അര്‍ജുന്‍ മേഘ്വാള്‍ പറയുന്നത് പപ്പടം കൊണ്ട് കൊവിഡിനെ തുരത്താമെന്നാണ്. എല്ലാവരും പപ്പടം കഴിക്കൂ. കൊറോണ വരില്ല. കൊറോണയോട് പപ്പടം പൊരുതിക്കൊളളും എന്നാണ് സര്‍ക്കാരിലെ മന്ത്രി പറയുന്നത്'' എന്നാണ് നഗ്മ ട്വീറ്റ് ചെയ്തിരിക്കുന്നത്.

English summary
Social Media trolls Minister Arjun Ram Meghwal claim about Pappad curing Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X