കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് സോണിയാ ഗാന്ധിയുടെ കത്ത്

Google Oneindia Malayalam News

ദില്ലി: ബി ജെ പി നേതാവും പുതിയ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കത്ത്. മെയ് 22 ചൊവ്വാഴ്ചയാണ് സോണിയാ ഗാന്ധി മോദിയെ അഭിനന്ദിച്ചുകൊണ്ട് കത്തെഴുതിയത്. മെയ് 16 നാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നത്. മെയ് 26 ന് മോദി പ്രധാനമന്ത്രിയായി സത്യപ്രിതജ്ഞ ചെയ്യും.

നരേന്ദ്ര മോദി നയിച്ച ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ സോണിയ ഗാന്ധിയുടെ കോണ്‍ഗ്രസ് വെറും 44 സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തുടങ്ങിയ ലോക നേതാക്കളെല്ലാം മോദിയെ തിരഞ്ഞെടുപ്പ് വിജയത്തില്‍ വിളിച്ച് അഭിനന്ദിച്ചിട്ടും പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളായ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും മോദിയെ വിളിക്കാത്തത് വിവാദമായിരുന്നു.

soniagnadhi

തിരഞ്ഞെടുപ്പ് ഫലം പുറത്തുന്ന ഉടന്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ വിജയികളെ അഭിനന്ദിക്കുന്നു എന്ന് മാത്രമാണ് പറഞ്ഞത്. നരേന്ദ്ര മോദിയുടെ പേര് പോലും പറയാതെ ഒഴിവാക്കുകയായിരുന്നു ഇരുവരും. വിജയിച്ച നേതാവിനെ അഭിനന്ദിക്കാനുളള സാമാന്യ മര്യാദ പോലും കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലെന്ന് ബി ജെ പി നേതാവ് വെങ്കയ്യ നായിഡു കുറ്റപ്പെടുത്തിയിരുന്നു.

ബി ജെ പി 282 സീറ്റുകളോടെ ഏറ്റവും വലിയ പാര്‍ട്ടിയായപ്പോള്‍ കോണ്‍ഗ്രസിന് 44 സീറ്റുകളാണ് കിട്ടിയത്. എന്‍ ഡി എ 336 സീറ്റുകളോടെയാണ് വ്യക്തമായ ഭൂരിപക്ഷം നേടിയത്. മെയ് 26 തിങ്കളാഴ്ചയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ.

English summary
Sonia Gandhi Writes to Narendra Modi Congratulating Him for Victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X