ഭാരതിക്ക് സംസാരിക്കാന്‍ അറിയില്ലെന്ന് അശുതോഷ്
ദില്ലി: തങ്ങളുടെ നിയമമന്ത്രിയും വിവാദനായകനുമായ സോമനാഥ് ഭാരതിക്ക് എങ്ങിനെയാണ് സംസാരിക്കേണ്ടത് എന്നറിയില്ല എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ്. സോമനാഥ് ഭാരതിയുടെ ആറ്റിറ്റിയൂഡ് ശരിയല്ല. ഇതിനെക്കുറിച്ച് പാര്‍ട്ടിയില്‍ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആജ് തക് സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മാധ്യമപ്രവര്ത്തകന് കൂടിയായ അശുതോഷ്.
വക്കീലായിരുന്ന കാലത്ത് കക്ഷികള്‍ക്ക് വേണ്ടി തെളിവില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങളില്‍ പെട്ടിട്ടുള്ള നേതാവാണ് ആം ആദ്മി പാര്‍ട്ടിയുടെ സോമനാഥ് ഭാരതി. അദ്ദേഹം ഖിര്‍കിയില്‍ വാറണ്ടില്ലാതെ റെയ്ഡ് നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടതും ബലാത്സംഗത്തിനിരയായ വനിതയുടെ പേര് വെളിപ്പെടുത്തിയതും പാര്‍ട്ടിക്ക് തലവേദനയായിരുന്നു.

വനിതാ കമ്മീഷന് നോട്ടീസയച്ചിട്ടും സോമനാഥ് ഭാരതി കമ്മീഷന് മുന്നില്‍ ഹാജരാകാനോ വിശദീകരണം നല്‍കാനോ തയ്യാറായിട്ടില്ല. ബലാത്സംഗത്തിനിരയായ വനിതയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കമ്മീഷന് ഭാരതിക്കെതിരെ സ്വമേധയാ കേസെടുത്തിട്ടുണ്ട്. എന്നാല്‍ വിവാദനായകനായ ഭാരതിക്കെതിരെ നടപടി എടുക്കാനോ വിശദീകരണം ചോദിക്കാനോ ആം ആദ്മി പാര്‍ട്ടി ഇതുവരെ തയ്യാറായിട്ടില്ല.
ആജ് തക്ക് പഞ്ചായത്ത് പരിപാടിയില്‍ ആം ആദ്മി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് അശുതോഷും ബി ജെ പിക്ക് വേണ്ടി ഷാനവാസ് ഹുസൈനും കോണ്‍ഗ്രസിന് വേണ്ടി എം പി രാജീവ് ശുക്ലയും പങ്കെടുത്തു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചര്‍ച്ച സംഘടിപ്പിച്ചത്.
-
ഘടക കക്ഷികൾക്കായി പാർട്ടി നേതാക്കളെ ബലിയാടുകളാക്കുന്നു; ബിജെപിയിൽ അമർഷം -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
മോദിജി കാരണമാണ് ഞാൻ ഈ പാർട്ടിയിൽ വന്നത്; ഡോ. റോബിൻ രാധാകൃഷ്ണൻ -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം












Click it and Unblock the Notifications