പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതി
ദില്ലി: അഭിഭാഷകനും ആക്ടിവിസ്റ്റുമായി പ്രശാന്ത് ഭൂഷനെതിരായ 2009 ലെ കോടതിയലക്ഷ്യ കേസില്‍ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ സഹായം തേടി സുപ്രീം കോടതി. കേസിൽ അമിക്കസ് ക്യൂറിയാകണമെന്ന് അഭ്യർത്ഥിച്ച് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് നോട്ടീസ് അയക്കാനാണ് ഇന്ന് ചേര്‍ന്ന കോടതി തീരുമാനിച്ചത്. 2009ൽ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസ് എടുത്തത്.
ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് ഇന്ന് പരിഗണിച്ചത്. കേസ് അടുത്ത മാസം 12 ന് വീണ്ടും പരിഗണിക്കും. നേരത്തെ, വിരമിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുൺ മിശ്ര ഈ കേസിലെ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം നേരത്തെ മറ്റൊരു കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണെ കോടതി ശിക്ഷിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒരു ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം 'കോടതിക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കൊറോണ കാലത്ത് ഒരു ബിജെപി നേതാവിന്‍റെ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ മാസ്കും ഹെൽമറ്റും ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു'- എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനായിരുന്നു സുപ്രീംകോടതി പ്രശാന്ത് ഭൂഷണിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.
Recommended Video
കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിക്കുകയായിരുന്നു. സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിന്നീട് പിഴത്തുകയായ ഒരു രൂപ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിക്കുകയും ചെയ്തിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications