കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതിയലക്ഷ്യ കേസില്‍ അന്‍റോര്‍ണി ജനറലിന്‍റെ സഹായം തേടി സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: അഭിഭാഷകനും ആക്ടിവിസ്റ്റുമായി പ്രശാന്ത് ഭൂഷനെതിരായ 2009 ലെ കോടതിയലക്ഷ്യ കേസില്‍ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ സഹായം തേടി സുപ്രീം കോടതി. കേസിൽ അമിക്കസ് ക്യൂറിയാകണമെന്ന് അഭ്യർത്ഥിച്ച് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് നോട്ടീസ് അയക്കാനാണ് ഇന്ന് ചേര്‍ന്ന കോടതി തീരുമാനിച്ചത്. 2009ൽ ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമർശിച്ചതിനെ തുടര്‍ന്നാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ കേസ് എടുത്തത്.

ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോടതിയലക്ഷ്യ കേസ് ഇന്ന് പരിഗണിച്ചത്. കേസ് അടുത്ത മാസം 12 ന് വീണ്ടും പരിഗണിക്കും. നേരത്തെ, വിരമിക്കുന്നത് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുൺ മിശ്ര ഈ കേസിലെ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം നേരത്തെ മറ്റൊരു കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണെ കോടതി ശിക്ഷിച്ചിരുന്നു.

c

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഒരു ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം 'കോടതിക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കൊറോണ കാലത്ത് ഒരു ബിജെപി നേതാവിന്‍റെ 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കിൽ മാസ്കും ഹെൽമറ്റും ഇല്ലാതെ ചീഫ് ജസ്റ്റിസ് ഇരിക്കുന്നു'- എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിനായിരുന്നു സുപ്രീംകോടതി പ്രശാന്ത് ഭൂഷണിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്.

Recommended Video

cmsvideo
മോദിയെ പഞ്ഞിക്കിട്ട് പ്രശാന്ത് ഭൂഷണ്‍ | Oneindia Malayalam

കേസില്‍ വാദം കേള്‍ക്കുന്നിതിനിടെ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് കേസില്‍ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപ പിഴ വിധിക്കുകയായിരുന്നു. സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിന്നീട് പിഴത്തുകയായ ഒരു രൂപ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിക്കുകയും ചെയ്തിരുന്നു.

പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫിന്‍റെ നീക്കം; ലക്ഷ്യം കേരള കോണ്‍ഗ്രസ് എന്ന പേര്

 ഇന്ത്യയില്‍ കടുത്ത ആശങ്ക: കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍ ഇന്ത്യയില്‍ കടുത്ത ആശങ്ക: കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍

 1,000 ല്‍ അധികം ചൈനീസ് പൗരന്‍മാരുടെ വിസ റദ്ദാക്കി അമേരിക്ക; ട്രംപിന്റെ പ്രകോപനത്തിന് പിന്നില്‍... 1,000 ല്‍ അധികം ചൈനീസ് പൗരന്‍മാരുടെ വിസ റദ്ദാക്കി അമേരിക്ക; ട്രംപിന്റെ പ്രകോപനത്തിന് പിന്നില്‍...

English summary
Supreme Court has sought the help of the Attorney General in the Contempt Case against Prashant Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X