കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടരാനില്ലെന്ന് സോണിയ, രാഹുലിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസ് അധ്യക്ഷനില്‍ സസ്‌പെന്‍സ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നേതൃമാറ്റം ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്നിരിക്കുകയാണ്. ഇതുവരെയില്ലാത്ത തരത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് ഈ കമ്മിറ്റി തുടക്കമിടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം 23 കോണ്‍ഗ്രസ് നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതിനെ ചൊല്ലി അടിമുടി തര്‍ക്കങ്ങളാണ് പിന്നീട് നടന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്ന് സോണിയ ആവശ്യപ്പെട്ടു. എന്നാല്‍ മന്‍മോഹന്‍ സിംഗ് സോണിയ തുടരണമെന്ന് ആവശ്യപ്പെട്ടു. മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണി നേതാക്കളുടെ കത്തിനെ ക്രൂരമെന്നാണ് വിശേഷിപ്പിച്ചത്.

1

സോണിയാ ഗാന്ധി കെസി വേണുഗോപാലിന് കത്തയച്ചിരിക്കുകയാണ്. ഇതില്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും തുടരാനാവില്ലെന്ന് അവര്‍ പറയുന്നു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സമയമായെന്നും സോണിയ വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധിയും സീനിയര്‍ നേതാക്കളുടെ കത്തില്‍ പ്രതികരിച്ചു. തീര്‍ത്തും തെറ്റായ കാര്യമാണത്. തെറ്റായ സമയത്താണ് ആ നേതാക്കള്‍ കത്തയച്ചതെന്നും രാഹുല്‍ പറഞ്ഞു. സോണിയാ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാതിരുന്നിട്ടും, അവരത് തുടര്‍ന്നു. അവര്‍ ആശുപത്രിയില്‍ ആയിരിക്കുമ്പോള്‍ ഇത്തരത്തില്‍ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്നും രാഹുല്‍ ചോദിച്ചു.

Recommended Video

cmsvideo
കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ അധ്യക്ഷന്‍ | Oneindia Malayalam

പോണ്ടിച്ചേരി മന്ത്രി എ നമശിവായം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാഹുലിന് അതിനുള്ള കഴിവുണ്ടെന്നും, ബിജെപിയുടെ ജനവിരുദ്ധ ഭരണത്തെ ചോദ്യം ചെയ്യാനും സാധിക്കുമെന്നും നമശിവായം പറഞ്ഞു. നേതൃമാറ്റത്തെ കുറിച്ചുള്ള കത്തില്‍ താന്‍ ഒരുപാട് വേദനിച്ചെന്ന് രാഹുല്‍ പറഞ്ഞു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ രാഹുല്‍ നേതൃത്വം ഏറ്റെടുക്കുന്നതിന് വേണ്ടി വലിയ ആവശ്യമാണ് ഉയര്‍ന്നത്. അതേസമയം വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം 23 നേതാക്കള്‍ സോണിയക്ക് അയച്ച കത്ത് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഇടക്കാല അധ്യക്ഷന് പകരം മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്. അല്ലാതെ കത്ത് ഗാന്ധി കുടുംബത്തിനെതിരെയല്ലെന്നും ഇവര്‍ വ്യക്തമാക്കി.

മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായി സോണിയക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനെ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ളയാളെ അംഗീകരിക്കില്ലെന്ന് ദിഗ് വിജയ് സിംഗ് വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ നേതൃത്വത്തെ കുറിച്ചുള്ള ഏതൊരു ചോദ്യവും അസംബന്ധമാണ്. കോണ്‍ഗ്രസിന്റെ അധ്യക്ഷയായി തുടര്‍ന്ന് പാര്‍ട്ടിക്ക് ശക്തിപകരണമെന്ന് സോണിയാ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു. സോണിയ ഒഴിയാനാണ് തീരുമാനിച്ചതെങ്കില്‍ രാഹുല്‍ ആ പദവി ഏറ്റെടുക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

English summary
sonia gandhi says elect new party president in congress working committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X