• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാറിടത്തിൽ മുളക് തേച്ചു, വഴങ്ങാൻ ലഹരി; സെക്‌സ്‌റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് 24 വർഷം തടവ്..!

ദില്ലി: രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന രീതിയില്‍ തലസ്ഥാന നഗരിയില്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന സോനു പഞ്ചബന് 24 വര്‍ഷത്തെ കഠിനതടവ് ശിക്ഷയ്ക്ക് ദില്ലി കോടതി വിധിച്ചു. 35 കാരിയായ സോനു പഞ്ചബന്റെ യഥാര്‍ത്ഥ പേര് ഗീത അറോറ എന്നായിരുന്നു. പ്രായപൂര്‍ത്തിയാക്കാത്ത പെണ്‍ കുട്ടിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ചെന്ന് കേസിലാണ് സോനു പഞ്ചബനെ ശിക്ഷിച്ചത്. ഇവരുടെ കൂട്ടാളി സ്ന്ദീപ് ബേഡ്വലിന് 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. വിശദാംശങ്ങളിലേക്ക്...

കോണ്‍ഗ്രസിലാണെങ്കില്‍ മാത്രമാണ് നിങ്ങള്‍ നേതാവ്; സച്ചിന് മുന്നറിയിപ്പുമായി സ്വന്തം വോട്ടര്‍മാര്‍

വന്‍കിട സെക്‌സ് റാക്കറ്റ്

വന്‍കിട സെക്‌സ് റാക്കറ്റ്

ദില്ലി നഗത്തില്‍ വര്‍ഷങ്ങളായി വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരായിരുന്നു സോനുവും കൂട്ടാളിയായ സന്ദീപും. ഇവര്‍ക്ക് ഉത്തരേന്ത്യയിലെ ചില ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. തീഹാര്‍ ജയിലില്‍ കഴിയുന്നതിനിടെ സോനു അമിതമായി മയക്കുമരുന്ന് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷപ്പെട്ടു.

ബലാത്സംഗം

ബലാത്സംഗം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റം അടക്കമാണ് സന്ദീപിനെ ശിക്ഷിച്ചിരിക്കുന്നത്. 2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 12 വയസുള്ള പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ ഓപ്പറേഷനില്‍ 2017ലാണ് സോനുവും സന്ദീപും അറസ്റ്റിലായത്.

സ്ത്രീയെന്ന് വിളിക്കാനാവില്ല

സ്ത്രീയെന്ന് വിളിക്കാനാവില്ല

ഒരു സ്ത്രീ എന്ന് വിളിക്കാവുന്ന എല്ലാ പരിധിയും സോനു പഞ്ചബന്‍ ലംഘിച്ചെന്ന് വിധി പ്രസ്താവത്തിനിടെ കോടതി പറഞ്ഞു. ഏറ്റവും കഠിനമായ ശിക്ഷയാണ് പ്രതിക്ക് നല്‍കിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ലൈംഗിക തൊഴിലിന് പെണ്‍കുട്ടികള്‍ വഴങ്ങുന്നതിനായി ക്രൂരകൃത്യങ്ങളാണ് സോനു പഞ്ചബന്‍ ചെയ്തിരുന്നത്.

കൊടും ക്രൂരത

കൊടും ക്രൂരത

ലൈംഗിക തൊഴിലിന് വാങ്ങുന്ന പെണ്‍കുട്ടിരളെ തങ്ങളുടെ ആവശ്യത്തിന് വഴങ്ങുന്നതിനായി ക്രൂരമായി ഇവര്‍ പീഡിപ്പിച്ചിരുന്നു. ഏതിര്‍ക്കാതിരിക്കാന്‍ അമിത് അളവില്‍ ലഹരി മരുന്നും ഇവര്‍ കുത്തിവച്ചിരുന്നു.

മുളക് തേച്ചു

മുളക് തേച്ചു

വഴങ്ങാത്ത പെണ്‍കുട്ടികളുടെ മാറിടത്തിലും വായിലും മുളക് അരച്ച് തേക്കാറുണ്ടായിരുന്നു. തങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ക്രൂരത നേരിടേണ്ടിവരുമെന്ന ഭീതി സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. അനുസരിക്കാത്ത പെണ്‍കുട്ടികളെ സോനു ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

സിനിമയില്‍

സിനിമയില്‍

കുപ്രസിദ്ധിയിലൂടെയാണ് അറിയാന്‍ തുടങ്ങിയ സോനുവിന്റെ ജീവിതം സിനിമയിലും ആവിഷ്‌കരിച്ചിട്ടുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ ഫുക്രിയിലും പിന്നീടിറങ്ങിയ ഫുക്രി റിട്ടേണ്‍സ് എന്ന സിനിമയിലും റിച്ച ഛാദ അവതരിപ്പിച്ച കഥാപാത്രം സോനുവിന്റെ ജീവിതത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയ കഥാപാത്രമായിരുന്നു.

1000 കവിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസുകാര്‍ സന്തോഷിക്കുകയാണെന്ന് ബിനീഷ്, ചുട്ടമറുപടി കൊടുത്ത് ബല്‍റാം..!!

ആരോഗ്യമന്ത്രി വീണ്ടും ടീച്ചറായി..! ഇത്തവണ ക്ലാസെടുത്തത് ഐഎഎസ് ഉദ്യോഗസ്ഥർക്ക്, കേരളത്തിന് അഭിനന്ദനം

കൊവിഡ് വ്യാപനത്തിന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നാണ് പ്രതിപക്ഷം ഇപ്പോള്‍ നോക്കുന്നത്: ഇപി ജയരാജന്‍

English summary
Sonu Punjaban sentenced to 24 years in jail for running a sex racket in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X